ആദ്യമായി എഴുതിയ story ആയിരുന്നു support തന്ന എല്ലാവർക്കും ആരായിരം നന്ദി….ഇതൊക്കെ ആണ് എൻറെ സന്തോഷം… ഈ part എത്രത്തോളം നന്നാവുമെന്ന് അറിയില്ല……
കണ്പീലി 2
Kanpeeli Part 2 | Author : Perillathavan | Previous Part
ടീവിക്ക് മുൻപിൽ രണ്ട് ബിയർകുപ്പിയും പിടിച്ചു വെറുതെ ചാനൽ മാറ്റി കളിക്കുവാണ് സഞ്ജു…..”ശ്ശെടാ….. വല്ലപ്പോഴുമേ ഈ കോപ്പ് കാണാൻ സമയം കിട്ടു… അപ്പോളാണെങ്കിൽ നല്ലൊരു പരുപാടിയും കാണില്ല..കിട്ടുന്ന ചാനലിൽ ആണെങ്കിൽ പൈസയും ഇല്ല… ”
സഞ്ജു ആത്മഗതം പറഞ്ഞതാണ്… ഇപ്പൊ ദിവസവും ഈ ഡയലോഗ് കേൾക്കുന്നത് കൊണ്ട് അതിൽ വല്യ പുതുമയില്ല…
“എടാ.. നിനക്ക് റീചാർജ് ചെയ്യുമ്പോൾ അതിനും കൂടെ ചേർത്ത് കേറ്റിയാൽ പോരെ..
കേറ്റത്തും ഇല്ല അവസാനം ചാനലിന് കുറ്റം.. ”
?കൊറച്ചു നാളായി അവന്റെ ചെലവിൽ ആണ് താമസം എങ്കിലും പറയാൻ ഉള്ള കാര്യം മുഖത്തു നോക്കി പറയും… ശീലം ആയിപോയി… പിന്നെ കട്ട ചങ്ക് ആയതോണ്ട് ആ ഒരു സെൻസിൽ എടുത്തോളും… ശെരിക്കും ഈ ജീവിതത്തിൽ ഞാൻ കൊറേ സുഹൃത്തുക്കളെ നേടി എടുത്തു. പക്ഷെ ആവശ്യസമയത്ത് വിരലിൽ എണ്ണാവുന്നവർ മാത്രം ആണ് കൂടെ നിന്നിട്ടുള്ളത്. അതിൽ ഒന്നാണ് ഇവൻ
ഇതെല്ലാം ആലോചിച്ചു തിരിഞ്ഞു നോക്കുമ്പോൾ എന്നെയും നോക്കി ഇരിക്കുന്ന സഞ്ജുവിനെ ആണ് കണ്ടത്..
“എന്നാടാ നീ പിറുപിറുക്കുന്നെ….. ബിയർ തന്നെ അല്ലേ നീ കുടിച്ചേ… ”
അവൻ എന്നോട് ചോദിച്ചു.. അതിന് വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് കുപ്പി സോഫയുടെ സൈഡിൽ വച്ചു….
“അല്ലേടാ സഞ്ജു….. ഞാൻ പഴയത് ഒക്കെ ഓർക്കുവായിരുന്നു… ജീവിതം ആണല്ലെടാ എന്റേത്… ”
ഇപ്പോ ഉള്ള ടൈംപാസ്സ് എന്നത് വെറുതെ ഇങ്ങനെ എന്തെങ്കിലു പറഞ്ഞു ഇരിക്കൽ ആണ്.. അതിൽ പ്രധാനം ആയും എൻറെ ജീവിതം തന്നെ ആണ് പറയാറ്… കേൾക്കാൻ അവന് വല്യ താല്പര്യം ഇല്ലെങ്കിലും പറഞ്ഞു കഴിയുമ്പോൾ ജീവിക്കണം എന്നൊരു വാശി തോന്നും…
“എൻറെ പൊന്ന് മോനേ നീ നിർത്തിക്കോ
നീ പറയുന്നത് കേട്ട് കേട്ട് എനിക്കുതന്നെ ഇനി പറയാൻ പോകുന്നത് കാണാപ്പാഠമാ… ഹാ.. ഇത്രയും ഒക്കെ ഓർത്തിരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പൊ എവിടെ എത്തേണ്ട ആളാലെ… ”
സഞ്ജു പറഞ്ഞു..
“അയ്യെടാ….പഠിച്ചിരുന്നെങ്കിൽ നീ വല്യ കളക്ടർ ആയേനെ… ”
ഞാൻ കൊറച്ചു പുച്ഛം വാരി വിതറി ?അല്ലേലും ഇപ്പൊ നല്ലൊരു ജോലി ഒണ്ട് അതും എൻറെ അച്ഛന്റെ കമ്പനിയിൽ തന്നെ മാനേജർ ആയിട്ട്.. ഇവന് അതൊന്നും പോര പോലും..
“ടാ.. അതല്ല… ഇപ്പൊ നല്ലൊരു ജോലി തന്നെ ആണ്… പക്ഷെ നിൻറെ തന്തപ്പുടിയുടെ സ്വഭാവം ആണ് സഹിക്കാൻ പറ്റാത്തത്…. ”
നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
❤️❤️❤️
?????
കഥപറഞ്ഞു മുന്നോട്ട് പോകുന്നു, എഴുത്തും മനോഹരം. അടുത്തഭാഗം വേഗം ഉണ്ടാകട്ടെ…
❤️❤️
❤️❤️❤️ ലൈഫ് ചെയ്ഞ്ചിങ് moments നായി കാത്തിരിക്കുന്നു
???