കിണറ്റിന്‍കരയില്‍ നിന്ന് കോരുന്നതിനിടെ, വേലിക്കല്‍ നിന്ന് ആരോ വിളിക്കുന്നത് പോലെ ആള്‍ക്ക് തോന്നി. ഈ സമയം അപ്പുറത്ത് അരി ഇടിച്ചോണ്ട് നിന്ന അനിയത്തിയോട് പുള്ളിക്കാരി നീട്ടി വിളിച്ച് പറഞ്ഞു.
“എടിയേയ്… വേലിക്കല്‍ നിന്ന് ആരോ വിളിക്കുന്നുണ്ട്, കറവക്ക് വന്ന അമ്മിണിയാന്ന് തോന്നണൂ. ഒന്ന് നോക്കീട്ടു വരാം.”
അതും പറഞ്ഞ് തൊട്ടിയും, കുടവും ഇറക്കിവച്ച് നോക്കാന്‍ പോയ ലിസാമ്മയുടെ അലര്‍ച്ചയാണ് പിന്നീട് കേള്‍ക്കുന്നത്.
കേട്ടപാതി അനിയത്തി ജാന്‍സി, അതിലും ശബ്ദത്തില്‍ അലറി വിളിച്ച്, എല്ലാരും കൂടെ ഓടി വന്ന് ലിസാമ്മയെ പൊക്കി അകത്തേക്ക് വച്ചു.
മുഖത്ത് വെള്ളം തളിച്ച് എണീപ്പിച്ചപ്പോള്‍, കണ്ണ് പോലും തുറക്കാതെ ലിസാമ്മ അലറി വിളിച്ച് പറഞ്ഞു.
“ആലീസേ… മോളെ…. ചേടത്തിയോട് പൊറുക്കെടീ……”
ലിസാമ്മയുടെ ബോധം പിന്നെയും പോയി.
സംഭവം കേട്ടയുടനെ ലിസാമ്മയുടെ കെട്ടിയോന്‍ തോമാച്ചന്‍ വെട്ടുകത്തിയും എടുത്ത് അടുക്കള വഴി ചാടിയിറങ്ങി.
“ആരാണ്ട്രാ അവടെ….”
അപ്പോഴേക്കും ഇളയവന്മാര് വന്ന് ലിസാമ്മയെ ആശുപത്രിയിലേക്ക് എടുത്തിരുന്നു.
ലിസാമ്മയെ ഡ്രിപ്പ് കൊടുത്ത് കിടത്തി തിരികെ വീട്ടിലേക്ക് വന്നപ്പോ തോമാച്ചനെ അവിടെങ്ങും കാണുന്നില്ല. ജോലിക്കാര് നാലുപാടും തിരക്കി നോക്കി, തോമാച്ചന്‍റെ പൊടി പോലും ഇല്ല. ഒടുവില്‍ സന്ധ്യയ്ക്കാണ് ആരോ പുഴക്കരയില്‍ ബോധമില്ലാതെ കിടന്നിരുന്ന തോമാച്ചനെ പൊക്കി വീട്ടിലേക്ക് എത്തിക്കുന്നത്.
നല്ല കഥ. ഇതിന്റെ ബാക്കി എന്താണുണ്ടായത് എന്നറിയാൻ നല്ല ആഗ്രഹമുണ്ട്?