ജിന്ന് പറഞ്ഞ കഥ [ജ്വാല] 1382

ഇത് കാണുക എന്നത് തന്നെ നമ്മളെ പോലെയുള്ള ചിത്രകാരന്മാർക്ക് ജന്മ സാഫല്യം അല്ലേ? അവന്റെ പ്രലോഭനങ്ങൾ കൂടി കൂടി വന്നു.

എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ചിത്രകാരൻ ആണ് ജോഹന്നാസ് വെർമീർ,

ഈ അവസരം നഷ്ടപ്പെടുക എന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല.
ഞാൻ വരാം വിജയ്.

അപ്പു ഇവിടെ ഇരിക്കു ഞാൻ ബാത്ത്റൂമിൽ പോയി ഓടി വരാം.
വിജയ് യുടെ മുറിയിൽ ഇരുത്തി അവൻ ശുചിമുറിയിലേക്ക് പോയി.

വിജയ് വരച്ച ചിത്രങ്ങൾ എമ്പാടും കിടക്കുന്നു. ഒരു അടുക്കും ചിട്ടയും ഇല്ലാത്ത മുറി. അവന്റെ വസ്ത്രങ്ങൾ അവിടവിടെയായി ചിതറി കിടക്കുന്നു.

അവൻ വരച്ച ചിത്രങ്ങൾ നോക്കി കൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് ചൂട് കാറ്റ് കഴുത്തിൽ അടിക്കുന്നതായി തോന്നി പെട്ടന്ന് തിരിഞ്ഞപ്പോൾ കണ്ടത് വിജയ് ആണ്.

കണ്ണുകൾ ചുവന്നിരിക്കുന്നു, മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നത് പോലെ,

അപ്പു…
പ്രേമാതരയായി അവൻ വിളിച്ചു.
ഞാൻ കണ്ണുകൾ ഉയർത്തി അവനെ നോക്കി അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി, കണ്ണും, കണ്ണും കഥ പറഞ്ഞു.

ഈ കണ്ണുകളിൽ നോക്കി ഞാൻ ജന്മാന്തരോളം ഇരുന്നോട്ടെ,
നിന്റെ കണ്ണുകൾ മൈക്കിൾ ആഞ്ചലോ അല്ല ദൈവത്തിന്റെ മനോഹര സൃഷ്ടി ആണ് അവൻ സ്വന്തമായി ബ്രഷ് കൊണ്ട് വരച്ചത് പോലെ…

വിജയ്‌യുടെ പുകഴ്ത്തലിൽ ഞാൻ കൂടുതൽ പ്രണയാതുരയായി .

അവന്റെ നിശ്വാസം എന്റെ മുഖത്ത് വന്നടിച്ചു. എന്റെ ചുണ്ടുകൾ അവന്റെ ഒരു ചുംബനത്തിനായി കൊതിച്ചു പോയി.

വിജയ് യുടെ കൈകൾ എന്റെ ശിരസ്സിലൂടെ മെല്ലെ തലോടി ഞാൻ ആ
നിർവൃതിയിൽ കണ്ണുകളടച്ചു…

നിർവൃതിയുടെ അവസാനത്തിൽ അവന്റെ കൈകൾക്ക് ശക്തി വർദ്ദിക്കുന്നതായി തോന്നി.
എന്റെ തോന്നൽ അല്ലായിരുന്നു. വിജയ്‌യുടെ ഭ്രാന്തമായ മുഖം , കണ്ണുകളിൽ കത്തുന്ന കാമം.,

വന്യമായ ചുണ്ടുകൾ എന്റെ ചുണ്ടുകളെ വിഴുങ്ങി എന്റെ പ്രതിരോധങ്ങൾ എല്ലാം അവന്റെ ശക്തിയിൽ തട്ടി തെറിച്ചു പോയി.

കാമം എന്നാൽ മനുഷ്യന്റെ വൈകാരികസത്തയാണ്.
ലൈംഗികത എന്തെന്നറിയാതെ,
സ്വയമറിയാതെയും, ലൈംഗികതയുടെ സമ്പൂര്‍ണ്ണമായ ആനന്ദമെന്തെന്നറിയാതെ കീഴടക്കി അവൻ ഏകപക്ഷീയമായി.
നിരാലംബയായ സ്ത്രീയുടെ മേൽ പുരുഷൻ നേടിയ വിജയം.
ബലാല്‍സംഗം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു.

