കണ്പീലി 2 [പേരില്ലാത്തവൻ] 98

“ok….ഞാൻ സമ്മതിച്ചു ഇനി തൊട്ട് ഞാൻ ഒരു വഴക്കിനും അലമ്പിനും പോകില്ല…. നാളെ തൊട്ട് അച്ഛന്റെ കൂടെ ഓഫീസിലും പൊക്കോളാം…സന്തോഷം ആയോ അമ്മക്കുട്ടി… ”

അമ്മയുടെ താടിയിൽ പിടിച്ചു ഇളക്കികൊണ്ട് ഞാൻ പറഞ്ഞു….ഞാൻ ആത്മാർദ്ധം ആയി പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു പാവത്തിന്റെ കൺകോണിൽ ചെറിയ നനവ് ഒക്കെ ഒണ്ട്… ഞാൻ പിന്നെ അത് ചോദിക്കാനും നിന്നില്ല….അവസാനം വെറുതെ എന്തിനാ ഞാൻ ചോദിച്ചു ചോദിച്ചു കരയിപ്പിക്കണെ…

“മ്മ് മതി മതി…നീ എണീറ്റു പോയി കുളിക്ക്…ഞാൻ വല്ലതും കഴിക്കാൻ എടുക്കാം.”

ഇതും പറഞ്ഞു എൻറെ തലക്ക് ഒരു തട്ടും തന്ന അമ്മ അകത്തേക്ക് പോയി…. ഞാൻ റൂമിലേക്കും..

മുകളിലാണ് എൻറെ ചെറിയ സാമ്രാജ്യം സ്ഥിതി ചെയ്യുന്നത്…. വലുതായി ഒന്നുമില്ലെങ്കിലും ചെറിയ ഒരു കട്ടിലും ഒരു അലമാരയും പിന്നെ ചെറിയൊരു Gaming കമ്പ്യൂട്ടറും മാത്രമേ അവിടെ ഒള്ളു.. പിന്നെ റൂമിനോട് ചേർന്ന് തന്നെ ഒരു ബാത്രൂം

വന്നപാടെ dress എല്ലാം ഊരി അലക്കാൻ ഉള്ള തുണികളുടെ കൂടെ ഇട്ടു….ചുറ്റിനും ഒക്കെ നോക്കിയപ്പോൾ റൂമിനോക്കെ നല്ല വൃത്തി.. ഞാൻ ഉള്ളപ്പോ റൂമിൽ കേറാൻ ആരെയും സമ്മതിക്കാറില്ല…

രാവിലെ എന്നെ വിളിക്കാൻ അമ്മയോ അച്ഛനോ വരും പിന്നെ ആരും കേറാറില്ല..

“മ്മ്…. കൊറച്ചു ദിവസം മാറി നിന്നപ്പോളേക്കും എല്ലാം വൃത്തി ആക്കിയാലോ…. കൊള്ളാം ”

പിന്നെ കുളിക്കാൻ കയറി… ആകെ മുഷിഞ്ഞു നാറി ആണ് വന്നത്…. തണുത്ത വെള്ളത്തിൽ ഉച്ചക്ക് കുളിക്കാൻ എന്താ സുഖം ?…..

കുളി ഒക്കെ കഴിഞ്ഞു പുറത്ത് ഇറങ്ങി ഒരു ട്രാക്ക് പാന്റും ഷർട്ടും ഇട്ടപ്പോളെക്കും താഴെ നിന്ന് വിളി വന്നു….. ഇനി കൊറച്ചു യുദ്ധം ആണ്…. ഭക്ഷണവും ആയുള്ള യുദ്ധം…

ചെറിയ മൂളിപ്പാട്ടൊക്കെ പാടി താഴെ എത്തി…. വല്യ ഗായകൻ ഒന്നുവല്ല ?ഭൂരിഭാഗം ആൾക്കാരെ പോലെത്തന്നെ ചെറിയൊരു ബാത്രൂം singer….. അതിന്റെ അഹങ്കാരം ഒന്നുമില്ലാട്ടോ ?

അങ്ങനെ ഭക്ഷണം ഒക്കെ കഴിക്കാൻ ഇരുന്നു…. ഞാൻ വരുന്ന കാര്യം ഉറപ്പില്ലത്തതുകൊണ്ട് കാര്യമായിട്ട് കറികൾ ഒന്നുമില്ലായിരുന്നു……. പിന്നെ നല്ല വിശപ്പും ഒള്ളത്കൊണ്ട് ഇപ്പൊ കഞ്ഞിവെള്ളം കിട്ടിയാൽ പോലും ഒടുക്കത്തെ രുചിആയിരിക്കും….

ഇതൊക്കെ ആലോചിച്ചു കഴിക്കാൻ തുടങ്ങിയപ്പോ ആണ് ഒരു കാര്യം ഓർമ്മ വന്നത്…..എന്തായാലും നന്നാവാൻ തീരുമാനിച്ചു… അതിന്റെ ആദ്യ പടിയായി നാളെ തൊട്ട് ഓഫീസിൽ പോയിതുടങ്ങണം..

“അമ്മേ…നാളെ എന്തായാലും ഓഫീസിൽ പോണം…. അപ്പൊ കൊറച്ചു സാധനങ്ങൾ വാങ്ങാൻ ഒണ്ട് എൻറെ കാർഡിൽ പൈസ ഒന്നും ബാലൻസ് ഇല്ല ”

ഞാൻ പറഞ്ഞു വരുന്നത് എന്തായാലും ആൾക്ക് മനസിലായി…..ഈ പരുപാടി കൊറച്ചു നാളായല്ലോ തുടങ്ങിയിട്ട് ?

“എൻറെ card വേണമായിരിക്കും സാറിന്”

ആ സാറ് വിളിയിൽ ചെറിയൊരു പുച്ഛം ഒണ്ടോ എന്നൊരു സംശയം.

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.