കിനാവ് പോലെ
Kinavu Pole Novel | Author : Fireblade
[wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Kinavu-Pole-Novel.pdf” width=”100%” height=”750px” style=”border:0;”]
[wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Kinavu-Pole-Novel.pdf” width=”100%” height=”750px” style=”border:0;”]
ആയിരം പ്രൊപ്പോസൽ സീൻ എടുത്തു തൂക്കിയാലും …ഇതിലെ പ്രൊപോസൽ സീനിന്റെ ഏഴു അയലത്തു വരില്ല …………….ഒരു നൂറു തവണ ഇതിലെ പ്രൊപോസൽ സീൻ മാത്രം ഞാൻ വായിച്ചിട്ടുണ്ടാവും ………ലവ് …ലവ്….ലവ് ………….
ഇതിലെ രാഹുലിനെയും ശബരിയേയും നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ കാണാൻ പറ്റും സൂക്ഷിച്ചു നോക്കണം എന്ന് മാത്രം, ഒരുപാട് ഇഷ്ടമായി bro ???
Chatroomil comment kandu. Sorry kanan orupad vaigipoyadinu
KKil പോസ്റ്റ് ചെയ്തതിൻ്റെ censored version aanoo ee pdf ??
Randum same thanne
Super
കിനാവ് പോലെ…
വീണ്ടും വീണ്ടും വായിച്ചു…ഇത്തവണ വായന രാഹുലിന്റെ(23) comt കണ്ടായിരുന്നു. ഓരോതവണ വായിക്കുമ്പോഴും ആദ്യമായി വായിക്കുമ്പോൾ കിട്ടുന്ന അതെ ഫീലിംഗ്സ് and ആകാംഷ പൂർണമായി നൽകാൻ സാധിക്കുന്ന അപൂർവ്വ സൃഷ്ടി. പ്രണയം വിരഹം സ്നേഹം ആത്മബന്ധം എന്നിവയെ ഒരേ അളവിൽ കൂടിയും കുറഞ്ഞും പോകാതെ ചേർത്ത് ഒരു മികച്ച ചായ കുടിച്ച അനുഭൂതി ആണ് അവസാനിച്ചു എന്ന് വായിച്ചു തീരുമ്പോൾ. അത് ചിലപ്പോൾ സ്വന്തം ജീവിത സാഹചര്യങ്ങളെ… അല്ലെങ്കിൽ പിന്നിട്ട വഴികളെ അനുഭവങ്ങളെ സ്വപ്നങ്ങളെ ഒരുപോലെ കോർത്തിണക്കി പറഞ്ഞുപോകുന്നതിനാലായിരിക്കാം… എന്ത് തന്നെ ആയാലും ഫ്രെയിം ചെയ്തു വയ്ക്കാം… ചില്ലിട്ടു വക്കയ്ക്കാം എന്ന്!
മനു ചിലപ്പോഴൊക്കെ ഞാൻ തന്നെ ആണ്… ചിലപ്പോൾ എന്നല്ല അധികവും ഞാൻ തന്നെ. അവന്റെ ജീവിതവും അവന്റെ പേടിയും ഉൾവലിച്ചിലും എല്ലാം ഒരിക്കലെങ്കിലും ഒരവസരത്തിലെങ്കിലും ഞാനും ജീവിതത്തിൽ face ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മനുവിനെ പോലെ ഉള്ളവർ എങ്ങിനെ ജീവിതത്തെ… പ്രതിസന്ധികളെ തരണം ചെയ്യണം എന്ന് കഥയിലൂടെ പറഞ്ഞു തരികയാണ് എഴുത്തുകാരൻ. എന്നാൽ മനുവിന് അവിടെ ഉള്ള പ്രധന നേട്ടം അത് അവൻ കഥയിൽ പറഞ്ഞത് പോലെ ഒരു അമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിൽ കൂടിയും അവനെ നെഞ്ചോട് ചേർത്ത് ഒപ്പം നിൽക്കുന്ന അവന്റെ ശബരി ആണ്… പിന്നെ അവനെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരുപിടി ആളുകളും. ആ ഒരു കാര്യത്തിൽ മനു ഭാഗ്യവാൻ ആയിരുന്നു എന്ന് പറയേണ്ടിവരും… ഒറ്റപൂരാടം ആയി ജനിച്ചവർക്ക് അല്ലാതെ ഇത് എത്രത്തോളം ഉൾകൊള്ളാൻ ആകും എന്ന് നിശ്ചയം ഇല്ല!
