കണ്പീലി 2 [പേരില്ലാത്തവൻ] 98

എല്ലാദിവസവും ഒരേ കാർ ഓടിച്ചു മടുത്തത് കൊണ്ട് പുതിയ കാറുകൾ വാങ്ങി കൂട്ടിയ എനിക്ക് ഇവരെ കാണുമ്പോൾ അത്ഭുതം ആയിരുന്നു… കാരണം ഒരേ ജോലി തന്നെ ആണ് ദിവസവും ഇവര് ചെയ്യുന്നത്…. അതിലും അത്ഭുതം റോഡ് സൈഡിലെ യാചകരെ  കണ്ടിട്ട് ആയിരുന്നു……ഒരേ ജോലി തന്നെ ദിവസവും ഒരേ വസ്ത്രം… കാരണം മറ്റൊന്ന് വാങ്ങാൻ കഴിവില്ലാത്തത് കൊണ്ടാവണം..ഇങ്ങനെ ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും…..

പാർട്ടികളിലും ബാറുകളിലും കാണുന്നത് പോലെ ഫാഷൻ എന്ന് സ്വയം കരുതി വസ്ത്രം ധരിച്ചു മുഖത്തിനു ചേരാത്ത ചമയങ്ങളും പൊടികളും വാരി തേച്ചു നടക്കുന്ന പെണ്ണുങ്ങളെ പോലെ അല്ല ഇവിടുത്തെ സാധാരണക്കാർ….എല്ലാത്തിലും വ്യത്യാസം….. ഞാൻ ചെയ്തതും  പഠിച്ചതും പിന്തുടർന്നതും..ഇപ്പൊ കൊറച്ചു മാസങ്ങളായി എൻറെ മുൻപിൽ നടക്കുന്നതും കാണുന്നതും തമ്മിൽ രാവും പകലും പോലെ വ്യത്യാസം ഉണ്ടായിരുന്നു….

എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഞാനും കിടക്കാൻ റൂമിൽ കേറി….. സഞ്ജു നേരത്തെ തന്നെ വന്ന് കിടന്നിരുന്നു. രാത്രി 11 മണി കഴിഞ്ഞു കാണും ഇപ്പൊ… രാവിലെ പ്രത്യേകിച്ച് പരുപാടി ഒന്നും ഇല്ലാത്തോണ്ട് ഇത്തിരി വൈകികിടന്നാലും കൊഴപ്പമില്ല….

റൂമിൽ ആകെ നിശബ്ദത ആണ്… ആകെ കേൾക്കാൻ ഉള്ളത് ഫാൻ കറങ്ങുന്ന ശബ്ദവും ഞങ്ങളുടെ ശ്വാസം എടുക്കുന്ന ചെറിയ ശബ്ദവും മാത്രം..

കട്ടിലിൽ കെടന്നുകൊണ്ട് തലക്ക് മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കികൊണ്ട് കിടന്നു…..

“ഞാൻ എന്താ ഇങ്ങനെ ആയിപോയെ… ”

സ്വയം ചോദിച്ചു…..ഇത്രയും കാലം ഒരേ ചോദ്യം തന്നെ എന്നോട് ചോദിച്ചിട്ടും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല…..

“സഞ്ജു….ടാ…. നീ ഉറങ്ങിയോ… ”

അടുത്ത് തന്നെ ആണ് അവനും ഉറക്കം….

“ഒന്ന് മിണ്ടാതെ കെടക്കെട…..ദിവസം കൊറേ ആയല്ലോ ഒരേ ചോദ്യം തന്നെ ആയിട്ട് നടക്കുന്നു…… നിൻറെ ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് നിനക്ക് തന്നെ അറിയില്ല പിന്നെ ആണ് എനിക്ക്… ”

പകുതി കളിയായും പകുതി കാര്യമായും അവൻ പറഞ്ഞു….പിന്നെ അതികം ചോദിക്കാൻ നിൽക്കാതെ പതിയെ കണ്ണടച്ച് കിടന്നു….പതിവുപോലെ പഴയ കാര്യങ്ങൾ ഒരു സിനിമ പോലെ മുൻപിലേക്ക് വന്നു…….

_______________________________

 

7-8 മാസങ്ങൾക്ക് മുൻപ്….

മംഗലത്തുവീടാണ് ലൊക്കേഷൻ ?…..

വലിയൊരു രണ്ടു നിലവീട്….. പ്രധാനറോഡ് സൈഡിൽ തന്നെ ആണ് വീട് നിൽക്കുന്നത് തന്നെ…. വീടിന്റെ വലുപ്പവും ഭംഗിയും കണ്ടാൽ അതിനു മുൻപിലൂടെ പോകുന്ന ആരായാലും ഒന്ന് നോക്കി പോകും….. ശെരിക്കും പറഞ്ഞാൽ ഒരു നാലുകെട്ട് സ്റ്റൈലിൽ ആണ് വീട്… മുൻപിലായി തലയുയർത്തി നിൽക്കുന്ന ഒരു മാവും അതിനോട് ചേർന്നു തന്നെ സാമാന്യം വലിയൊരു പാർക്കിങ് ഷെഡ്ഡും….

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.