Joychettan Paranja Kadha Part 1 by Ares Gautham
കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു പരിപാടിക്കിടെയാണ് എണ്‍പത് കഴിഞ്ഞ ജോയിച്ചേട്ടനെ പരിചയപ്പെടുന്നത്. ആള്‍ക്ക് ഓര്‍മ്മയൊക്കെ നന്നേ കുറവായത് കൊണ്ട് ഏറെ പണിപ്പെട്ടാണ് ഇതൊക്കെ ഒരുവിധത്തില്‍ പറഞ്ഞ് ഒപ്പിച്ചത്. പിന്നെ കുറെയൊക്കെ നമ്മുടെ ഭാവന.
കോട്ടയം – പത്തനംതിട്ട ഭാഗത്തെവിടെയോ കുറെ ഉള്ളിലായിട്ടുള്ള ഒരു പള്ളിയിലെ കൈക്കാരനായിരുന്നു അന്ന് ജോയിച്ചേട്ടന്. ആ സമയത്ത് നാട്ടിലെ തേക്കുമ്മൂട്ടില്‍ എന്ന പ്രമുഖ കുടുംബത്തിലാണ് ഈ കഥ നടക്കുന്നത്.
ശ്രദ്ധിക്കുക, പേരുകള്‍ എല്ലാം തന്നെ സാങ്കല്‍പ്പികമാണ്.
മൊത്തം ആറു മക്കളായിരുന്നു ആ കുടുംബത്തില്‍; രണ്ട് പെണ്ണും, നാല് ആണും.
മൂത്ത രണ്ട് ആണുങ്ങള്‍ക്ക് ശേഷം ഉണ്ടായ മകള്‍, ബംഗ്ലൂര് നര്‍സിംഗ് പഠിക്കാന്‍ പോയപ്പോള്‍ ഒരു അന്യജാതിക്കാരനുമായി പ്രേമത്തിലായി, കോര്‍സ് കഴിഞ്ഞപ്പോള്‍ അവിടെത്തന്നെ വിവാഹം ചെയ്ത് കൂടി. ആ വാശിക്ക് അപ്പനും ആങ്ങളമാരും കൂടെ പതിനെട്ട് തികയാത്ത ഏറ്റവും ഇളയവളെ പിടിച്ച് അടുത്ത് തന്നെയുള്ള മറ്റൊരു വലിയ തറവാട്ടിലേക്ക് കെട്ടിച്ചുവിട്ടു.
ആലീസ് എന്ന ഈ മോളെ കെട്ടിയത് ആ കുടുംബത്തിലെ മുടിയനായ പുത്രനായിരുന്നു, ടോമിച്ചന്. ചേച്ചിയുണ്ടാക്കിയ ചീത്തപ്പേരിന്റെ രക്തസാക്ഷിയെന്നോണം, മുപ്പതു കഴിഞ്ഞ ടോമിച്ചനെ വിവാഹം ചെയ്യേണ്ടി വന്ന ടീനേജുകാരി ആലീസിന്റെ ജീവിതത്തിലെ നിറങ്ങളെല്ലാം, ഒറ്റ രാത്രി കൊണ്ട് തന്നെ അയാള്‍ തല്ലിക്കെടുത്തി.
ഒടുവില്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ, മൂന്നാം നാള് അവിടന്നിറങ്ങി സ്വന്തം വീട്ടിലേക്ക് വന്ന ആലീസിനെ, അപ്പനും ആങ്ങളമാരും വച്ച് പൊറുപ്പിച്ചില്ല. അന്ന് തന്നെ ശാസിച്ചും, ഉപദേശിച്ചും ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ വിട്ടു.
നല്ല കഥ. ഇതിന്റെ ബാക്കി എന്താണുണ്ടായത് എന്നറിയാൻ നല്ല ആഗ്രഹമുണ്ട്?