ജിന്ന് പറഞ്ഞ കഥ
Jinn Paranja Kadha | Author : Jwala
അപർണ കരയുകയായിരുന്നു, ഷവറിലെ വെള്ളത്തുള്ളികൾക്കൊപ്പം അവളുടെ കണ്ണീരും ആരും കാണാതെ ഒഴുകി കൊണ്ടിരുന്നു.
ദേഹമാസകലം കൊടിയ വേദന, മുറിപ്പാടുകളിൽ വെള്ളം വീണപ്പോൾ അസഹ്യമായ നീറ്റൽ അവൾ പിടഞ്ഞു.
വലിയ കണ്ണാടിയുടെ മുന്നിൽ അവൾ നിന്നു ശരീരത്തിൽ ഉണ്ടായിരുന്ന ടൗവ്വൽ അഴിച്ചു കളഞ്ഞു.
നഗ്നമായ വെളുത്ത ശരീരത്തിൽ നിറയെ ചുവന്ന പാടുകൾ, മാറിടത്തിൽ നിരയൊത്ത പല്ലിന്റെ പാട്,
തുടകളിലും ഇടുപ്പിലും നഖങ്ങൾ ആഴ്ന്നിറങ്ങിയ പോലെ,നിതംബത്തിൽ നഖം കൊണ്ട് വരഞ്ഞിട്ടിരിക്കുന്നു,
വേട്ടമൃഗം ഇരയെ കീഴ്പ്പെടുത്തിയത് പോലെ ദേഹത്തിനി ഒരു സ്ഥലവും ബാക്കിയില്ല അവന്റെ കരവിരുത് ഏൽക്കാത്തത്.
ഇന്നലത്തെ ഇര ഞാനായിരുന്നു.
അവൻ എന്നെ ക്രൂരമായി കടിച്ചു കുടഞ്ഞിരിക്കുന്നു.
അപർണയ്ക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് താഴെക്കിരുന്നു.
തല കാൽ മുട്ടിന്മേൽ താങ്ങി,
ഫാനിന്റെ കാറ്റിൽ മുടിയൊക്കെ പാറി പറന്നു അവൾ തന്റെ നിറക്കൂട്ടുകളുടെ ഇടയിൽ അപൂർണമായ ചിത്രം പോലെ ഇരുന്നു.
ജീവനുള്ളത് പോലെ തോന്നുന്നു, എന്തൊരു ഭംഗി. ശബ്ദം കേട്ട ഭാഗത്തേക്കവൾ തിരിഞ്ഞു നോക്കി.
വെള്ള ഷർട്ടും, കറുത്ത ജീൻസും, ഷൂസും ധരിച്ച് ട്രിം ചെയ്തു വച്ചിരിക്കുന്ന മീശയും, നേർത്ത താടിയും ഒക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ.
കോളേജിൽ നടക്കുന്ന ഒരു കൾച്ചറൽ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ചിത്ര പ്രദർശനം കണ്ടിട്ടാണ് അയാളുടെ അഭിപ്രായ പ്രകടനം.
താൻ വരച്ച ചിത്രം കണ്ട് ആദ്യത്തെ അഭിനന്ദനം,അപർണ അയാളെ നോക്കി നന്ദി സൂചകമായി പുഞ്ചിരിച്ചു.
കോളേജിലെ സഹപാഠിയായ രജനിക്കൊപ്പം അയാൾ വീണ്ടും വന്നു. രജനിയാണ് എന്നെ പരിചയപ്പെടുത്തി കൊടുത്തത്.
അപ്പു ഇത് വിജയ്,
അപ്പുവോ ഇതെന്താ ആൺകുട്ടികളുടെ പേര്?
വിജയുടെ ചോദ്യം കെട്ട് ഞാൻ പറഞ്ഞു എന്റെ പേര് അപർണ എന്നാണ്,
എല്ലാവരും എന്നെ അപ്പു എന്ന് വിളിക്കും.
അയാൾ പുഞ്ചിരിച്ചു.
രജനിയാണ് പറഞ്ഞത് വിജയ് കേരള കലാ കേന്ദ്രത്തിലെ
ചിത്ര രചനാ അദ്ധ്യാപകൻ ആണെന്ന്.
അപർണാ പരമ്പരാഗതമായി മിഥില പ്രദേശത്തെ കുടുംബങ്ങളിൽ ഓരോ തലമുറകൾക്കും പകർന്ന് നൽകിയിരുന്ന സിദ്ധിയാണ് ചിത്ര രചന,
പ്രത്യേകിച്ചും സ്ത്രീകൾ ഇതിൽ വലിയ കഴിവുള്ളവർ ആയിരുന്നു.
