ജിന്ന് പറഞ്ഞ കഥ [ജ്വാല] 1382

ബോധം വരുമ്പോൾ വിജയ്‌ യെ കണ്ടില്ല. തന്റെ വസ്ത്രങ്ങൾ ഒരു മൂലയിൽ ചുരുണ്ടു കിടക്കുന്നു. ആ വസ്ത്രങ്ങൾ എടുത്ത് ധരിച്ചു.

വേച്ച്, വേച്ച് എപ്പോഴോ തന്റെ മുറിയിൽ വന്നു കിടന്നു.

എന്റെ പരിശുദ്ദിയും, ഞാൻ കണ്ട സ്വപനങ്ങളും എല്ലാം ഒരു നിമിഷത്തിൽ നഷ്ടമായി,
ഞാനിനി മറ്റൊരാളുടെ മുന്നിൽ എങ്ങനെ നിൽക്കും, വികാരപ്രഷുബ്ധത നിറഞ്ഞു മനസ്സിൽ, സമനില തെറ്റി പോകുമോ എന്ന് പോലും ഭയപ്പെട്ടു.

അവൾ എഴുന്നേറ്റു. കാലുകളിൽ തട്ടി മറിഞ്ഞു വീണ മഷി കുപ്പി കൈയിലെടുത്തു പിന്നെ പകുതി മാത്രം വരച്ചു വച്ച ക്യാൻവാസിലേക്ക് വലിച്ചെറിഞ്ഞു.

കൈകൾ നീട്ടിയതു പോലെ വരച്ചിട്ടുള്ള ചിത്രത്തിൽ ആ മഷി പടർന്നു.
വിരലുകൾ മുറിഞ്ഞത് പോലെ ചുവന്ന മഷി രക്തം പോലെ താഴേക്ക് പതിച്ചു.

പുറത്ത് നിന്ന് നായ്ക്കൾ നിർത്താതെ ഓരയിടുന്നു. അപർണ വാതിൽ തുറന്നു,

അതേ നിമിഷത്തിൽ വീട്ടിലെ കുറിഞ്ഞി പൂച്ച അതിവേഗം മുറിക്കുള്ളിലേക്ക് കയറി. മ്യാവൂ എന്ന് കുറുകി കൊണ്ട് ഓടി നടന്നു.

അപർണയ്ക്ക് ഇതൊന്നും ശ്രദ്ദിക്കാൻ സമയമില്ലായിരുന്നു.
ഈ രാത്രി ഇരുട്ടി വെളുക്കുമ്പോൾ എന്റെ മരണം ആകണം, എന്റെ ശരീരത്തിനെ ചുടുകാട്ടിലെ അഗ്നി വിഴുങ്ങുമ്പോൾ ഒരു രക്തരക്ഷസ്സായി പുനർജ്ജനിക്കണം, അവന്റെ കഴുത്തിൽ ഞാൻ പല്ലുകൾ ഇറുക്കി അവന്റെ ചൂട് ചോര കുടിക്കുന്നതായി മനസ്സിൽ സങ്കൽപ്പിച്ചു. നിസ്സഹായ ആയ യുവതിയുടെ രോദനം.

അവൾ വീടിനു പുറത്തിറങ്ങി, കിഴക്കേപ്പുറത്തുള്ള ചെമ്പക മരമായിരുന്നു ലക്ഷ്യം.
അധികം ഉയരത്തിൽ അല്ലാത്ത ചില്ലയിൽ ഞാൻ സാരിയുടെ ഒരറ്റം കെട്ടി.
ചെമ്പകപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി,

ഇരുട്ടിൽ നിന്ന് രണ്ട് തിളങ്ങുന്ന കണ്ണുകൾ എന്നെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു, ഞാൻ കണ്ണുകൾ അടച്ചു.

പെട്ടന്ന് എന്റെ കാലുകളിൽ ആരോ തൊട്ടു ഞാൻ നോക്കി ആ സന്ദർഭത്തിൽ പോലും എനിക്ക് ചിരി വന്നു.

