ജീവിതം 4 [കൃഷ്ണ] 252

അതെ….

ഒരു വിളികേട്ടു ഞാൻ നോക്കി..

എന്നെ ഇതൊന്ന് ഉടുക്കാൻ സഹായിക്കാവോ… എനിക്ക് ഉടുക്കാൻ അറിയില്ല…

ഹമ്മ്… സത്യം പറഞ്ഞാൽ ഇപ്പോളാണ് എനിക്ക് അത് ഓർമ തന്നെ വന്നത്…

സാരീ മൊത്തോം കുഴച്ചു മറിച്ചാണ് അവൾ ഉടുത്തേക്കുന്നത്…

ഇതിങ്ങനെ അല്ല ഉടുക്കണ്ടേ…. ഞാൻ പറഞ്ഞു

അതിനല്ലേ ഞാൻ ഏട്ടനെ വിളിച്ചേ… അവൾ ഉടനെ മറുപടി പറഞ്ഞു..

ആ വിളി ഒരിക്കൽ ഞാൻ അത് ആഗ്രഹിച്ചിരുന്നു

വേണ്ട ഒന്നും ചിന്തിക്കണ്ട…. ഇവളെ കണ്ടാൽ അപ്പോ എന്റെ മനസ്സിന്റെ പിടി വിട്ടുപോകും

ദേവി കണ്ട്രോൾ തരണേ….

പുല്ല് ഇത് ആദ്യം തൊട്ട് ഉടുപ്പിക്കണമല്ലോ ഇവൾക്കൊക്കെ സാരീ എങ്കിലും ഉടുക്കാൻ പഠിച്ചൂടെ..

ഇത് ആദ്യം തൊട്ട് ഉടുക്കണം

ആഹ്ഹ് കാത്തുനെ വിളിക്കാം അവൾ വന്നു എന്താണെന്ന് വെച്ച ചെയ്തോളും..

കാത്തുവെ…. ഡീ

ഇങ്ങേർ എന്തിനാ ഇപ്പൊ കാത്തുനെ വിളിക്കുന്നെ… ദൈവമേ എന്റെ ഈ പിടിവള്ളിയും പോവണോ…ഇന്ദു വിചാരിച്ചു

എന്തുവാ ഇത് എപ്പളും കാത്തുവെ കാത്തുവെ… കിടന്ന് വിളിക്കുന്നെ… കല്യാണം കഴിഞ്ഞില്ലേ സ്വന്തം ഭാര്യേടെ അടുത്ത് അങ്ങ് പറഞ്ഞ പോരായോ… ഇനിയും എന്നെ എന്തിനാ വിളിക്കുന്നെ… എന്ന് ചോദിച്ചോണ്ട് കാത്തു കയറി വന്നു..

അവൻ മുറിക് പുറത്തേക് ഇറങ്ങി അവളോട് പറഞ്ഞു..

എടി നിന്റെ ഒരു ഹെല്പ് വേണം നീ ഇന്ദുനെ ഒന്ന് സാരീ ഉടുക്കാൻ സഹായിക്കടി..

അയ്യടാ… സ്വന്തം ഭാര്യയെ സാരി ഒക്കെ ഉടുക്കാൻ സഹായിക്കണ്ടേ ഭർത്താക്കന്മാരാ അല്ലാതെ നാത്തൂൻ മാരല്ല… തന്നെ അങ്ങ് ചെയ്ത മതി…

എന്റെ പൊന്നു പെങ്ങൾ അല്ലെ ഒന്ന് ചെയ്യടി എന്നെ സഹായിക്കാൻ നീ അല്ലെ ഒള്ളു എനിക്ക് ഒരു ഇമ്പോര്ടന്റ്റ്‌ കാൾ ഒണ്ട് അതാ..

ഹ്മ്മ് ശെരി ശെരി പക്ഷെ ഞാൻ പറയുന്നിടത് എന്നെ കൊണ്ടുപോണം തിന്നാനും വാങ്ങിച് തരണം..

അവസരം മുതലാക്കാടി ആഹ്ഹ്.. ഓക്കേ… സമ്മതിച്ചു ഗതികേട് കൊണ്ട് അവൻ പറഞ്ഞു..

അന്ത ഭയം ഇറുക്കണം… ആഹ്ഹ

എന്ന് പറഞ്ഞു അവൾ റൂമിലേക്കു കയറി..

???

എനിക്ക് ഉറപ്പാ കാത്തുനെകൊണ്ട് എന്നെ സാരി ഉടുപ്പിക്കാന…. അങ്ങനെ ആ പ്ലാൻ പൊളിഞ്ഞു കിട്ടി… എങ്ങനേലും ഒന്ന് വളക്കാൻ നോക്കിയാൽ അതും പറ്റില്ല…

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.