അവസാനം ആ പാവം പെണ്‍കുട്ടി പള്ളിയില്‍ ചെന്ന് അഭയം പ്രാപിച്ച ശേഷമാണ്, അച്ചന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്തി, ഭര്‍ത്താവിന്‍റെ സ്വഭാവത്തില്‍ ലേശം മാറ്റങ്ങള്‍ വന്നത്.
ഇതിനിടെ എങ്ങിനെയോ നാട്ടിലെ വിവരങ്ങള്‍ അറിഞ്ഞെത്തിയ മൂത്ത ചേച്ചി സാറ, ആലീസിനെയും കൊണ്ട് അവിടന്ന് പോകാന്‍ നോക്കിയെങ്കിലും കുടുംബക്കാര്‍ സമ്മതിച്ചില്ല. അലീസിന് രക്ഷപെടാന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും, രണ്ട് കുടുംബക്കാരും കൂടി സാറയെ അവിടന്ന് അപമാനിച്ച്, ഓടിച്ച് വിട്ടു.
തൊട്ടടുത്ത വര്‍ഷം തന്നെ ആലീസ് പ്രസവിച്ചു, അങ്ങിനെ ദുരിതങ്ങള്‍ക്ക് നടുവിലേക്ക് അവള്‍ക്ക് കൂട്ടായി ഒരു പെണ്‍കുഞ്ഞ് കൂടി.
പ്രസവശേഷം സാധാരണ പെണ്ണുങ്ങള്‍ വണ്ണം വയ്ക്കുമ്പോള്‍, ആലീസ് ഉള്ളതിലും ക്ഷീണിക്കുകയാണ് ചെയ്തത്. ആ കുഞ്ഞ് ജനിച്ച് അതിന്‍റെ മുലകുടി മാറും മുന്‍പേ തന്നെ ആലീസ് വീണ്ടും ഗര്‍ഭിണിയായി. വിവരമറിഞ്ഞ ടോമിച്ചന്‍ ആ കുഞ്ഞിനെ ഒഴിവാക്കാന്‍ പല വഴിയും നോക്കി, പലതവണ അവളറിയാതെ ഓരോന്ന് കഴിപ്പിക്കേം, കുടിപ്പിക്കേം ചെയ്തു. പക്ഷെ എങ്ങിനെയോ അമ്മയും, കുഞ്ഞും രക്ഷപ്പെട്ട് കൊണ്ടേയിരുന്നു.
പക്ഷെ ദിനംപ്രതി ആലീസിന്‍റെ ആരോഗ്യം മാത്രം താഴോട്ടായിരുന്നു.
എട്ടാം മാസത്തിലാണ് അത് സംഭവിച്ചത്.
ഒരു ദിവസം കുടിച്ച് ബോധമില്ലാതെ കയറി വന്ന ടോമിച്ചന്‍ കണ്ടത്, നിലത്ത് ക്ഷീണിച്ച് കിടന്നുറങ്ങുന്ന ആലീസിനെയാണ്. ഉടനെ അയാള്‍ എന്തോ ബോധത്തില്‍ കാലുമടക്കി അവളുടെ വയറ് ലക്ഷ്യമാക്കി ഒരു തൊഴി വച്ച് കൊടുത്തു. പാവം ആലീസ്, കിടന്ന കിടപ്പില്‍ അതിന് ഒന്ന് കരയാനുള്ള ത്രാണി പോലും ഇല്ലായിരുന്നു. നിമിഷങ്ങള്‍ക്കകം അവള്‍ കിടന്ന പായയിലും, മുറിയിലെ നിലത്തും ചോരയൊഴുകി നിറയാന്‍ തുടങ്ങി.
നല്ല കഥ. ഇതിന്റെ ബാക്കി എന്താണുണ്ടായത് എന്നറിയാൻ നല്ല ആഗ്രഹമുണ്ട്?