കീഴ്പ്പെടുത്തലിന്റെ ആയുധമാണത്.
ലൈംഗീകതയുടെ അടയാളം ആയി സ്ഥാപിക്കാൻ കഴിയില്ല .
അപർണയുടെ ബോധം എപ്പോഴോ നഷ്ടമായി…

46 Comments

  1. കൈലാസനാഥൻ

    ജ്വാല , അതീവ മനോഹരമായ ഗുണപാഠമുള്ള കഥയും കഥയ്ക്കുള്ളിലെ കഥയും. എല്ലാം അപർണയുടെ സ്വപ്നമെന്ന ധ്വനിയുണ്ടെങ്കിലും കാര്യമാത്രപ്രസക്തമായ വിഷയം, അതിലുപയോഗിച്ചിരിക്കുന്ന ഭാഷാരീതി അതായത് ശക്തമായ രീതിയിൽ ഉപയോഗിക്കേണ്ടിയിടത്ത് കഠിനമായ പദങ്ങൾ നൈർമല്യം വേണ്ടിടത്ത് അത് ശ്യംഗാരത്തിന് ശ്യംഗാരം അങ്ങനെ നവരസ പ്രഥാനം തുളുമ്പിയ ശൈലി. നമിക്കുന്നു ഇത്രയും ചുരുക്കി എഴുതി കഥ പറയാനുള കഴിവിനെ . സ്നേഹാദരങ്ങൾ

  2. Good stry bro

  3. Swapnam?

  4. ഖുറേഷി അബ്രഹാം

    കഥയിലേ ജിന്ന് കുറച്ചു കളർ ഫുൾ ആണല്ലോ. അല്ല ജിന്ന് വന്നപ്പോ പലതരം കളറുള്ള പുക കണ്ടതുണ്ട് ചോതിച്ചതാ. രാജസ്ഥാൻ എന്നൊക്കെ കേട്ടിട്ടുണ്ട് ജിനിസ്ഥാൻ എന്നത്യമായാണ് കേൾക്കുന്നത്. പിന്നെ കഥയിൽ നല്ളൊരു മെസേജും തന്നിട്ടാണ് ജിന്ന് പോയത്. അവസാനം ട്ടിസ്റ്റഡിപിച്ചു.

    കഥ ഇഷ്ടായി,

    | QA |

    1. ഖുറേഷി അബ്രഹാം,
      നമക്ക് ജിന്നിനെ പൂമ്പാറ്റയിലും, ബാലരമയിലും ഒക്കെ കണ്ട പരിചയം അല്ലേ ഉള്ളൂ, അതിലാണെങ്കിൽ നല്ല കളർ ഡ്രസ്സ് ഇട്ടാ വരുന്നത്, അതിനു പകരം കുറച്ച് കളർ പുക ഉപയോഗിച്ചു.
      ജിന്നിനും വേണ്ട ഒരു സ്ഥലം, വളരെ നന്ദി ബ്രോ, ഒത്തിരി, ഒത്തിരി സ്നേഹവും…

  5. ജ്വാല……

    മികച്ച അവതരണം സുഹൃത്തേ. ബോൾഡ് ആയി എഴുതേണ്ട ഇടങ്ങളിൽ അത് ചെയ്തിരിക്കുന്നു. ഇക്കാലത്തിൽ വേണ്ട മികച്ച സന്ദേശം കൊടുത്തിരിക്കുന്നു. കഥക്കുള്ളിലെ കഥയും നന്നായിരുന്നു. ചില സമയം കാട്ടുന്ന അനുസരണക്കേഡ്‌ ജീവൻ തന്നെ കളഞ്ഞേക്കാം അല്ലെങ്കിൽ ആരെങ്കിലും പറയുന്നത് കേട്ട് മുൻ പിൻ നോക്കാതെയുള്ള പ്രവർത്തികളും പ്രയാസം സൃഷ്ട്ടിചെക്കാം.

    അഭിനന്ദനങ്ങൾ സുഹൃത്തേ

    അല്ല എവിടെയാണ് ഈ ജിന്നിസ്ഥാൻ

    1. ആൽബി,
      താങ്കളുടെ വിലയിരുത്തലിന് നന്ദി, ചില ഭാഗങ്ങളിൽ ഭാഷ കുറച്ച് കട്ടിയായി പോയി എന്നറിയാം, പ്രോത്സാഹനത്തിന് വളരെ സന്തോഷം…
      ജിന്നിനും വേണ്ടേ ഒരു രാജ്യം…

  6. /നിങ്ങൾ പെൺകുട്ടികൾ ഇത്തരം പ്രലോഭനങ്ങളിലും, പുകഴ്ത്തലുകളിലും വീഴരുത്. ചതിക്കുഴികൾ നിങ്ങൾക്ക് ചുറ്റും ഉണ്ട്./

    good message for us … ❤❤
    ഇഷ്ടായി ….??

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ഷാന, സ്നേഹപൂർവ്വം…

  7. നല്ല കഥ ജ്വാല… ❤️♥️?

