ജീവിതം 4 [കൃഷ്ണ] 252

കൊച്ചുനാൾ മുതലേ അവന്മാരാങ്ങനാ… രണ്ടെണ്ണോം കൂടെ കൂടിയാൽ പിന്നൊരു ബഹളവ… അമ്മ ചിരിയോടെ പറഞ്ഞു..

ഒരമ്മയുടെ മക്കൾ അല്ല… കസിൻസ് ആണ് എന്നാലും അവർ തമ്മിൽ ഉള്ള സ്നേഹം അത് വളരെ ആഴത്തിൽ ഉള്ളതാണ്…

ഞാനും ചേച്ചിയും എങ്ങനാണോ അതുപോലെ തന്നെയാണ് ഇവരും….

☸☸☸☸☸☸

ഓ… ഈ അമ്മ മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല… അമ്പലത്തിൽ പോണം പോലും… അവളുടെ കൂടല്ലേ… ഓ ഡാർക്ക്‌ ആണല്ലോ…

എന്തായാലും 2 ആഴ്ച കൂടെ കമ്പനി ലീവ് തന്നു ഭാഗ്യം…. ഇവിടെ എല്ലാരുടേം കൂടെ നില്കാവല്ലോ.. എന്നാലും 2 ആഴ്ച അവളും കൂടെ കാണുവല്ലോ എന്ന് ആലോചിക്കുമ്പോഴാ…..

തിരിച്ച് ബാംഗ്ലൂർ പോകുമ്പോ എങ്ങനേലും അവളെ ഒഴിവാക്കണം….

എന്തായാലും അവൾക്കും താല്പര്യം ഇല്ലാത്ത കൊണ്ട് ഒഴിവാക്കേണ്ട കാര്യം അവൾ നോക്കിക്കോളും..

ഇന്നല്ലേ അവള്ടെ വീട്ടിൽ പോവണ്ടേ പറഞ്ഞ പോലെ…

അമ്മേ…….. ചായ..ഞാൻ വിളിച്ചു ചോദിച്ചു

അവിടെ ടേബിൾ ഇൽ ഇരുപ്പുണ്ടടാ… എടുത്തു കുടി..
വളർന്നു പോത്തുപോലായി… കല്യാണോം കഴിഞ്ഞു.. ഇപ്പളും അമ്മേ ചായ… ഇവനെയൊക്കെ… അമ്മ പറഞ്ഞു

ഹായ് ഇന്നത്തേക്കുള്ളതായി…. ഞാൻ ഒരു ആത്മസംതൃപ്തി ഓടെ ചായ കുടിച്, ബാത്‌റൂമിൽ പോയി..
ഓ രാവിലെ തണുത്ത വെള്ളത്തിൽ കുളിക്കാൻ നല്ല സുഖാവ….. ആാാഹ

കുളിച്ചിട്ട് ചെന്ന് വേണം… തിന്നാൻ

അങ്ങനെ ഓരോന്ന് ആലോചിച്ചു ബാത്‌റൂമിൽ നിന്ന് വെളിലേക്കു ഇറങ്ങിയ ഞാൻ ശില പോലെ ആയി പോയി..

ചെറുതായി ഈറൻ ഉള്ള മുടി…
വാലിട്ട് എഴുതിയ കണ്ണ്…
ലിപ്സ്റ്റിക് പോലും ഇടാതെ നല്ലപോലെ ചുമന്ന ചുണ്ട്…
ബ്ലൗസ്സിനുള്ളിൽ ഉയർന്ന മാറിടം…അതിൽ ചേർന്ന് ഞാൻ കെട്ടിയ താലി..
ഒതുങ്ങിയ വയറിന് ഭംഗി കൂട്ടാൻ എന്ന വണ്ണം ഉള്ള പൊക്കിൾ ചുഴി..

എന്റെ പൊന്നേ ഇതെന്തോന്ന് ദേവതയോ…..
കോപ്പ് ഇവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഇങ്ങനെ തന്നല്ലേ തോന്നിയെ….
ശേ… ഞാൻ എന്താ ഇങ്ങനെ…. ഇവൾ കാരണം ഞാൻ ബുദ്ധിമുട്ടിട്ടെ ഒള്ളു…

എന്നാലും ഇവളെ ഇങ്ങനെ കാണുമ്പോ…. ചെന്നവളുടെ അരക്കെട്ടിൽ ചേർത്തു പിടിച് ആ ചെഞ്ചുണ്ടിൽ ഒരു ഉമ്മ കൊടുക്കാൻ എന്റെ മനസ് പറയുന്നു…
എന്നാലും ആ സെറ്റ് സാരി കൂടെ ആയപ്പോൾ ഒരു ദേവത തന്നെ…

കണ്ട്രോൾ… കൃഷ്ണ.. കണ്ട്രോൾ
ബാംഗ്ലൂർ ഒക്കെ വെച്ച് നീ എത്രയോ പെൺപിള്ളേരെ കാണുന്നു അതും ഏതൊക്കെ രീതിയിൽ…

പിന്നെന്താ ഇവളോട് മാത്രം ഇങ്ങനെ…

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.