കുറിഞ്ഞി പൂച്ച തെറിച്ചു വീണ മഷിയിൽ കിടന്നുരുണ്ട്‌ ഒരു കളിപ്പാട്ടം പോലെ എന്റെ കാലിന്റെ വശത്തായി സ്ഥാനം പിടിച്ചു.

അതിനു പിന്നാലെ ഒരു നീല ചിത്രശലഭം പൂച്ചയുടെ ചെവിയിൽ വന്നിരുന്നു. ചിത്രശലഭത്തിന്റെ പിന്നാലെ മറ്റൊരു ശലഭം കൂടി വന്നു, പിന്നാലെ രണ്ട് ശലഭം കൂടി വന്നു.
നാലു ദിക്കിൽ നിന്നു വന്ന ശലഭങ്ങൾ ഒന്ന് ചേർന്നു പിന്നെ താഴേക്ക് വീണു…

നിമിഷാർദ്രങ്ങളുടെ ഇടയിൽ നീല പുക ഉയരാൻ തുടങ്ങി.
അപർണ അത്ഭുതത്തോടെ പുക നോക്കി നിന്നു. താൻ മരിക്കാൻ വന്ന കാര്യം തന്നെ മറന്നു.

നീല പുക പിന്നീട് ചുവപ്പായും, മഞ്ഞയായും മാറി അവസാനം വെള്ള പുക അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി അതിലൂടെ ഒരു രൂപം വന്നു എന്റെ മുന്നിൽ വന്നു നിന്നു.

46 Comments

  1. കൈലാസനാഥൻ

    ജ്വാല , അതീവ മനോഹരമായ ഗുണപാഠമുള്ള കഥയും കഥയ്ക്കുള്ളിലെ കഥയും. എല്ലാം അപർണയുടെ സ്വപ്നമെന്ന ധ്വനിയുണ്ടെങ്കിലും കാര്യമാത്രപ്രസക്തമായ വിഷയം, അതിലുപയോഗിച്ചിരിക്കുന്ന ഭാഷാരീതി അതായത് ശക്തമായ രീതിയിൽ ഉപയോഗിക്കേണ്ടിയിടത്ത് കഠിനമായ പദങ്ങൾ നൈർമല്യം വേണ്ടിടത്ത് അത് ശ്യംഗാരത്തിന് ശ്യംഗാരം അങ്ങനെ നവരസ പ്രഥാനം തുളുമ്പിയ ശൈലി. നമിക്കുന്നു ഇത്രയും ചുരുക്കി എഴുതി കഥ പറയാനുള കഴിവിനെ . സ്നേഹാദരങ്ങൾ

  2. Good stry bro

  3. Swapnam?

  4. ഖുറേഷി അബ്രഹാം

    കഥയിലേ ജിന്ന് കുറച്ചു കളർ ഫുൾ ആണല്ലോ. അല്ല ജിന്ന് വന്നപ്പോ പലതരം കളറുള്ള പുക കണ്ടതുണ്ട് ചോതിച്ചതാ. രാജസ്ഥാൻ എന്നൊക്കെ കേട്ടിട്ടുണ്ട് ജിനിസ്ഥാൻ എന്നത്യമായാണ് കേൾക്കുന്നത്. പിന്നെ കഥയിൽ നല്ളൊരു മെസേജും തന്നിട്ടാണ് ജിന്ന് പോയത്. അവസാനം ട്ടിസ്റ്റഡിപിച്ചു.