ഞാൻ അപർണയെ കാണുന്നത് ദൈവം തനിക്ക് നേരിട്ട് വരം തന്നതായിട്ടാണ്, ദൈവത്തിന്റെ കൈയൊപ്പ് തന്റെ ഓരോ സൃഷ്ടികളിലും പ്രകടമായി കാണുന്നു. നല്ലത് വരട്ടെ.
ജ്വാല , അതീവ മനോഹരമായ ഗുണപാഠമുള്ള കഥയും കഥയ്ക്കുള്ളിലെ കഥയും. എല്ലാം അപർണയുടെ സ്വപ്നമെന്ന ധ്വനിയുണ്ടെങ്കിലും കാര്യമാത്രപ്രസക്തമായ വിഷയം, അതിലുപയോഗിച്ചിരിക്കുന്ന ഭാഷാരീതി അതായത് ശക്തമായ രീതിയിൽ ഉപയോഗിക്കേണ്ടിയിടത്ത് കഠിനമായ പദങ്ങൾ നൈർമല്യം വേണ്ടിടത്ത് അത് ശ്യംഗാരത്തിന് ശ്യംഗാരം അങ്ങനെ നവരസ പ്രഥാനം തുളുമ്പിയ ശൈലി. നമിക്കുന്നു ഇത്രയും ചുരുക്കി എഴുതി കഥ പറയാനുള കഴിവിനെ . സ്നേഹാദരങ്ങൾ
Good stry bro
Swapnam?
കഥയിലേ ജിന്ന് കുറച്ചു കളർ ഫുൾ ആണല്ലോ. അല്ല ജിന്ന് വന്നപ്പോ പലതരം കളറുള്ള പുക കണ്ടതുണ്ട് ചോതിച്ചതാ. രാജസ്ഥാൻ എന്നൊക്കെ കേട്ടിട്ടുണ്ട് ജിനിസ്ഥാൻ എന്നത്യമായാണ് കേൾക്കുന്നത്. പിന്നെ കഥയിൽ നല്ളൊരു മെസേജും തന്നിട്ടാണ് ജിന്ന് പോയത്. അവസാനം ട്ടിസ്റ്റഡിപിച്ചു.
കഥ ഇഷ്ടായി,
| QA |
ഖുറേഷി അബ്രഹാം,
നമക്ക് ജിന്നിനെ പൂമ്പാറ്റയിലും, ബാലരമയിലും ഒക്കെ കണ്ട പരിചയം അല്ലേ ഉള്ളൂ, അതിലാണെങ്കിൽ നല്ല കളർ ഡ്രസ്സ് ഇട്ടാ വരുന്നത്, അതിനു പകരം കുറച്ച് കളർ പുക ഉപയോഗിച്ചു.
ജിന്നിനും വേണ്ട ഒരു സ്ഥലം, വളരെ നന്ദി ബ്രോ, ഒത്തിരി, ഒത്തിരി സ്നേഹവും…
ജ്വാല……
മികച്ച അവതരണം സുഹൃത്തേ. ബോൾഡ് ആയി എഴുതേണ്ട ഇടങ്ങളിൽ അത് ചെയ്തിരിക്കുന്നു. ഇക്കാലത്തിൽ വേണ്ട മികച്ച സന്ദേശം കൊടുത്തിരിക്കുന്നു. കഥക്കുള്ളിലെ കഥയും നന്നായിരുന്നു. ചില സമയം കാട്ടുന്ന അനുസരണക്കേഡ് ജീവൻ തന്നെ കളഞ്ഞേക്കാം അല്ലെങ്കിൽ ആരെങ്കിലും പറയുന്നത് കേട്ട് മുൻ പിൻ നോക്കാതെയുള്ള പ്രവർത്തികളും പ്രയാസം സൃഷ്ട്ടിചെക്കാം.
അഭിനന്ദനങ്ങൾ സുഹൃത്തേ
അല്ല എവിടെയാണ് ഈ ജിന്നിസ്ഥാൻ
ആൽബി,
താങ്കളുടെ വിലയിരുത്തലിന് നന്ദി, ചില ഭാഗങ്ങളിൽ ഭാഷ കുറച്ച് കട്ടിയായി പോയി എന്നറിയാം, പ്രോത്സാഹനത്തിന് വളരെ സന്തോഷം…
ജിന്നിനും വേണ്ടേ ഒരു രാജ്യം…
/നിങ്ങൾ പെൺകുട്ടികൾ ഇത്തരം പ്രലോഭനങ്ങളിലും, പുകഴ്ത്തലുകളിലും വീഴരുത്. ചതിക്കുഴികൾ നിങ്ങൾക്ക് ചുറ്റും ഉണ്ട്./
good message for us … ❤❤
ഇഷ്ടായി ….??