എഴുത്തുകാരൻ എന്ന നിലക്ക് ഫയർ ബ്ലേഡ് bro താങ്കൾ ഒരുപാട് കഴിവുള്ള ആളാണെന്ന് തെളിക്കുന്ന ഒരു സൃഷ്ട്ടി ആയിരുന്നു ഈ കഥ… അതും ആദ്യമായി എഴുതിയിട്ടു കൂടിയും. അപ്പോൾ പിന്നെ അതിന്റെ മൂല്യം ചെറുതൊന്നും അല്ലല്ലോ… സ്വന്തം ജീവിതവും കണ്ടറിഞ്ഞ സുഹൃത്തുക്കളുടെ ജീവിതവും പിന്നെ കുറെ സ്വപ്നങ്ങളും ചിലപ്പോൾ പകർത്തിയതാകാം. അത് ചിലപ്പോൾ ആർക്കും സാധിക്കാം… ഈ പറയുന്ന എനിക്ക് പോലും.പക്ഷെ അത് എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിൽ ആണ് ഒരു മികച്ച എഴുത്തുകാരൻ എന്ന നിലയിൽ താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ക്രിക്കറ്റ് കളിയിൽ മനുവിന്റെ ബൌളിംഗ് കഠിന പരിശീലനത്തോടുകൂടി മെച്ചപ്പെട്ട് മെച്ചപ്പെട്ട് ഒരുവിധം നന്നായി ലൈൻ and ലെങ്ത്തിൽ എറിയാൻ പഠിച്ചതുപോലെ… താങ്കളുടെ എഴുത് തുടക്കത്തിൽ നിന്നും അവസനത്തിലേക്ക് എത്തുമ്പോഴേക്കും പോളിഷ് ചെയ്തു മിനുക്കി വച്ച ഷൂ പോലെ തിളക്കമുള്ളതായി. അത് ചിലപ്പോൾ താങ്കൾ ശ്രദ്ധിച്ചുകൂടി കാണില്ല… പക്ഷെ ഞങ്ങൾ വായിച്ചറിഞ്ഞു. എന്നാൽ ഇതോടെ കൂടി ഇനി എഴുതാൻ ശ്രമിക്കാതെ മടിപിടിച്ചിരുന്നാൽ പിനീടൊരവസരത്തിൽ മനുവിന് നീന്താൻ പോലും സ്റ്റാമിന ഇല്ലാത്ത കുളപടവിൽ മലർന്നുകിടന്ന് കിതച്ചപോലെ വിറക്കുന്ന കരങ്ങളോട് കൂടി ഇരിക്കേണ്ടി വരും പറഞ്ഞേക്കാം!
അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഉള്ളു… എഴുതുക കഴിയുന്നപോലെ സമയം കണ്ടെത്തി… ശ്രമിക്കുക.ദൈവം തരുന്ന കഴിവുകളെ കണ്ടെത്തി അതിനെ പരിശീലനത്തിലൂടെ മാറ്റു കൂട്ടുമ്പോൾ ആണ് ജീവിതം സ്വർണം പോലെ തിളക്കമുളത്താകുന്നത്. ഇത് പറയാൻ നീ ആരാടാ? MT വാസുദേവൻ നായരോ എന്ന് ചോദിച്ചാൽ… അല്ല… ഇപ്പോഴും വെള്ളത്തെ പേടിച്ചു നീന്തൽ പഠിക്കാത്ത തുറന്നുപറയാൻ മടിച്ച പ്രണയ ദുഃഖം നേരിൽ കാണുന്ന ഒരു സഭയിൽ നാലാൾക്ക് മുൻപിൽ നിന്ന് രണ്ടുവരി പറയാൻ കഴിയാത്ത ഒരു പാവം വായനക്കാരൻ…! ശബരി പറഞ്ഞത് പോലെ ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റെ പേര് കൊത്തിവച്ചിട്ടാണ് ഓരോരുത്തരെയും ദൈവം സൃഷ്ടിക്കുന്നത് എന്നുള്ള വിശ്വാസത്തിൽ എനിക്ക് വേണ്ടി എവിടെയോ ജനിച്ചു വളർന്നുകൊണ്ടിരിക്കുന്ന അമ്മൂട്ടിയുടെ വരവും കാത്ത്… ഇനി എന്റെ അരിമണി വല്ല പുഴുവും തിന്നോ എന്തോ! അല്ല കുറെ കാലം ആയല്ലോ ഈ ഇരിപ്പ്…അരിമണി ഇതുവരെ എത്തിയിട്ടില്ല… ഇന്നലെ വെറുതെ കണ്ണാടിയിൽ നോക്കിയപ്പോൾ മുക്കിന്റെ ഉള്ളിൽ ഒരു പാൽ പല്ല് കിളിർത്തു വരുന്നത് പോലെ!
സ്നേഹപൂർവ്വം ❤❤❤
_മേനോൻ കുട്ടി
പൊന്നു മേനോൻകുട്ടി…
എഴുത്ത് ഞാൻ വീണ്ടാമതും തുടങ്ങിക്കഴിഞ്ഞു.. അപ്പൊ അതിനു ഇനി എന്നെ ഒന്നും പറയണ്ട.. പിന്നെ ഈ കമന്റ് അത് മാരകമെന്നേ പറയാൻപറ്റൂ…. കഥ എഴുതി ഇത്രേം സമയം കഴിഞ്ഞിട്ടും ഇത് വീണ്ടും വായിച്ചു ഇത്രയധികം ഫീൽ ചെയ്തു എനിക്ക് വേണ്ടി എഴുതിയ ഈ കുറിപ്പ് അത് വായിച്ചപ്പോൾ തന്നെ ഇനിയും കഥകൾ എഴുതാനുള്ള ഊർജ്ജം കിട്ടിയിട്ടുണ്ട്.. ഈ കഥാ ഇഷ്ടപ്പെട്ട ഇപ്പോളും ഒരുപാട് സ്നേഹത്തോടെ വായിക്കുന്ന നിങ്ങൾക്കൊരോരുത്തർക്കും വേണ്ടിയുള്ളതാണ് അടുത്ത കഥയും…. പിന്നെ നിനക്കുള്ള അമ്മുട്ടിയെ ഇന്നല്ലെങ്കിൽ നാളെ ദൈവം നിനക്ക് തന്നിരിക്കും… അതിനെ ഓർത്തു വിഷമിക്കണ്ട…
അപ്പൊ ഒത്തിരി സ്നേഹത്തോടെ ❤❤❤
ബ്രോ പുതിയ കഥ ഏതേലും എഴുതുന്നുണ്ടോ
ഉണ്ട് ബ്രോ…. അധികം വൈകാതെ വരും, രണ്ടു പാർട്ട് ആയിട്ടേ ആദ്യത്തേത് പബ്ലിഷ് ചെയ്യുന്നുള്ളൂ.. രണ്ടാമത്തെ തുടങ്ങിയിട്ടുണ്ട്
ഇതൊക്കെ 1 മാസം മുൻപേ കിട്ടിയ ഞാൻ ??
???
Fire blade bro kkyil vaychathan . Orupad ishtamulla story❤️
❤❤❤