    കഥ ഇഷ്ടായി,

    | QA |

    1. ഖുറേഷി അബ്രഹാം,
      നമക്ക് ജിന്നിനെ പൂമ്പാറ്റയിലും, ബാലരമയിലും ഒക്കെ കണ്ട പരിചയം അല്ലേ ഉള്ളൂ, അതിലാണെങ്കിൽ നല്ല കളർ ഡ്രസ്സ് ഇട്ടാ വരുന്നത്, അതിനു പകരം കുറച്ച് കളർ പുക ഉപയോഗിച്ചു.
      ജിന്നിനും വേണ്ട ഒരു സ്ഥലം, വളരെ നന്ദി ബ്രോ, ഒത്തിരി, ഒത്തിരി സ്നേഹവും…

  5. ജ്വാല……

    മികച്ച അവതരണം സുഹൃത്തേ. ബോൾഡ് ആയി എഴുതേണ്ട ഇടങ്ങളിൽ അത് ചെയ്തിരിക്കുന്നു. ഇക്കാലത്തിൽ വേണ്ട മികച്ച സന്ദേശം കൊടുത്തിരിക്കുന്നു. കഥക്കുള്ളിലെ കഥയും നന്നായിരുന്നു. ചില സമയം കാട്ടുന്ന അനുസരണക്കേഡ്‌ ജീവൻ തന്നെ കളഞ്ഞേക്കാം അല്ലെങ്കിൽ ആരെങ്കിലും പറയുന്നത് കേട്ട് മുൻ പിൻ നോക്കാതെയുള്ള പ്രവർത്തികളും പ്രയാസം സൃഷ്ട്ടിചെക്കാം.

    അഭിനന്ദനങ്ങൾ സുഹൃത്തേ

    അല്ല എവിടെയാണ് ഈ ജിന്നിസ്ഥാൻ

    1. ആൽബി,
      താങ്കളുടെ വിലയിരുത്തലിന് നന്ദി, ചില ഭാഗങ്ങളിൽ ഭാഷ കുറച്ച് കട്ടിയായി പോയി എന്നറിയാം, പ്രോത്സാഹനത്തിന് വളരെ സന്തോഷം…
      ജിന്നിനും വേണ്ടേ ഒരു രാജ്യം…

  6. /നിങ്ങൾ പെൺകുട്ടികൾ ഇത്തരം പ്രലോഭനങ്ങളിലും, പുകഴ്ത്തലുകളിലും വീഴരുത്. ചതിക്കുഴികൾ നിങ്ങൾക്ക് ചുറ്റും ഉണ്ട്./

    good message for us … ❤❤
    ഇഷ്ടായി ….??

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ഷാന, സ്നേഹപൂർവ്വം…

  7. നല്ല കഥ ജ്വാല… ❤️♥️?

    കുറഞ്ഞ വാക്കുകളില്‍ നല്ല ഒരു സാരാംശം… ??

    കാത്തിരിക്കുന്നു ഇതുപോലെ ഉള്ള ഒരുപാട്‌ നല്ല കഥകള്‍ക്ക് വേണ്ടി ?❤️??

    1. വളരെ സന്തോഷം ബ്രോ, താങ്കളെ പോലെ യുള്ള നല്ല എഴുത്തുകാരിൽ നിന്ന് കിട്ടുന്ന ഈ പ്രോത്സാഹനം മനസ്സ് നിറയ്ക്കുന്നു…

  8. /// ഞാൻ ജിന്നിസ്ഥാനിൽ നിന്നും വന്ന ഒരു പാവം ജിന്ന്.///
    അടിപൊളി പ്രയോഗം. ജിന്നിന് സ്വന്തമായി ഒരു രാജ്യം തന്നെ പതിച്ചു കൊടുത്തല്ലേ !!! ???

    7 പേജുകളിൽ ഒരു കുഞ്ഞുകഥ, കഥയ്ക്കുള്ളിൽ വേറൊരു കഥ…. ???

