അവർ പോയി സംസാരിച്ചുറപ്പിച്ചു.. പക്ഷെ അവൾ ഒരു കൂസലുമില്ലാതെ ഇരുന്നു. അങ്ങനെ അവൻ അവളുമായി അകലാൻ തുടങ്ങി. അവൻ നാട്ടിൽ വന്നു. അവളെ പോയി കണ്ടു. പക്ഷെ അപ്പൊ അവളുടെ പ്രതികരണം അവനെ വല്ലാണ്ട് വിഷമിപ്പിച്ചു. അവൾക്കു അവനെ പിരിയാൻ പറ്റില്ല എന്ന സ്റ്റേജിൽ ഡിപ്രെഷനും അടിച്ചു ഒരു കോലമായി ഇരിക്കുന്നു.. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. കല്യാണം ഉറച്ചിരുന്നു. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ അവർ പിരിഞ്ഞു. അങ്ങനെ അവന്റെ കല്യാണം കഴിഞ്ഞു. പക്ഷെ അവൾ കുറ്റമെല്ലാം അവന്റെ തലയിൽ വെച്ചിട്ട് അവനെ എല്ലാരെ മുന്നിലും തേച്ചവൻ എന്ന ലേബൽ വന്നു.. കാലങ്ങൾ കഴിഞ്ഞു അവൾ കല്യാണം കഴിഞ്ഞു കുഞ്ഞുമായി സന്തോഷത്തിൽ ജീവിച്ചു. അങ്ങനെ ഇരിക്കെ feb 14 നു അവൾ ചുമ്മ പത്രം നോക്കുവായിരുന്നു. ഒരു വാർത്ത അവളുടെ കണ്ണിലുടക്കി. പരിചയമുള്ള മുഖം. യുവാവ് ആത്മഹത്യ ചെയ്തു..
ചക്കു അല്ലെ. അവൻ ആത്മഹത്യ ചെയ്യുകയോ.. വാർത്ത മുഴുവനും വായിച്ചു അവൾ.. വിവാഹബന്ധം വേർപെടുത്തി കഴിഞ്ഞ കുറച്ചു നാളുകളായി ആൾ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ ജീവിക്കുവായിരുന്നു.വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ തിരക്കി ഫ്ലാറ്റിൽ വന്നു നോക്കിയപ്പോൾ ആണ് മരണവിവരം അറിയുന്നത്… അവൾ പത്രം മടക്കി വെച്ചു. പയ്യെ അവളുടെ കൂട്ടുകാരനെ വിളിച്ചു കാര്യം തിരക്കി. അവന്റെ മറുപടി അവളെ കരയിപ്പിക്കുന്നതായിരുന്നു..
അവൻ ജീവിച്ചു തുടങ്ങിയപ്പോൾ എല്ലാം നിന്റെ ഓർമയിൽ മാത്രം ആയിരുന്നു.. അവളിൽ നിന്നെ കാണാൻ തുടങ്ങി. പക്ഷെ ജീവിതം നേരെ ആയില്ല. അതോടു കൂടി അവർ പിരിഞ്ഞു. കുറെ ആയി ഒറ്റയ്ക്ക്. നല്ല ഡിപ്രെഷനിൽ ആയിരുന്നു .. പക്ഷെ.. അച്ചു നീ ഒരിക്കൽ ഒന്നു സമ്മതം മൂളിയിരുന്നു എങ്കിൽ ഇന്ന് നിനക്കും സന്തോഷത്തോടെ ജീവിക്കമായിരുന്നു. പക്ഷെ നീ അവനെ കുറ്റക്കാരൻ ആക്കി . അവൻ പറഞ്ഞിരുന്നു എല്ലാം .പക്ഷെ സത്യം അറിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞു. നീ സന്തോഷത്തോടെ ജീവിക്കു. അവൻ നിന്നെ ഇതുവരെ കുറ്റക്കാരി ആക്കി കണ്ടിട്ടില്ല. ..
അവൾക്ക് ഒന്നും മിണ്ടാതെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു കരയാൻ മാത്രമേ കഴിഞ്ഞുള്ളു………….
???
കൊള്ളാം
??????
നല്ല കഥയാണ് സാക്കിർ ബ്രോ. കുറച്ചുകൂടി പേജ് കൂട്ടി ഡീറ്റൈൽ ആയി എഴുതിയായിരുന്നേൽ കഥ ഗാംഭീരമായനെ . ചിലഭാഗത്ത് ചില പൊരുത്തക്കേടുകൾ ഉണ്ട്. ബാക്കി എല്ലാം ഓക്കെ . അടുത്ത കഥയുമായി വീണ്ടും വരിക.??✌
ഉറപ്പായും വരുന്നുണ്ട് അടുത്ത കഥയുമായി..