ജീവിതം 4 [കൃഷ്ണ] 251

ജീവിതം 4

Author : കൃഷ്ണ

[ Previous Part ]

 

കൂട്ടുകാരെ പറഞ്ഞതിലും ഒരുപാട് താമസിച്ചു എന്നറിയാം.. എന്റെ മനസ് ശെരിയാകാഞ്ഞ കൊണ്ടാണ് ഇത്രയും താമസിച്ചത് അടുപ്പിച്ചു നടന്ന 2 മരണങ്ങൾ എന്നെ തളർത്തി കളഞ്ഞിരുന്നു… ഇനിയും എഴുതണ്ട എന്ന് വിചാരിച്ചത് ആണ്.. എന്നാൽ എന്റെ കഥക്ക് വേണ്ടി 1 ആൾ എങ്കിലും കാത്തിരിക്കുന്നുണ്ടാകും എന്ന് തോന്നിയതിനാൽ ആണ് എഴുതിയത്

തുടർന്ന് വായിക്കു..

ഒരു ദിവസം അർച്ചന എന്നെ കാണാൻ വന്നു അവൾക് ഇപ്പോൾ സംസാരിക്കാം എന്ന വാർത്ത എനിക്ക് അത് വളരെ സന്തോഷം ഉണ്ടാക്കി…. എന്റെ ലാസ്റ്റ് ഇയർ ആണ്…

അന്നത്തെ ദിവസം അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒരു ശീലകണക്കെ ആണ് ഞാൻ കേട്ടുനിന്നത്….

അന്ന് നടന്ന കാര്യങ്ങൾ അവൾ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ സംഘർഷം അത് വളരെ വലുതായിരുന്നു

കൃഷ്ണ….. എന്റെ ഏട്ടന്റെ നിരപരാധിത്വം ഞാൻ തിരിച്ചറിഞ്ഞപ്പോൾ… ചതിയുടെ ചുരുളും എന്റെ മുന്നിൽ തെളിഞ്ഞു….

(തുടരുന്നു…..

☸☸☸☸☸

ഞാൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്….

എന്റെ ഏട്ടനെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല….

എന്റെ കോളേജ് ലൈഫ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഏട്ടനെ അന്വേഷിക്കുന്നു…. കുറെ ഇടത് നോക്കി… പക്ഷെ കാണാൻ പോലും സാധിച്ചില്ല… അതിനു ശേഷം ഉള്ള ഇത്രയും വർഷം ഞാൻ കരയാത്ത ഒരു രാത്രി പോലും ഇല്ല…

എന്നെ തല്ലിക്കോട്ടെ തള്ളിപ്പറഞ്ഞോട്ടെ…. ഒരു വേലക്കാരി ആയിട്ടെങ്കിലും കണ്ടാൽ മതി… എന്തൊക്കെ എന്നെ പറഞ്ഞാലും ഞാൻ ഇനിയും എന്റെ ഏട്ടനെ വേദനിപ്പിക്കില്ല….

ഞാൻ ഇത്രയും ദ്രോഹം ചെയ്തിട്ടും… തന്നെ ഏട്ടൻ ഒന്നും പറഞ്ഞില്ല…. എനിക്ക് ചെയ്യണം എന്റെ ഏട്ടന്റെ എല്ലാ കാര്യങ്ങളും ഇനിയും…. ഞാൻ ആരെയും സമ്മതിക്കില്ല…

അവൾ ഓരോന്ന് ആലോചിച്ചുകൊണ്ട് മയക്കത്തിലേക് വീണു…. താൻ തന്റെ ജീവിതത്തിൽ ഇഷ്ടപെട്ട പുരുഷൻ ഇന്ന് തന്റെ ഭർത്താവാണ്… എന്ന സന്തോഷത്തോടെ…
☸☸☸☸☸☸

അവൾ അതിരാവിലെ തന്നെ എഴുന്നേറ്റു…. കട്ടിലിൽ ഇരുന്നു തന്റെ പ്രാണനാഥനെ നോക്കി…. തനിക് അവനോട് സംസാരിക്കണം എല്ലാം ഇന്ന് തുറന്ന് പറയണം എന്ന ഉറപ്പോടെ അവൾ എഴുന്നേറ്റു…

ബാത്‌റൂമിൽ കയറി ഫ്രഷ് ആയി… കുളിച് ഇറങ്ങിയപ്പോളും അവൻ അവിടെ സുഖ നിദ്രയിൽ ആയിരുന്നു…

ഇറങ്ങി വന്ന അവൾ അവന്റെ കിടപ്പ് നോക്കി നിന്നു…. നല്ല തണുപ്പുണ്ട് കൂടെ AC യും..

ഇന്ദു അവനെ പുതപ്പിച്ചിട് താഴേക്കു ചെന്നു..

മോൾ നേരത്തെ എഴുന്നേറ്റോ..7 മണി ആവുന്നല്ലേ ഒള്ളു കുറച്ചൂടെ കിടക്കാൻ വയ്യാരുന്നോ.
അമ്മയും അപ്പച്ചിയും ആണ്..

ഞാൻ എല്ലാ ദിവസവും ഈ സമയം എഴുന്നേക്കും അമ്മേ… അവൾ പറഞ്ഞു

അപ്പൊ നിനക്ക് പറ്റിയ കൂട്ട…. അവൻ ഉച്ച ആയാൽ പോലും എണ്ണിക്കില്ല…. അപ്പച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു..

ഇന്നാ മോൾ ഈ കാപ്പി കൊണ്ട് പോയി അവനെ വിളിക്…. എന്നിട്ട് രാവിലെ അമ്പലത്തിൽ ഒക്കെ ഒന്ന് ഒരുമിച്ച് പോയി വാ… ഇന്ന് മോൾടെ വീട്ടിൽ പോവണ്ടേ…- അമ്മ ചോദിച്ചു

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.