    ചില ഭാഗങ്ങളിൽ ഉപയോഗിച്ച ഭാഷ ഭയങ്കരമായിപ്പോയി ??? അത്രക്കും വേണ്ടായിരുന്നു. പറയാൻ ശ്രമിക്കുന്ന കാര്യത്തിനനുസരിച്ചുള്ള ഭാഷയായിരുന്നു പ്രതീക്ഷിച്ചത് …
    രാജാവിന്റ കഥ പറഞ്ഞ സ്ഥലങ്ങളിലെ ഭാഷ വല്ലാതെ (ഉദാ: ഒരു പെണ്ണിന്റെ വാക്ക് കെട്ട് വീട്ടിൽ തന്നെ ഇരിക്കുക ഒരു രാജകുമാരന് ചേർന്നത് അല്ല) അമേച്വർ പോലെയും തോന്നി

    രാജാവിന്റെയും അനിയന്റെയും കഥ തന്നെ ശരിക്കും അവിടെ ഉറച്ചില്ല, പെട്ടെന്ന് തട്ടിക്കൂട്ടിയതാണോ?

    ???
    ഋഷി

    1. ഋഷി ഭായിയുടെ നിരീക്ഷണം വളരെ ശരിയാണ്, ഇടയ്ക്ക് കുറച്ച് ഫെമിനിസ്റ്റ് ഭാഷ വന്നു എന്നത് സത്യം, ഒരു വലിയ വായനയുടെ ഹാങ്ങോവറിൽ ആയിപോയതാകാം, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…

  9. വളരെ മനോഹരം ആയ എഴുത്ത്… പെട്ടെന്നു അത്ഭുത വിളക്കിലെ ജിന്നിനെ കുറിച്ച് ഓർത്തുപോയി.

    1. വളരെ നന്ദി ബ്രോ, ഇഷ്ടം ആയതിൽ വളരെ സന്തോഷം…

  10. Jwala,

    വായിക്കാൻ വൈകി… sorry… കഥ നന്നായിട്ടുണ്ട്…. നല്ല premayam.. നല്ല ഭാഷ… നല്ല ഒരു മെസ്സേജ് ❤️

    1. വളരെ സന്തോഷം ജീവൻ,
      എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി…

  11. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല നല്ല മെസ്സേജ് ആണ്… ചതിക്കുഴികൾ ഒരുപാട് ഉണ്ട് ഈ ലോകത്ത്.. ഒന്നിലും പെടാതെ പോകാൻ എല്ലാവർക്കും സാധിക്കട്ടെ.. ഇതുപോലെ ഉള്ള ഓരോ കഥകളും ഓരോ തിരിച്ചറിവുകൾ ആണ്… ♥️♥️♥️
    നല്ല എഴുത്താണ്… കാത്തിരിക്കുന്നു അടുത്ത കഥക്കായി.. ???

    1. സുജേഷേട്ടന്റെ നല്ലൊരു മോട്ടിവേഷൻ ആണ് പെട്ടന്ന് തന്നെ എഴുതാൻ കഴിഞ്ഞത്, കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

  12. നല്ല പ്രമേയം.. അവതരണത്തിൽ പുതുമ കൊണ്ടുവരാനുള്ള ശ്രമം നന്നായി.. ഭാഷ നന്നായിരുന്നു.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജ്വാല??

    1. എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി….

  13. Adipoli bro..
    Nalla bhasha..nalla avatharanam..nalla kadhaathanthu..
    Ennalum swabhavikamaaya ozhukk chilayidathu kaimosham vannathu pole thonni..oru echukettal feel..swabhavikamaya shaili mathi bro..sahithyaparamavuka ennu paranjal aalukalkk manasilavatha reethiyil ezhuthippidippikkuka ennthalla ennu njan paranju tharendallo..aalukalkk ettavum lalithamaaya reethiyil manasilaakkanavumbozhanu athu nannaavunnath..bro inganeyaanennalla njan paranjath..chilayidath anganoru sramam nadathi ennoru doubt..naithikatha kaividaathirikkuka..ningadethu nilavaram pularthunna rachanakalaanu..athkondaan ithrayum paranjath..
    Jeevithathinte irunda vashanagalilaanu focus ennu thonnunnallo..all the best bro..love.

