കണ്പീലി 2 [പേരില്ലാത്തവൻ] 98

പിന്നെ അതികം ഒന്നും പുള്ളി ചോദിക്കാൻ നിന്നില്ല….. ഞാനും..
കൊറച്ചു നേരം സംസാരിച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് കേറി…

അവിടെ അവന്മാർ ടീവി കണ്ടുവരുന്നു.

റൂമിൽ കേറി ബാഗിലേക്ക് dress എല്ലാം എടുത്തു വച്ച് ഞാൻ പൊറത്തേക്ക് വന്ന്…

“വരുണെ… ഞാൻ വീട്ടിലേക് പോകുവാടാ താക്കോൽ നീ അവിടെ വരുമ്പോൾ കൊണ്ടുവന്നാൽ മതി ”

അതും പറഞ്ഞു ഞാൻ ഷൂ എടുത്തു ഇടാൻ തുടങ്ങി..

“അല്ലളിയാ….. അവിടുത്തെ കേസ് ഒക്കെ എന്തായി ”

അവൻ ബാഗിലേക്ക് ചാർജർ ഒക്കെ എടുത്ത് വച്ചുകൊണ്ട് ചോദിച്ചു…

“അതെല്ലാം അച്ഛൻ ശെരിയാക്കി…. ഇനി പ്രശ്നം ഒന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു…. ന്നാ ശെരി ഞാൻ എറങ്ങുവാ… അവന്മാരോടും പറഞ്ഞേക്ക് ഇപ്പൊ ഏതെങ്കിലും ബസ്സും കാണും ”

കൂടുതൽ ഒന്നും പറയാതെ ഞാൻ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു…. ഇതിപ്പോ ഇടക്ക് നടക്കുന്ന കാര്യം ആയതോണ്ട് അവൻമ്മാർക്ക് അറിയാം… എന്തെകിലും പ്രശ്നം ഉണ്ടായാൽ ഞാൻ ഇങ്ങോട്ട് പോരും…. പേടികൊണ്ട് അല്ല.. അച്ഛനെയും അമ്മയെയും ഫേസ് ചെയ്യുന്ന കാര്യം ആയതോണ്ടാണ്

അങ്ങനെ ഒരുവിധം നാട്ടിൽ എത്തി…അവിടുന്ന് ഒരു ടാക്സി വിളിച്ചു വീട്ടിലേക്ക് പോന്നു….

ഇനി അമ്മയുടെ അടുത്ത എന്ത് പറയുമെന്ന് മനസ്സിൽ കരുതി ആണ് വണ്ടിയിൽ ഇരിക്കുന്നത്….

കൊറച്ചു ദൂരം ഒണ്ട് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് റോട്ടിലെ കുഴിയിലും ചാടി പോറത്തേ ചൂടും പൊകയും കൊണ്ട് ഒരു പരുവം ആയാണ് വീട്ടിലേല്ക് കേറി ചെന്നത്…

ഒരു നീല ബനിയനും ജീൻസും ആണ് ഞാൻ ഇട്ടിരുന്നത് പുറകിൽ അത്യാവശ്യം വലുപ്പമുള്ള ഒരു ബാഗും ഉണ്ടായിരുന്നു.
നീല കളർ ബനിയൻ ആയതുകൊണ്ട് തന്നെ ചൂട് കൊണ്ട് വിയർത്തു വെള്ളം കോരി ഒഴിച്ചത് പോലെ പാട് ആയിരുന്നു..

എൻറെ വരവ് കണ്ടത് കൊണ്ടായിരുന്നു മുൻവശത്തേക്ക് അമ്മ ഇറങ്ങി വന്നത്… ഇപ്പോ ചോദ്യമായി കുറ്റം പറച്ചിലായി ആകെ ശോകം അവസ്ഥ ആവും…..എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്ന് അവസ്ഥയാണ് എൻറെ…

“മ്മ്……. ഏത് പറമ്പിൽ പണി കഴിഞ്ഞു വരുവാ എൻറെ മോൻ”

സാരിയുടെ അറ്റം പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു….

മുഖത്തു നോക്കാൻ മടി ആയതോണ്ട് ഞാൻ കൊറച്ചു കുനിഞ്ഞു നിന്ന് ചെരുപ്പ് ഊരികൊണ്ട് പറഞ്ഞു വിശ്വാസിക്കില്ലന്ന് അറിയാം എങ്കിലും പറഞ്ഞു നോക്കാലോ…

“അത് ബാംഗ്ലൂരിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അതിന് പോയതാ ”

മെല്ലെ തലയുയർത്തി നോക്കിയപ്പോ എന്തൊക്കെ കൊറേ കേട്ടതാ എന്നാ മട്ടിൽ നിൽക്കുവാണ് അമ്മ.

“എന്താ അമ്മേ വിശ്വാസം ആയില്ലേ ?”

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.