    കുറഞ്ഞ വാക്കുകളില്‍ നല്ല ഒരു സാരാംശം… ??

    കാത്തിരിക്കുന്നു ഇതുപോലെ ഉള്ള ഒരുപാട്‌ നല്ല കഥകള്‍ക്ക് വേണ്ടി ?❤️??

    1. വളരെ സന്തോഷം ബ്രോ, താങ്കളെ പോലെ യുള്ള നല്ല എഴുത്തുകാരിൽ നിന്ന് കിട്ടുന്ന ഈ പ്രോത്സാഹനം മനസ്സ് നിറയ്ക്കുന്നു…

  8. /// ഞാൻ ജിന്നിസ്ഥാനിൽ നിന്നും വന്ന ഒരു പാവം ജിന്ന്.///
    അടിപൊളി പ്രയോഗം. ജിന്നിന് സ്വന്തമായി ഒരു രാജ്യം തന്നെ പതിച്ചു കൊടുത്തല്ലേ !!! ???

    7 പേജുകളിൽ ഒരു കുഞ്ഞുകഥ, കഥയ്ക്കുള്ളിൽ വേറൊരു കഥ…. ???

    ചില ഭാഗങ്ങളിൽ ഉപയോഗിച്ച ഭാഷ ഭയങ്കരമായിപ്പോയി ??? അത്രക്കും വേണ്ടായിരുന്നു. പറയാൻ ശ്രമിക്കുന്ന കാര്യത്തിനനുസരിച്ചുള്ള ഭാഷയായിരുന്നു പ്രതീക്ഷിച്ചത് …
    രാജാവിന്റ കഥ പറഞ്ഞ സ്ഥലങ്ങളിലെ ഭാഷ വല്ലാതെ (ഉദാ: ഒരു പെണ്ണിന്റെ വാക്ക് കെട്ട് വീട്ടിൽ തന്നെ ഇരിക്കുക ഒരു രാജകുമാരന് ചേർന്നത് അല്ല) അമേച്വർ പോലെയും തോന്നി

    രാജാവിന്റെയും അനിയന്റെയും കഥ തന്നെ ശരിക്കും അവിടെ ഉറച്ചില്ല, പെട്ടെന്ന് തട്ടിക്കൂട്ടിയതാണോ?

    ???
    ഋഷി

    1. ഋഷി ഭായിയുടെ നിരീക്ഷണം വളരെ ശരിയാണ്, ഇടയ്ക്ക് കുറച്ച് ഫെമിനിസ്റ്റ് ഭാഷ വന്നു എന്നത് സത്യം, ഒരു വലിയ വായനയുടെ ഹാങ്ങോവറിൽ ആയിപോയതാകാം, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…

  9. വളരെ മനോഹരം ആയ എഴുത്ത്… പെട്ടെന്നു അത്ഭുത വിളക്കിലെ ജിന്നിനെ കുറിച്ച് ഓർത്തുപോയി.

    1. വളരെ നന്ദി ബ്രോ, ഇഷ്ടം ആയതിൽ വളരെ സന്തോഷം…

  10. Jwala,

    വായിക്കാൻ വൈകി… sorry… കഥ നന്നായിട്ടുണ്ട്…. നല്ല premayam.. നല്ല ഭാഷ… നല്ല ഒരു മെസ്സേജ് ❤️

    1. വളരെ സന്തോഷം ജീവൻ,
      എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി…

  11. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല നല്ല മെസ്സേജ് ആണ്… ചതിക്കുഴികൾ ഒരുപാട് ഉണ്ട് ഈ ലോകത്ത്.. ഒന്നിലും പെടാതെ പോകാൻ എല്ലാവർക്കും സാധിക്കട്ടെ.. ഇതുപോലെ ഉള്ള ഓരോ കഥകളും ഓരോ തിരിച്ചറിവുകൾ ആണ്… ♥️♥️♥️
    നല്ല എഴുത്താണ്… കാത്തിരിക്കുന്നു അടുത്ത കഥക്കായി.. ???

    1. സുജേഷേട്ടന്റെ നല്ലൊരു മോട്ടിവേഷൻ ആണ് പെട്ടന്ന് തന്നെ എഴുതാൻ കഴിഞ്ഞത്, കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…

  12. നല്ല പ്രമേയം.. അവതരണത്തിൽ പുതുമ കൊണ്ടുവരാനുള്ള ശ്രമം നന്നായി.. ഭാഷ നന്നായിരുന്നു.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജ്വാല??

    1. എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി….