    1. അനസ് ബ്രോ യുടെ നിരീക്ഷണം ശരിയാണ്, ഒരു ഭാഗത്ത് കുറച്ച് ഭാഷ കട്ടിയായി ഉൾപ്പെടുത്തിയത് തന്നെയാണ്, അത് ലഘൂകരിച്ചാൽ ഒരു വൾഗാരിറ്റി ഫീൽ ചെയ്യും, അതുകൊണ്ട് ബോധപൂർവം ഉപയോഗിച്ചതാണ് ആ ഭാഷ.
      എഴുതുമ്പോൾ എല്ലാ വിഷയങ്ങളിലും എഴുതണം എന്നാണ് ആഗ്രഹം.
      വായനയ്ക്കും, വിലയിരുത്തിനും വളരെ നന്ദി.

  14. അടിപൊളിയെ

    ജിന്നാണ് ജ്വാല
    ജ്വാലയാണ് ജിന്ന്
    ജീന്നിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്ത ജ്വാല
    തീജ്വാല

    നല്ലൊരു മെസ്സേജ്

    1. ഗുരുവേ നമിച്ചു, മനസ്സ് നിറഞ്ഞു, വളരെ നന്ദിയുണ്ട് ഒപ്പം ഒരു കുട്ട സ്നേഹവും…

  15. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ഇത്ര പെട്ടെന്ന് വന്നോ.. ഒരാഴ്ച എടുക്കും എന്ന് പറഞ്ഞിട്ട്… ഞാൻ വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം കേട്ടോ… ???♥️♥️

    1. സുജേഷേട്ടന്റെ നാവ് പൊന്നാണ്, സുജേഷേട്ടൻ പറഞ്ഞപോലെ ജിന്ന് വന്നു. പിന്നെ ഇരുന്നങ്ങു എഴുതി.

      1. സുജീഷ് ശിവരാമൻ

        ഇതിനെ ആണോ ആവോ ഇനി കരിനാവ് എന്ന് പറയുന്നത്… ???

        1. അങ്ങനെ ആണെങ്കിൽ തന്നെയും ഞാൻ പറയുന്നത് ശരിയല്ലല്ലോ?

  16. നന്നായിട്ടുണ്ട്… നല്ലെഴുത്ത് ജ്വാല ❤️❤️

    1. കഥ ഇഷ്ടമായതിൽ വളരെ നന്ദി ഷാനാ…

  17. Nannayittund…adipoli……

    1. നന്ദി ബ്രോ…

  18. മനോഹരം ജ്വാല ??

    മനുഷ്യന്റെ ഒരു വീക്ക്‌ പോയിന്റ് ആണ് ഈ പൊക്കി പറഞ്ഞാൽ അതിൽ വീണു പോവുക എന്നത്…

    അത് പക്ഷെ പറയുന്നവർക്ക് ചില ഉദ്ദേശം ഉണ്ടാവും

    നമ്മൾ അതിലൊന്നും വീണു പോകരുത്..

    നല്ല മെസ്സേജ് ???

    1. പുകഴ്ത്തലിൽ വീഴാത്തവർ ഉണ്ടോ?
      കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ സന്തോഷം നൗഫു ബ്രോ…

  19. ജ്വാല ?????

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ശിവേട്ടാ…

  20. ജ്വാല നന്നായിട്ടുണ്ട് ???

    1. താങ്ക്സ് ബ്രോ…

    2. Valare nalla oru msg aayirunnu jwala…

      1. താങ്ക്യൂ നാസ്…

    1. വളരെ നന്ദി ശരത്…

  21. വായിച്ചു അഭിപ്രായം പറയാം ❣️?

    1. ഇന്നത്തെ തലമുറയ്ക്ക് ഒരു നല്ല മെസ്സേജ് … അഭിനന്ദനങ്ങൾ ? ??? വീണ്ടും എഴുതുക ?❣️

      1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ജീനാ…

Comments are closed.