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ഷാന, സ്നേഹപൂർവ്വം…
നല്ല കഥ ജ്വാല… ❤️♥️?
കുറഞ്ഞ വാക്കുകളില് നല്ല ഒരു സാരാംശം… ??
കാത്തിരിക്കുന്നു ഇതുപോലെ ഉള്ള ഒരുപാട് നല്ല കഥകള്ക്ക് വേണ്ടി ?❤️??
വളരെ സന്തോഷം ബ്രോ, താങ്കളെ പോലെ യുള്ള നല്ല എഴുത്തുകാരിൽ നിന്ന് കിട്ടുന്ന ഈ പ്രോത്സാഹനം മനസ്സ് നിറയ്ക്കുന്നു…
/// ഞാൻ ജിന്നിസ്ഥാനിൽ നിന്നും വന്ന ഒരു പാവം ജിന്ന്.///
അടിപൊളി പ്രയോഗം. ജിന്നിന് സ്വന്തമായി ഒരു രാജ്യം തന്നെ പതിച്ചു കൊടുത്തല്ലേ !!! ???
7 പേജുകളിൽ ഒരു കുഞ്ഞുകഥ, കഥയ്ക്കുള്ളിൽ വേറൊരു കഥ…. ???
ചില ഭാഗങ്ങളിൽ ഉപയോഗിച്ച ഭാഷ ഭയങ്കരമായിപ്പോയി ??? അത്രക്കും വേണ്ടായിരുന്നു. പറയാൻ ശ്രമിക്കുന്ന കാര്യത്തിനനുസരിച്ചുള്ള ഭാഷയായിരുന്നു പ്രതീക്ഷിച്ചത് …
രാജാവിന്റ കഥ പറഞ്ഞ സ്ഥലങ്ങളിലെ ഭാഷ വല്ലാതെ (ഉദാ: ഒരു പെണ്ണിന്റെ വാക്ക് കെട്ട് വീട്ടിൽ തന്നെ ഇരിക്കുക ഒരു രാജകുമാരന് ചേർന്നത് അല്ല) അമേച്വർ പോലെയും തോന്നി
രാജാവിന്റെയും അനിയന്റെയും കഥ തന്നെ ശരിക്കും അവിടെ ഉറച്ചില്ല, പെട്ടെന്ന് തട്ടിക്കൂട്ടിയതാണോ?
???
ഋഷി
ഋഷി ഭായിയുടെ നിരീക്ഷണം വളരെ ശരിയാണ്, ഇടയ്ക്ക് കുറച്ച് ഫെമിനിസ്റ്റ് ഭാഷ വന്നു എന്നത് സത്യം, ഒരു വലിയ വായനയുടെ ഹാങ്ങോവറിൽ ആയിപോയതാകാം, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…
വളരെ മനോഹരം ആയ എഴുത്ത്… പെട്ടെന്നു അത്ഭുത വിളക്കിലെ ജിന്നിനെ കുറിച്ച് ഓർത്തുപോയി.
വളരെ നന്ദി ബ്രോ, ഇഷ്ടം ആയതിൽ വളരെ സന്തോഷം…
Jwala,
വായിക്കാൻ വൈകി… sorry… കഥ നന്നായിട്ടുണ്ട്…. നല്ല premayam.. നല്ല ഭാഷ… നല്ല ഒരു മെസ്സേജ് ❤️
വളരെ സന്തോഷം ജീവൻ,
എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി…
ഹായ് ജ്വാല നല്ല മെസ്സേജ് ആണ്… ചതിക്കുഴികൾ ഒരുപാട് ഉണ്ട് ഈ ലോകത്ത്.. ഒന്നിലും പെടാതെ പോകാൻ എല്ലാവർക്കും സാധിക്കട്ടെ.. ഇതുപോലെ ഉള്ള ഓരോ കഥകളും ഓരോ തിരിച്ചറിവുകൾ ആണ്… ♥️♥️♥️
നല്ല എഴുത്താണ്… കാത്തിരിക്കുന്നു അടുത്ത കഥക്കായി.. ???
സുജേഷേട്ടന്റെ നല്ലൊരു മോട്ടിവേഷൻ ആണ് പെട്ടന്ന് തന്നെ എഴുതാൻ കഴിഞ്ഞത്, കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം…
നല്ല പ്രമേയം.. അവതരണത്തിൽ പുതുമ കൊണ്ടുവരാനുള്ള ശ്രമം നന്നായി.. ഭാഷ നന്നായിരുന്നു.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജ്വാല??
എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി….
Adipoli bro..
