കണ്പീലി 2 [പേരില്ലാത്തവൻ] 98

കാര്യം ശെരി ആണ്…. എല്ലാവരോടും അച്ഛൻ വളരെ മാന്യമായി തന്നെ ആണ്…. പക്ഷെ എന്നെയും എൻറെ കൂട്ടുകാരെയും കാണുമ്പോൾ ആള് ചാക്കോ മാഷ് ആവും. എൻറെ കൂടെ നടക്കുന്നു എന്ന ഒറ്റകാരണം കൊണ്ട് തന്നെ ഇവനെ നല്ല പണി ആണ് അവിടെ കിട്ടുന്നത്… മകന്റെ കൂട്ടുകാരനെ നന്നാക്കാൻ ആണ് പോലും….. മകൻ അവിടെ ഇല്ലാത്തത് കൊണ്ട് മകന്റെ കൂട്ടുകാരൻ…

“സഞ്ജു മോനേ…. അതിലെനിക്ക് സന്തോഷം ഉണ്ടെടാ… നീ എങ്കിലും നന്നാവ്.. ഞാൻ ഉണ്ടായിരുന്നപ്പോൾ ഇപ്പൊ ഉള്ളതിന്റെ extreme വേർഷൻ ആയിരുന്നു… ”

അതും പറഞ്ഞു ഞാൻ ഒന്ന് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു…. ?

“ഓ… മകനെ നന്നാകാൻ പറ്റിയിട്ടില്ല പിന്നെ ആണ് കൂട്ടുകാരനെ നന്നാക്കാൻ…ഞാനാ ജോലി റിസൈൻ ചെയ്താലോ എന്ന് പോലും ചിന്തിക്കും ചെല സമയത്തു നിൻറെ അച്ഛന്റെ സ്വഭാവം കാണുമ്പോൾ. ”

“ന്നാ പിന്നെ നിനക്ക് കളഞ്ഞുടെ…ആരോ നിന്നെ അവിടെ പിടിച്ചു വച്ചപോലെ ആണല്ലോ നിന്റെ സംസാരം…അല്ലേലും നിനക്ക് ഈ ജോലിക്ക് വേണ്ടി അങ്ങേരുടെ കാലുപിടിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ ”

ടീവി റിമോട്ട് എടുത്തോണ്ട് ഞാൻ പറഞ്ഞു…

“എടാ അങ്ങനെ അല്ല…. നീ ഇവിടെ ജോലി ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെ ആടാ ജോലിക്ക് പോണേ…”

എൻറെ ഷർട്ടിന്റെ പോക്കറ്റിൽ ചൊറിഞ്ഞു കൊണ്ട് സഞ്ജു പറഞ്ഞു… മുഖത്തിൽ ആവശ്യത്തിലധികം നിഷ്കു ഭാവം കൊണ്ടുവന്നിട്ടുണ്ട്….

“ശ്ശേ…. അങ്ങോട്ട് മാറിഇരിയെട… അവനൊരു നിഷ്കളങ്കൻ വന്നേക്കുന്നു….ഞാൻ സുഖവാസത്തിനല്ല ഇവിടെ ഇരിക്കണേ… എന്തെകിലും ഒരു ജോലി കിട്ടാൻ ദിവസവും കെടന്ന് ഓടുവാ അപ്പോളാണ് ഇവിടൊരുത്തൻ ഉള്ളതും കൂടെ കളയാൻ നിൽക്കുന്നെ…. ”

“ഓ… നിനക്ക് വേണ്ടി ജോലി കളഞ്ഞാലോന്ന് ചിന്തിച്ചഞാൻ മണ്ടൻ… അല്ലേലും ഇപ്പൊ ഈ തെണ്ടിക്ക് വേണ്ടി എന്തിനാ നല്ലൊരു ജോലി ഞാൻ കളയണെ… അത്യാവശ്യം നല്ല സാലറിയും ഒണ്ട് പിന്നെ വായിനോക്കാൻ ആണെങ്കിൽ എന്തോരം കിളികളാ അവിടെ ഒള്ളെ…. ഹോ ??”

അതും പറഞ്ഞു സ്വപ്നം കാണുന്ന മട്ടിൽ മുകളിലേക്കും നോക്കി സഞ്ജു ഇരുന്നു.. എന്നെ കാണിക്കാൻ വേണ്ടി മാത്രം…. വായിനോട്ടം എന്റെയും ഒരു വീക്നെസ് ആയിരുന്നു…മാസം കൊറച്ചായി മെനയായിട്ട് വായിനോക്കിയിട്ട്….

“ഓ… അല്ലേലും ആ ഓഫീസിൽ കിളികൾ പറന്നു നടക്കുവല്ലേ… ഒന്ന് പോടെയ്… നാലും മൂന്നും കെളവികളെ കണ്ടാണ് അവന്റെ ഒരു ഇളക്കം.. “?

“ടാ മോനേ ആരവേ…. അതൊക്കെ പണ്ട്… ഇപ്പൊ പുതിയതായി രണ്ടുമൂന്നെണ്ണം വന്നിട്ടുണ്ട്…ഹാ അനക്ക് യോഗം ഇല്ല മോനേ??”

സഞ്ജു ചിരിച്ചു കൊണ്ട് ബാക്കി കൂടി കുടിച്ചു സോഫയിൽ മലർന്നു കിടന്നു..
ഞാൻ പതിയെ എഴുന്നേറ്റ് ബാൽക്കണിയിൽ വന്ന നിന്നു….

പകലുപോലെ അല്ല രാത്രിയിൽ ഈ നഗരം… അത്യാവശ്യം ഉയരമുള്ള ബിൽഡിങ്ങിന്റെ മുകളിലാണ് ഞങ്ങളുടെ താമസം.. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് നോക്കിയാൽ പകുതിയോളം സ്ഥലങ്ങൾ കാണാം….പകൽ സമയങ്ങളിലും ഇവിടെ നിന്ന് കാഴ്ചകാണുന്നതും ഇപ്പൊ ശീലം ആണ്….. ദിവസവും ഒരേ സ്ഥലങ്ങൾ തന്നെ പക്ഷെ അതിൽ പലപല ജീവിതങ്ങൾ…പകലെന്നും രാത്രിയെന്നും വേർതിരിവില്ലാതെ അധ്വാനിക്കുന്നവരെ കാണാൻ സാധിച്ചത് ഇവിടെ നിന്നാണ്…

7 Comments

  1. നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…

    1. പേരില്ലാത്തവൻ

      ❤️❤️

  4. ❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു

    1. പേരില്ലാത്തവൻ

      ???

Comments are closed.