അത്രയും ചോര കണ്ടതോടെ ടോമിച്ചന്‍ പേടിച്ച് നിലവിളിയും തുടങ്ങി.
ഒടുവില്‍ നാട്ടുകാരെല്ലാം ഓടിവന്ന്, അവളെ പൊക്കി ആശുപത്രിയില്‍ എത്തിച്ചു. ആലീസിന്‍റെ ജീവന്‍ നേരത്തെ തന്നെ പോയിരുന്നു, പക്ഷെ കുഞ്ഞിന്‍റെ ജീവന്‍ പോകാതെ പുറത്തെടുക്കാന്‍ അവിടത്തെ ഡോക്ടര്‍ക്കായി. രാത്രി തന്നെ ആ ഡോക്ടര്‍, ആരുടേയും അനുവാദത്തിന് കാത്ത് നില്‍ക്കാതെ, കുഞ്ഞിനെയും പൊതിഞ്ഞെടുത്ത്, സ്വന്തം കാറില്‍ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് ഓടിച്ച് ചെന്നാണ് അതിന്‍റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ആ ഡോക്ടറുടെ പേരാണ് പിന്നീട് കുഞ്ഞിന് ഇട്ടത്, അന്‍വര്‍.
ആലീസിന്‍റെ മരണകാരണം അറിഞ്ഞതോടെ നാട്ടുകാര്‍ ആകെ ഇളകി, ഒടുവില്‍ കുട്ടികളെ, ആലീസിന്‍റെ വീട്ടിലേക്ക് മാറ്റി. സാക്ഷികള്‍ ഇല്ലാത്തത് കൊണ്ടും, പണത്തിന്‍റെ ബലം കൊണ്ടും ടോമിച്ചനെതിരെ കേസൊന്നും ഉണ്ടായില്ല. ആശുപത്രിയിലെ ഡോക്ടറും, നര്‍സുമാരും ശക്തമായി ഇതിനെതിരെ വാദിച്ചെങ്കിലും ആരുമത് ചെവിക്കൊണ്ടില്ല.
ടോമിച്ചന്‍റെ അപ്പന്‍റെ പേരാണ് ആദ്യം കൊച്ചിന് ഇട്ടത്, മത്തായി.
പേര് ചൊല്ലി വിളിച്ച മൂന്നാം നാള്‍, പന്നിയെ വെടിവയ്ക്കാന്‍ പോയ ടോമിച്ചനെ പിന്നീട് നാട്ടുകാര് കാണുന്നത് ശവമായിട്ടാണ്. അതും ജീവനോടെ വയറു കീറി വല്ലാത്തൊരു മരണമായിരുന്നു അയാളുടേത്. കാലിലെയും, വയറ്റിലെയും മുറിവുകള്‍ വച്ച് കാട്ടുപന്നിയുടെ ആക്രമണമാണെന്നാണ് നിഗമനം.
ഇതൊക്കെ കഴിഞ്ഞ് ഒരു ദിവസം വെളുപ്പിനെ വെള്ളം കോരാന്‍ ഇറങ്ങിയതാണ് ആലീസിന്‍റെ മൂത്ത ആങ്ങളയുടെ ഭാര്യ ലിസാമ്മ.
നല്ല കഥ. ഇതിന്റെ ബാക്കി എന്താണുണ്ടായത് എന്നറിയാൻ നല്ല ആഗ്രഹമുണ്ട്?