“എന്തോന്നാ അമ്മേ ഇങ്ങനെ… എൻറെ കാര്യത്തിന് അമ്മയോട് അല്ലാണ്ട് ഞാൻ വേറാരോട് ചോദിക്കാനാ ”
“നിനക്ക് എന്താടാ അച്ഛനോട് ചോദിച്ചാൽ ”
അതും കറക്റ്റ് ആണ്…+2 കഴിഞ്ഞേൽ പിന്നെ എന്ത് ആവശ്യത്തിനും ഞാൻ അമ്മയോടാണ് ചോതിക്കാറ്.
“അതിപ്പോ അച്ഛനോട് ചോദിച്ചാൽ പിന്നെ വാങ്ങിയതിന്റെ കണക്ക് ഒക്കെ പറഞ്ഞു കേൾപ്പിക്കണം…. അതൊക്കെ മെനക്കേട് ആണ്. പിന്നെ അമ്മക്ക് അറിയാലോ ഞാൻ വാങ്ങുന്നതൊക്കെ..”
“അതെന്താടാ എൻറെ പൈസക്ക് കണക്ക് ഒന്നും വേണ്ടേ…card മാത്രമേ എന്റെകയ്യിൽ ഒള്ളു… അക്കൗണ്ട് അച്ഛന്റെ ആണെന്ന് ഓർത്തോ… ഇടക്ക് എന്നോട് ചോദിക്കാറുണ്ട് ഈ പൈസ എവിടെ പോകുന്നെന്ന്.. ”
ഓ അപ്പൊ അങ്ങനെ ഒക്കെ നടന്നോ…. അച്ഛൻ Cid പണിയും തൊടങ്ങിയോ…
“ഇപ്രാവശ്യം കൂടെ മതി അമ്മ…. ”
ഞാൻ ഒന്ന് കെഞ്ചി നോക്കി..
“ഹാ… ശെരി ശെരി… ഇനി അത് കിട്ടാത്തത് കൊണ്ട് മോൻ ജോലിക്ക് പോവാതിരിക്കണ്ട…. ആവശ്യം കഴിഞ്ഞു തിരിച്ചു കിട്ടിയില്ലെങ്കില ബാക്കി പറയാൻ പോണേ.. ”
അവസാനം അമ്മ സമ്മതിച്ചു…. പറ്റുന്നത്ര ഇന്ന് വലിച്ചെടുക്കണം ?..
“അതൊക്കെ തരും അമ്മ.. ”
ഇതും പറഞ്ഞു ഞാൻ ബാക്കി കൂടെ കഴിച്ചിട്ട് റൂമിൽ കേറി…. യാത്രാഷീണവും വയറുനിറയെ ഭക്ഷണം കഴിച്ചതും കൊണ്ടാണെന്നു തോന്നുന്നു കണ്ണൊക്കെ അടഞ്ഞടഞ്ഞു പോകുന്നു… പിന്നെ ഒന്നും നോക്കിയില്ല കേറി ഒറ്റ ഉറക്കം ആയിരുന്നു…
ഇതേ സമയം പാലക്കാട്ട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുള്ള ബസ്സിൽ… ആരെന്നോ എന്തെന്നോ അറിയാത്ത ഒരു ചാരനിറകണ്ണുള്ളവൾ ആരവിന്റെ ജീവിതത്തിലേക്ക് കടന്നു വരുവാനായി യാത്ര തുടങ്ങിയിരുന്നു…
(തുടരും)❤️
നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
❤️❤️❤️
?????
കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…
❤️❤️
❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു
???