കണ്പീലി 2 [പേരില്ലാത്തവൻ] 98

“ഓ വിശ്വാസം ആയെടാ…. പ്രത്യേകിച്ച് പറയുന്നത് നീ ആയതോണ്ട് വിശ്വാസിക്കാതിരിക്കാനും പറ്റില്ലല്ലോ ”

തിരിച്ചു പറയാൻ ഉത്തരങ്ങളും കള്ളങ്ങളും  ഇല്ലാത്തോണ്ട് ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് അകത്തേക്ക് കയറി.

“ഓ…. എന്താ അവന്റെ ഒരു ചിരി… കേറി വാ ഇങ്ങോട്ട് ബാക്കി അച്ഛൻ വന്നിട്ട് ”

ചെറിയൊരു ഭീഷണിയും മുഴക്കി അമ്മ അകത്തോട്ടു പോയി..

“അപ്പൊ അച്ഛൻ ഇല്ലേ ഇവിടെ.. വന്ന സമയം കൊള്ളാം ”

കൊറച്ചു പതിയെ പറഞ്ഞത് ആണെങ്കിൽ അമ്മ അത് കേട്ടു… മറുപടി ഉടനെ തന്നെ വന്ന്…

“ആടാ സമയം കൊള്ളാം നിൻറെ….അച്ഛൻ ഒന്നിങ്ങടു വന്നോട്ടെ…. അപ്പോഴും പൊന്നുമോൻ ഇതുപോലെ തന്നെ പറയണേ.. ”

അമ്മ കൊറച്ചു കലിപ്പിൽ തന്നെ ആണ് എങ്ങനെ എങ്കിലും സോപ്പിടണം…

“അച്ഛൻ വഴക്ക് പറഞ്ഞാലന്താ…. എനിക്ക് വേണ്ടി അമ്മ സംസാരിക്കില്ലെ “?

“ഒന്ന് പോടാ ചെർക്ക… ഞാൻ നിനക്ക് വേണ്ടി വക്കാലത്ത് പറച്ചിൽ നിർത്തി… നീ എന്ത് തല്ലുകൊള്ളിത്തരം കാണിച്ചാലും കുറ്റം എനിക്കാ…. അതോണ്ട് ഞാൻ ആ പരുപാടി നിർത്തി.. ”

ഒരു ദയയും ഇല്ലാതെ തീർത്തു പറഞ്ഞു.

“എന്താ അമ്മേ ഇങ്ങനെ ഒക്കെ പറയണേ.. ഞാൻ കാരണം ഇല്ലാതെ എന്തെങ്കിലും വഴക്കിനു പോയിട്ടുണ്ടോ… പിന്നെ എന്നോട് വഴക്ക് ഒണ്ടാക്കാൻ വന്നാലല്ലേ ഞാനും തല്ലു.. ”

കൊറച്ചു സെന്റി ആക്കി പറഞ്ഞു ഞാൻ സോഫയിൽ ഇരുന്നു… അതിൽ അമ്മയുടെ കടുംപിടുത്തം കൊറച്ചു കുറഞ്ഞത്പോലെ തോന്നി…. തോന്നലല്ല…വീണു വീണു ?

അമ്മ അടുത്ത വന്നിരുന്നു എൻറെ മുടിയിൽ തഴുകികൊണ്ടിരുന്നു… ഒരമ്മയുടെ എല്ലാ സ്നേഹവും വാത്സല്യവും അതിൽ ഉണ്ടായിരുന്നു..

“ആദി… ഞാൻ അങ്ങനെ അല്ലടാ പറഞ്ഞെ.. നീ എനിക്കും അച്ഛനും ഇപ്പോഴും കുട്ടിയ.. സ്വന്തം മക്കൾ എത്ര പ്രായം ആയെന്ന് പറഞ്ഞാലും ഞങ്ങൾക്ക് കുട്ടിയ… പക്ഷെ ബാക്കി ഉള്ളവർക്ക് അങ്ങനെ അല്ലടാ… നിനക്ക് ഇപ്പൊ അത്യാവശ്യം പക്വതയും പ്രായവും ആയി….പിന്നെ കൊറച്ചു ദേഷ്യം ഉണ്ടന്നല്ലേ ഉള്ളു… അത് നീ വിചാരിച്ചാൽ മാറും”

അമ്മ കാര്യമായി തന്നെ പറഞ്ഞു.. കേട്ടപ്പോൾ ശെരി ആണെന്ന് എനിക്കും തോന്നി…

“അമ്മ പറയുന്നത് ഒക്കെ ശെരി ആണ്.. പക്ഷെ ഈ സ്വഭാവം എങ്ങനെ മാറ്റാനാ ”

“അതിനൊരു വഴി ഞാൻ പറഞ്ഞു തരാടാ..നീ ഇവിടെ വെറുതെ ഇരിക്കുന്നത് കൊണ്ടാണ് പകുതി പ്രശ്നവും ഉണ്ടാവുന്നത്…അപ്പൊ നീ നമ്മുടെ ഓഫീസിൽ പൊയ് ഇരിക്കു… ജോലി ഒന്നും ചെയ്യണ്ട വെറുതെ അച്ചന്റെ കൂടെ നിന്നാൽ മതി…. എല്ലാം ഒന്ന് കണ്ട് പടിക്ക്..”

“അപ്പോ ഞാൻ ഇനി തൊട്ട് അവിടെ പൊയ് ഇരിക്കണമെന്നാണോ അമ്മ പറഞ്ഞു വരണേ.. ”

“എടാ വെറുതെ പൊയ് ഇരുന്നാൽ മതി…..ഞങ്ങൾക്ക് ഒക്കെ വയസ്സായി വരുവാ… ഇപ്പൊ എങ്കിലും നീ അച്ഛന്റെ കൂടെ നിൽക്ക്…. എപ്പോഴു നിന്നെക്കുറിച്ചു വിഷമം പറയാനേ നേരം ഉള്ളെടാ അച്ഛന്…നീ ഒന്ന് മാറി കിട്ടാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാത്ത ദിവസം ഇല്ലെടാ.. ”

കാര്യം ഒക്കെ ശെരി ആണ്…. ഇടക്ക് ഇടക്ക് ഞാൻ ആലോചിക്കാറും ഒണ്ട് ഇങ്ങനെ ഒക്കെ നടന്നാൽ പോരല്ലോ എന്ന്…..

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.