ജീവിതം 4 [കൃഷ്ണ] 252

എല്ലാ ആങ്ങള മരടേം മനസ്സിൽ പെങ്ങമ്മാര്ക് ഒരു സ്ഥാനം കാണും… കാര്യം തമ്മിൽ അടി ആണേലും സ്നേഹം ഭയങ്കരം ആരിക്കും… അങ്ങനെ ആണേൽ കാത്തുവഴി ഏട്ടനോട് അടുക്കാം.. അവളോട് ചോദിച്ചാൽ ഏട്ടന്റെ ഇഷ്ടങ്ങളും അറിയാം..

അപ്പോഴാണ് കാത്തു അകത്തേക്കു വന്നത്…

ഇതെന്താ ചേച്ചി ഈ കാണിച്ചു വെച്ചേക്കുന്നെ.. എന്ന് പറഞ്ഞു ഭയങ്കര ചിരി..

നീ ചുമ്മാ കളിയാക്കണ്ട… എനിക്ക് ആകെ ചമ്മൽ ആയി..

എന്തായാലും കൊള്ളാം ഒരു സെക്സി ലുക്ക്‌ ഒക്കെ ഒണ്ട് ചുമ്മാതല്ല ചേട്ടൻ പെട്ടന്ന് സ്‌കൂട് ആയെ..

ഇതൂടെ ആയപ്പോ എനിക്ക് ആകെ ചമ്മൽ ആയി..

ചമ്മണ്ട ചമ്മണ്ട… മുഖം എല്ലാം ചുമന്നു ക്യൂട്ട് ആയിട്ടോണ്ട് ചേച്ചി ഇപ്പൊ… ചേട്ടന് ഭാഗ്യം ഒണ്ട് ഇത്പോലെ സുന്ദരി ആയ ഒരു പെണ്ണിനെ ആണല്ലോ കിട്ടിയേ എന്തായാലും…

എനിക്ക് അറിയാം ചേച്ചി ചേട്ടൻ ചേച്ചിയോട് പൊരുത്ത പെടാൻ നല്ല സമയം വേണ്ടി വരും… എന്താ കാരണം എന്ന് ഒന്നും അറിയില്ല പക്ഷെ ഏട്ടന്റെ കോളേജ് ലൈഫ് ഇന്റെ ഇടക് എന്തോ പ്രോബ്ലെംസ് ഉണ്ടായതാ… ഏതോ ഒരുത്തി എന്റെ പാവം ഏട്ടനെ കുടുക്കാൻ നോക്കി ഏതോ പെണ്ണ് കേസിൽ അതിൽ പിന്ന ഏട്ടൻ ഇങ്ങനെ പെണ്ണുങ്ങളോട് സംസാരിക്കുന്നെ പോലും ഞാൻ കണ്ടിട്ടില്ല… പിന്നെ കൊറച്ചെങ്കിലും മാറ്റം വന്നേ ഏട്ടന്റെ ബാംഗ്ലൂർ ഒള്ള ഒരു ഫ്രണ്ട് ഒണ്ട് മീനു ചേച്ചി ആ ചേച്ചിയാ ഏട്ടനെ ഇങ്ങനെ എങ്കിലും മാറ്റി എടുത്തേ…

ഇവിടെ എല്ലാർക്കും മീനു ചേച്ചിയെ ഭയങ്കര ഇഷ്ടവാ…

അമ്മ നിങ്ങടെ കല്യാണത്തിന് തലേ ദിവസം കൂടെ പറഞ്ഞെ ഒള്ളു നമക് മീനു ചേച്ചിയെ ഏട്ടന് വേണ്ടി ആലോചിച്ചാലോ എന്ന്..
പക്ഷെ ആ ഭാഗ്യം ചേച്ചിക്ക കിട്ടിയേ..

മീനു, മീനു മീനു…. ദേവി എന്റെ താലിമാല ഈ പിശാശ് കൊണ്ട് പോവോ.. എനിക്ക് ആകെ ദേഷ്യം വരുന്നു സങ്കടം വരുന്നു…ഏട്ടന്റെ ഫോണിൽ പോലും meenu❤❤ എന്ന ഇട്ടേകുന്നെ…

ദേവി….

സാരീ ഒക്കെ ഉടുത്തു കഴിഞ്ഞ് ഞങ്ങൾ താഴേക്കു ചെന്നു…

അപ്പൊ താ ഏട്ടൻ സന്തോഷത്തോടെ അകത്തേക്കു വരുന്നു…

അമ്മേ അച്ഛാ….. അവൾ വിളിച്ചാരുന്നു മീനു അവൾ 3ദിവസം കഴിഞ്ഞ് ഇങ്ങോട്ട് വരുന്നോണ്ടെന്ന്…..

ദൈവമേ അതിനെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നോ… അപ്പൊ എന്റെ കയ്യിൽ ഏട്ടൻ ഇനി 3 ദിവസം കൂടെ കാണാത്തൊള്ളോ… ഈ 3 ദിവസം കൊണ്ട് ഏട്ടനെ എങ്ങനൊക്കെ എന്നോട് അടുപ്പിക്കാവോ അതൊക്കെ ചെയ്യണം…

 

മീനുവിന്റെ വരവും രാഗേന്ദുവിന്റെ ടെൻഷൻ ഉം അവനെ അടുപ്പിക്കാൻ ഉള്ള അവളുടെ ഓരോ വിദ്യാകളും അടുത്ത പാർട്ടിൽ..

(തുടരും….)

 

തന്ന പാർട്ട്‌ ചെറുതായി പോയി എന്നറിയാം…. കഥ പകുതിക്ക് നിർത്തി ഞാൻ ഇട്ടേച് പോകില്ല… സപ്പോർട്ട് തന്ന എല്ലാർക്കും നന്ദി.. ??

 

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറിയിക്കണം..

എന്ന് സ്നേഹത്തോടെ

                            കൃഷ്ണ ❤❤❤

 

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.