ജീവിതം 4 [കൃഷ്ണ] 252

ആ അമ്മ ഏട്ടന് ലീവ് ഇല്ല 1 ആഴ്ചക് അടുത്തേക്ക് ഒള്ളു…. മറ്റെന്നാൾ നാട്ടിൽ പോണം അപ്പൊ ഇന്ന് എന്റെ വീട്ടിലേക് പോണം.

ഉണ്ണിയും രേഷ്മമോളും കാണില്ലേ കൂടെ..

ചേച്ചിയും ചേട്ടനും കൂടെഉണ്ടമ്മേ

മ്മ്… വേഗം ചെല്ല് കാപ്പി ആറും അവന് രാവിലെ കാട്ടിലിൽ ഇരുന്നു തന്നെ കാപ്പി കുടിക്കണം അതാ ശീലം അവൻ ചായ കുടിക്കില്ല പണ്ട് തൊട്ടേ കോഫി ആണ് അവന്റെ ഇഷ്ടം … പിന്നെ ശെരിക് കുലുക്കി വിളിച്ചോ ഇല്ലേൽ എനിക്കില്ല ആ പോത്ത്… അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു

അപ്പൊ ഏട്ടന് കട്ടിലിൽ ഇരുന്നു തന്നെ കോഫി കുടിക്കണം …. അമ്മയോട് ചോദിച്ചാൽ അപ്പൊ ഏട്ടന്റെ ഓരോ ഇഷ്ടവും പറഞ്ഞു തരും…

അമ്മായിനി കളിയാക്കുവോ….

ഏയ്യ്… കളിയാക്കിയാലും കുഴപ്പമില്ല.. എന്റെ ഏട്ടന് വേണ്ടിയല്ലേ..

ഞാൻ ചെന്ന് നോക്കിയപ്പോളും നല്ല ഉറക്കം ആണ്…

ദേവി.. രാവിലെ എന്നെ കണ്ട് ദേഷ്യപ്പെടല്ലേ…

ഏ…. ഏ… ട്ട്… കണ്ണേട്ടാ… കണ്ണേട്ടാ.. ദേ കോഫി … എഴുനേറ്റേ..

ഹാ ടേബിൾ ഇൽ വെച്ചേക്കടി…
Ac ഓഫ്‌ ചെയ്തേക്… ഇന്നാ എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്യാൻ വെക്ക്..

ഒറ്റപ്പറച്ചിലിൽ ആണ് അത്രയും പറഞ്ഞത്… ദൈവമേ ഞാൻ വിചാരിച്ചത് പോലൊള്ള വഴക് ഒന്നും ഉണ്ടായില്ല… ഭാഗ്യം.. ഇനിയും ഉറക്കത്തിൽ പറഞ്ഞതാണോ….

ആരാന്നു വിചാരിച്ചാരിക്കും എന്നോട് ഇങ്ങനെ പറഞ്ഞത്… ദൈവമേ ബാംഗ്ലൂർ ഇൽ ഉള്ള വല്ല കാമുകിമാരും ആണോ…

ഇടകിടക് ഫോണിൽ മെസ്സേജ് ചെയ്യുന്നതും കാണാം…. ആരോടാ എന്നാലും…

ഫോൺ എടുത്തു നോക്കിയാലോ…. ആഹ്ഹ് അത് മതി..

അവൾ ടേബിൾ ഇൽ ഇരുന്ന ഫോൺ എടുത്തു.. അപ്പോഴാണ് അതിലേക് meenu❤️❤️❤️ എന്നിട്ടേകുന്ന നമ്പറിൽ നിന്നും മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്… അപ്പോഴേക്കും ഫോണും ഓഫ്‌ ആയി…

ഓ… നാശം ഇതൊക്കെ ഒന്ന് ചാർജ് ചെയ്തു വെച്ചൂടെ…. എന്നാലും അതാരാരിക്കും…

ദേവി എന്റെ താലിമാല നീ കളയല്ലേ…

അവൾ താഴേക്കു ചെന്നു..

അവനെ വിളിച്ചോ മോളെ..അമ്മ ചോദിച്ചു.

വിളിച്ചമ്മേ ടേബിളിൽ വെച്ചേക്കാൻ പറഞ്ഞു..

അപ്പൊ ഫോൺ കുത്തിയിട്, ഫാൻ ഓഫ്‌ ചെയ്യൂ AC ഓഫ്‌ ചെയ്യൂ എന്നും പറഞ്ഞു കാണുവല്ലോ… അല്ലെ..–അമ്മ ചോദിച്ചു

അതെ അമ്മേ അമ്മ ഇതൊക്കെ എങ്ങനറിഞ്ഞു… എനിക്ക് ആകെ അധ്‍ഭുതം ആയി..

അമ്മ നല്ലൊരു ചിരി ആരുന്നു… ഞാൻ അല്ലെ മോളെ അവനെ പ്രസവിച്ചത് അവൻ എന്ത് എങ്ങനെ ചെയ്യും എന്ന് എനിക്ക് അറിഞ്ഞൂടെ. –അമ്മ പറഞ്ഞു

ഞാൻ പറഞ്ഞതല്ലേ അവനെ എഴുനേൽപ്പിച്ചു കയ്യിൽ തന്നെ കൊടുക്കണം എന്ന്…

മോള് എന്റെ കൂടെ വാ… അമ്മ കാണിച്ചു തരാം..

ഒരു അമ്മക്കെ മക്കളെ മനസിലാക്കാൻ സാധിക്കു.. അവന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും അറിയാൻ സാധിക്കു.. ഇന്ദു ആലോചിച്ചു.

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.