Nalla bhasha..nalla avatharanam..nalla kadhaathanthu..
Ennalum swabhavikamaaya ozhukk chilayidathu kaimosham vannathu pole thonni..oru echukettal feel..swabhavikamaya shaili mathi bro..sahithyaparamavuka ennu paranjal aalukalkk manasilavatha reethiyil ezhuthippidippikkuka ennthalla ennu njan paranju tharendallo..aalukalkk ettavum lalithamaaya reethiyil manasilaakkanavumbozhanu athu nannaavunnath..bro inganeyaanennalla njan paranjath..chilayidath anganoru sramam nadathi ennoru doubt..naithikatha kaividaathirikkuka..ningadethu nilavaram pularthunna rachanakalaanu..athkondaan ithrayum paranjath..
Jeevithathinte irunda vashanagalilaanu focus ennu thonnunnallo..all the best bro..love.
അനസ് ബ്രോ യുടെ നിരീക്ഷണം ശരിയാണ്, ഒരു ഭാഗത്ത് കുറച്ച് ഭാഷ കട്ടിയായി ഉൾപ്പെടുത്തിയത് തന്നെയാണ്, അത് ലഘൂകരിച്ചാൽ ഒരു വൾഗാരിറ്റി ഫീൽ ചെയ്യും, അതുകൊണ്ട് ബോധപൂർവം ഉപയോഗിച്ചതാണ് ആ ഭാഷ.
എഴുതുമ്പോൾ എല്ലാ വിഷയങ്ങളിലും എഴുതണം എന്നാണ് ആഗ്രഹം.
വായനയ്ക്കും, വിലയിരുത്തിനും വളരെ നന്ദി.
അടിപൊളിയെ
ജിന്നാണ് ജ്വാല
ജ്വാലയാണ് ജിന്ന്
ജീന്നിസ്ഥാനില് നിന്നും ഇറക്കുമതി ചെയ്ത ജ്വാല
തീജ്വാല
നല്ലൊരു മെസ്സേജ്
ഗുരുവേ നമിച്ചു, മനസ്സ് നിറഞ്ഞു, വളരെ നന്ദിയുണ്ട് ഒപ്പം ഒരു കുട്ട സ്നേഹവും…
ഹായ് ജ്വാല ഇത്ര പെട്ടെന്ന് വന്നോ.. ഒരാഴ്ച എടുക്കും എന്ന് പറഞ്ഞിട്ട്… ഞാൻ വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം കേട്ടോ… ???♥️♥️
സുജേഷേട്ടന്റെ നാവ് പൊന്നാണ്, സുജേഷേട്ടൻ പറഞ്ഞപോലെ ജിന്ന് വന്നു. പിന്നെ ഇരുന്നങ്ങു എഴുതി.
ഇതിനെ ആണോ ആവോ ഇനി കരിനാവ് എന്ന് പറയുന്നത്… ???
അങ്ങനെ ആണെങ്കിൽ തന്നെയും ഞാൻ പറയുന്നത് ശരിയല്ലല്ലോ?
നന്നായിട്ടുണ്ട്… നല്ലെഴുത്ത് ജ്വാല ❤️❤️
കഥ ഇഷ്ടമായതിൽ വളരെ നന്ദി ഷാനാ…
Nannayittund…adipoli……
നന്ദി ബ്രോ…
മനോഹരം ജ്വാല ??
മനുഷ്യന്റെ ഒരു വീക്ക് പോയിന്റ് ആണ് ഈ പൊക്കി പറഞ്ഞാൽ അതിൽ വീണു പോവുക എന്നത്…
അത് പക്ഷെ പറയുന്നവർക്ക് ചില ഉദ്ദേശം ഉണ്ടാവും
നമ്മൾ അതിലൊന്നും വീണു പോകരുത്..
നല്ല മെസ്സേജ് ???
പുകഴ്ത്തലിൽ വീഴാത്തവർ ഉണ്ടോ?
കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ സന്തോഷം നൗഫു ബ്രോ…
ജ്വാല ?????
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ശിവേട്ടാ…
ജ്വാല നന്നായിട്ടുണ്ട് ???
താങ്ക്സ് ബ്രോ…
Valare nalla oru msg aayirunnu jwala…
താങ്ക്യൂ നാസ്…
Adipoli
വളരെ നന്ദി ശരത്…
വായിച്ചു അഭിപ്രായം പറയാം ❣️?
ഇന്നത്തെ തലമുറയ്ക്ക് ഒരു നല്ല മെസ്സേജ് … അഭിനന്ദനങ്ങൾ ? ??? വീണ്ടും എഴുതുക ?❣️
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ജീനാ…