  13. Adipoli bro..
    Nalla bhasha..nalla avatharanam..nalla kadhaathanthu..
    Ennalum swabhavikamaaya ozhukk chilayidathu kaimosham vannathu pole thonni..oru echukettal feel..swabhavikamaya shaili mathi bro..sahithyaparamavuka ennu paranjal aalukalkk manasilavatha reethiyil ezhuthippidippikkuka ennthalla ennu njan paranju tharendallo..aalukalkk ettavum lalithamaaya reethiyil manasilaakkanavumbozhanu athu nannaavunnath..bro inganeyaanennalla njan paranjath..chilayidath anganoru sramam nadathi ennoru doubt..naithikatha kaividaathirikkuka..ningadethu nilavaram pularthunna rachanakalaanu..athkondaan ithrayum paranjath..
    Jeevithathinte irunda vashanagalilaanu focus ennu thonnunnallo..all the best bro..love.

    1. അനസ് ബ്രോ യുടെ നിരീക്ഷണം ശരിയാണ്, ഒരു ഭാഗത്ത് കുറച്ച് ഭാഷ കട്ടിയായി ഉൾപ്പെടുത്തിയത് തന്നെയാണ്, അത് ലഘൂകരിച്ചാൽ ഒരു വൾഗാരിറ്റി ഫീൽ ചെയ്യും, അതുകൊണ്ട് ബോധപൂർവം ഉപയോഗിച്ചതാണ് ആ ഭാഷ.
      എഴുതുമ്പോൾ എല്ലാ വിഷയങ്ങളിലും എഴുതണം എന്നാണ് ആഗ്രഹം.
      വായനയ്ക്കും, വിലയിരുത്തിനും വളരെ നന്ദി.

  14. അടിപൊളിയെ

    ജിന്നാണ് ജ്വാല
    ജ്വാലയാണ് ജിന്ന്
    ജീന്നിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്ത ജ്വാല
    തീജ്വാല

    നല്ലൊരു മെസ്സേജ്

    1. ഗുരുവേ നമിച്ചു, മനസ്സ് നിറഞ്ഞു, വളരെ നന്ദിയുണ്ട് ഒപ്പം ഒരു കുട്ട സ്നേഹവും…

  15. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ഇത്ര പെട്ടെന്ന് വന്നോ.. ഒരാഴ്ച എടുക്കും എന്ന് പറഞ്ഞിട്ട്… ഞാൻ വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം കേട്ടോ… ???♥️♥️

    1. സുജേഷേട്ടന്റെ നാവ് പൊന്നാണ്, സുജേഷേട്ടൻ പറഞ്ഞപോലെ ജിന്ന് വന്നു. പിന്നെ ഇരുന്നങ്ങു എഴുതി.

      1. സുജീഷ് ശിവരാമൻ

        ഇതിനെ ആണോ ആവോ ഇനി കരിനാവ് എന്ന് പറയുന്നത്… ???

        1. അങ്ങനെ ആണെങ്കിൽ തന്നെയും ഞാൻ പറയുന്നത് ശരിയല്ലല്ലോ?

  16. നന്നായിട്ടുണ്ട്… നല്ലെഴുത്ത് ജ്വാല ❤️❤️

    1. കഥ ഇഷ്ടമായതിൽ വളരെ നന്ദി ഷാനാ…

  17. Nannayittund…adipoli……

    1. നന്ദി ബ്രോ…

  18. മനോഹരം ജ്വാല ??

    മനുഷ്യന്റെ ഒരു വീക്ക്‌ പോയിന്റ് ആണ് ഈ പൊക്കി പറഞ്ഞാൽ അതിൽ വീണു പോവുക എന്നത്…

    അത് പക്ഷെ പറയുന്നവർക്ക് ചില ഉദ്ദേശം ഉണ്ടാവും

    നമ്മൾ അതിലൊന്നും വീണു പോകരുത്..

    നല്ല മെസ്സേജ് ???

    1. പുകഴ്ത്തലിൽ വീഴാത്തവർ ഉണ്ടോ?
      കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ സന്തോഷം നൗഫു ബ്രോ…

  19. ജ്വാല ?????

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ശിവേട്ടാ…

  20. ജ്വാല നന്നായിട്ടുണ്ട് ???

    1. താങ്ക്സ് ബ്രോ…

    2. Valare nalla oru msg aayirunnu jwala…

      1. താങ്ക്യൂ നാസ്…

    1. വളരെ നന്ദി ശരത്…

  21. വായിച്ചു അഭിപ്രായം പറയാം ❣️?

    1. ഇന്നത്തെ തലമുറയ്ക്ക് ഒരു നല്ല മെസ്സേജ് … അഭിനന്ദനങ്ങൾ ? ??? വീണ്ടും എഴുതുക ?❣️

      1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ജീനാ…

Comments are closed.