കണ്പീലി 2 [പേരില്ലാത്തവൻ] 98

“ശ്രീജേ… നീ ആ പാല് നോക്ക്… അടുപ്പിൽ വച്ചിട്ട വന്നതാ…. ഞാൻ പോയി രാഘവേട്ടന് ചായ കൊടുക്കട്ടെ.. ”

ഇതും പറഞ്ഞു ഗ്ലാസ്സിലേക്ക് അച്ഛനുള്ള കട്ടൻ ഒഴിക്കുവാണ് എൻറെ അമ്മ… മംഗലത്തുവീട്ടിൽ രാഘവ് മേനോന്റെ ഒരേയൊരു ഭാര്യ ദേവി രാഘവ്….. ❤️my sweet mom.

വീട്ടിൽ ഉള്ള സമയങ്ങളിൽ അമ്മയെ കണ്ടാണ് ഞാൻ എണീക്കാർ…. രാവിലെ തന്നെ കുളിച്ചൊരുങ്ങി ചായയുമായി മുൻപിൽ വന്ന നിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി തന്നെ ആണ്..

ഇപ്പോളീ ചായയുമായി പോകുന്നത് അച്ഛന്റെ അടുത്തേക്ക് ആണ്….രാവിലെ തന്നെ വീടിന്റെ മുന്പിലെ ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുന്ന സമയത്ത് ഒരു കട്ടൻ നിർബന്ധം ആണ്….

“ന്നാ ചായ…… ”

പത്രം വായിക്കണ അച്ഛന്റെ മുൻപിലേക്ക് ചായ വച്ചിട്ട് കയ്യിലെ വെള്ളം സാരിയുടെ തുമ്പിൽ തുടച്ചുകൊണ്ട് അച്ഛനോട് അമ്മ പറഞ്ഞു..

“ആദി എന്ന് വരുമെന്ന പറഞ്ഞെ… ഇന്നാണോ നാളെയാണോ”

അച്ഛനോട് അമ്മ തിരക്കി.

ആദി എന്ന് ഉദ്ദേശിച്ചത് എന്നെ ആണ് കെട്ടോ… വീട്ടിൽ മാത്രമേ ഈ പേര് വിളിക്കാറുള്ളു… വേറെയാരും ഈ പേര് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ല… അതുകൊണ്ട് തന്നെ കൂട്ടുകാരാരും അങ്ങനെ വിളിക്കാറില്ല…

മുഖത്തെ കണ്ണട ഊരി വച്ചുകൊണ്ട് അച്ഛൻ പറഞ്ഞു..

“അവന്റെ കാര്യമല്ലേ ആർക്കറിയാം എപ്പോ വരുമെന്ന്… അല്ലേലും ഇവിടെ വന്നിട്ട് അവനെക്കൊണ്ട് വല്യ ഗുണമൊന്നും ഇല്ലല്ലോ…മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ ആയിട്ട് ഒരു ജന്മം ”

എന്നോട് അച്ഛന് ഇടക്ക് വല്ലാത്ത ദേഷ്യം ആണ്… എന്നോട് അല്ല എൻറെ ഈ തണുപ്പൻ സ്വഭാവത്തോട്… ഇതെല്ലാം ഇടക്ക് അമ്മയോട് പറയും…

“അവനെ ഇങ്ങനെ ഒക്കെ പറയാൻ മാത്രം ഇവിടെ എന്തൊണ്ടായി…അവൻ നന്നായിക്കോളും… പ്രായത്തിന്റെതായ കൊറച്ചു എടുത്തു ചാട്ടം ഉണ്ടന്നല്ലേ ഒള്ളു… അതൊക്കെ ശെരിആയിക്കോളും”

അമ്മ എനിക്ക് സപ്പോർട്ട് ആയിപറഞ്ഞു… അല്ലേലും ആൺ മക്കളോട് അമ്മമാർക്ക് ഒരു പ്രത്യേക സ്നേഹം ആയിരിക്കും തിരിച്ചും… പലപ്പോഴും  ഞാൻ ആ സ്നേഹം  മുതലെടുക്കാറും ഒണ്ട് ?…23 വയസ്സായിട്ടും പണിക്കൊന്നും പോകാതെ നടക്കുന്ന എനിക്ക് ഒരുപാട് പണച്ചെലവ് ഒണ്ടാവും ?സ്വാഭാവികം ആണല്ലോ…. എൻറെ അക്കൗണ്ടിൽ പൈസയില്ലാതെ വരുമ്പോൾ അമ്മയുടെ ATM card ആണ് എടുക്കാർ…

ചോദിച്ചാൽ തരില്ലെന്ന് അറിയാവുന്നത് കൊണ്ട് കൊറച്ചു സെന്റീ  അടിച്ചു അമ്മയെ വീഴ്ത്തും.. ഇതെല്ലാം അച്ഛന് അറിയാവുന്നത് ആണെങ്കിലും ഇക്കാര്യം മാത്രം ഇതുവരെ ചോദിച്ചിട്ടില്ല…

“മ്മ്…. അവന് പ്രായത്തിന്തേത് ആയ എടുത്തു കുട്ടിക്കളി ആണെന്ന ഞാനും കരുതിയെ… പക്ഷെ ഇതതല്ല നല്ല അടികൊടുത്തു വളർത്താത്തതിന്റെ കൊറവ് ആണ് ”

അച്ഛൻ കൊറച്ചു കനത്തിൽ തന്നെ പറഞ്ഞു….

“അങ്ങനെ പറയാൻ മാത്രം എന്താ മനുഷ്യ പ്രശ്നം ഒണ്ടാക്കിയെ അവൻ… കഴിഞ്ഞതവണ എൻറെ തലയിൽ തൊട്ട് സത്യം വച്ചിട്ട അവൻ പോയെ ”

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.