കണ്പീലി 2 [പേരില്ലാത്തവൻ] 98

“ആ അപ്പോ നിൻറെ തലയുടെ കാര്യത്തിൽ തീരുമാനം ആയി…. കൊറച്ചു ദിവസം അവനെക്കുറിച്ചു പരാതി ഒന്നും കേൾക്കാത്തത് കണ്ട് ഞാനും കരുതി നന്നായെന്ന്….. എവടെ നന്നാവാൻ… പട്ടിയുടെ വാല് പോലെയാ അവൻ…. നേരയാവില്ല…. ഇന്നലെയും വന്നു അവനെക്കുറിച്ചു  കംപ്ലയിന്റ്… ഇപ്രാവശ്യം IG ഓഫീസിൽ നിന്നും നേരിട്ട് വിളിച്ച പറഞ്ഞത്.. ഏതോ വല്യ രാഷ്ട്രീയക്കാരന്റെ മോനേ കേറി തല്ലിയെന്ന്… പിന്നെ ഒരുവിധത്തില പറഞ്ഞു ഒത്തുതീർപ്പ് ആക്കിയത്…

എൻറെ പുതിയ കേസിനെ കുറച്ചു പറഞ്ഞു അച്ഛൻ കസേരയിൽ ചാരി ഇരുന്നു ചായകുടിക്കാൻ തുടങ്ങി…. എല്ലാപ്രാവശ്യവും ഇങ്ങനെ തന്നെ ആണ്..

പെണ്ണെ കേസൊഴികെ ബാക്കി എല്ലാത്തിലും എൻറെ തല ഉണ്ടായിരുന്നു….

“എന്തായാലും അവൻ വന്ന കഴിയുമ്പോൾ ഇതിനെക്കുറിച്ചു ഒന്നും പറയാൻ നിൽക്കണ്ട..”

അതിനൊന്നു മൂളുക മാത്രം ചെയ്തതോടെ അമ്മ തിരിച്ചു അടുക്കളയിലേക്ക് പോന്നു..
അടുക്കളയിൽ ആണ് ബാക്കി… അമ്മക്ക് എന്നെക്കുറിച്ചു എന്ത് പ്രശ്നം കേട്ടാലും ആരോടെങ്കിലും പറയാതെ ഒരു മനസമാധാനം കിട്ടില്ല.. ആദ്യം തന്നെ അമ്മയുടെ അച്ഛനെ വിളിച്ചു പറയും…

ആൾക്ക് എന്നെ പയങ്കര ഇഷ്ടം ഒക്കെ ആണ്… ആരെങ്കിലും പറയുന്നത് ഞാൻ സാധാരണ അനുസരിക്കുന്നുണ്ടെങ്കിൽ അത് അച്ചാച്ചന്റെയും അമ്മയുടെയും വാക്കുകൾ ആയിരിക്കും….

ഈ സമയം ഞാൻ ബാംഗ്ലൂരിൽ ആയിരുന്നു കൊറച്ചു ദിവസം ഒന്ന് മാറിനിൽക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വന്നത്…. ഇവിടെ അച്ഛൻ വാങ്ങിയിട്ട ഫ്ലാറ്റിൽ ആണ് ഞാൻ കൊറച്ചു ഫ്രെണ്ട്സും ഇപ്പൊ നിൽക്കുന്നെ….

അപ്പോളാണ് നാട്ടിൽ നിന്നും അച്ചാച്ചന്റെ വിളി വരുന്നത്…

ആദ്യം ഒന്ന് സംശയിച്ചു… ഉപദേശം ആവും.. പിന്നെ ഇപ്പൊ വെറുതെ ഇരിക്കുന്നത് കൊണ്ട് എടുക്കാമെന്ന് കരുതി ഫ്ലാറ്റിൽ നിന്നും പതിയെ പുറത്തിറങ്ങി… അകത്തു അവന്മാരുടെ ഒച്ചയും ബഹളവും ആയിരുന്നു…

“ഹലോ…. അച്ചച്ചാ..എവിടെ ആണ് ഇപ്പൊ വിളി ഒന്നും ഇല്ലല്ലോ… ”

ആദ്യമേ തന്നെ ഞാൻ കേറി പറഞ്ഞു…സോപ്പിടാൻ ആണ് കാരണം എന്തെങ്കിലും വിളിക്കുക ആണെങ്കിൽ എന്നെ ഉപദേശിക്കാൻ വേണ്ടി ആയിരിക്കും…

“ആദി മോനേ…….നിൻറെ സോപ്പിടൽ ഒക്കെ കയ്യിൽ വച്ചോ… നിൻറെ അമ്മ വിളിച്ചായിരുന്നു…. എന്താ പുതിയ പ്രശ്നം നീ ഒണ്ടാക്കിയെ”

അപ്പൊ ആള് എല്ലാ അറിഞ്ഞിട്ട് വിളിക്കുവാണ്..

“വലുതായിട്ട് ഒന്നുമില്ലന്നെ…. ചെറിയ ഒരു അടിപിടി… ഞാൻ ആണെങ്കിൽ കാര്യമായിട്ട് ഒന്നും ചെയ്തില്ല”

ഞാൻ കൊറച്ചു പതിയെ പറഞ്ഞു..

“നീ കാര്യമായിട്ട് ചെയ്തോ ഇല്ലയോ എന്നല്ല.. ആ ചെക്കനെ തല്ലാൻ മാത്രം എന്താ പ്രശ്നം എന്നാണ് ഞാൻ ചോയിക്കുന്നത് ”

അച്ചാച്ചൻ കാര്യമായിട്ട് തന്നെ ചോദിച്ചു…

“അതൊന്നുമില്ലന്നെ….. അവനാണ് വെറുതെ കേറി ചൊറിയാൻ വന്നത്….കോഫി ഷോപ്പിൽ വച്ച് എൻറെ കൈ തട്ടി കൊറച്ചു ചായ അവന്റെ ഷർട്ടിൽ വീണു…. അതിന് ഞാൻ സോറിയും പറഞ്ഞു..പക്ഷെ ആ ചെക്കന് എന്നാ അഹങ്കാരം ആണെന്നോ… എൻറെ കോളറിൽ പിടിച്ചു കൊറേ ഡയലോഗടി…. അപ്പോഴും ഞാൻ സോറി പറഞ്ഞു… ന്നിട്ടും അവൻ വിടാണ്ട് വന്നപ്പോൾ പിന്നെ ഉന്തും തള്ളുമായി.. ലാസ്റ്റ് അടിയായി ”

അന്ന് നടന്നതിൽ പകുതിയും ഒഴിവാക്കി ഞാൻ പറഞ്ഞു…സത്യം എനിക്കും അറിയാം അച്ചാച്ചനും അറിയാം ? അവിടെ കൂടുതൽ നിന്നെ കറങ്ങാതെ തിരിച്ചു വരാൻ പറഞ്ഞു…

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.