ഇഷ്ടങ്ങൾ നഷ്ടങ്ങൾ
Ishttangal Nashttangal | Author : Zakir
ഇനി ജീവിതത്തിൽ ഒരു പ്രണയവും വേണ്ട എന്നു പറഞ്ഞു ഇരിക്കുന്ന സമയത്താണ് അവന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയെ. അവൻ മുന്നേ ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും വീണ്ടും കുറച്ചു ദിവസത്തേയ്ക്ക് അവനെ വിളിച്ചിരുന്നു. അങ്ങനെ ആ ഷോപ്പിൽ നിന്നും പതിവ് പോലെ ചായ കുടിക്കാൻ കൂടെ ജോലി ചെയ്യുന്ന ആളിനൊപ്പം ഇറങ്ങിയതായിരുന്നു. സംസാരിച്ചു താഴെ ഇറങ്ങിയപ്പോൾ ആണ് ചക്കു എന്നൊരു വിളി..
അവൻ തിരികെ നോക്കി. ഇതാരപ്പ എന്നെ ഇങ്ങനെ വിളിക്കാൻ. തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ നിന്നും അച്ചു.. ടി നീയെന്താ ഇവിടെ.. അതല്ലേ ഞാനും നിന്നോട് ചോദികേണ്ടത്. നീ എന്താണ് ഇവിടെ.. ഞാൻ കുറച്ചു ദിവസത്തേയ്ക്ക് സന്തോഷ് ചേട്ടനെ സഹായിക്കാൻ ഇറങ്ങിയത്.. നീയോ. ഞാൻ കുറച്ചു നാളായി ഇവിടെ ജോലി ചെയ്യുവാന്. ഫർമസിസിറ് ആണ്.. അടിപൊളി. ശെരിയെടാ കാണാം…
അവൻ പരിചയം പുതുക്കി അങ്ങു വിട്ടു. ഒന്നമതെ കൂടെ പഠിച്ചപ്പോൾ അവനെ മൈൻഡ് പോലും ചെയ്യാത്ത ആൾ. അവസാനം അവനെ കണ്ടപ്പോൾ മിണ്ടി. അത്ര തന്നെ. .
ചായ കുടിച്ചോണ്ടിരുന്നപ്പോൾ സന്തോഷേട്ടൻ ചോദിച്ചു. നിനക്കു അശ്വതിയെ അറിയാമോ. എങ്ങനെയാ പരിചയം. നിന്നെ ഒരുപാട് അടുക്കുന്നവർ മാത്രം വിളിക്കുന്ന ചക്കു എന്ന പേരല്ലേ അവളും വിളിച്ച.
ഞാൻ പറഞ്ഞു.. ഒരുപാടങ്ങു തല പുണ്ണാകണ്ട.. കൂടെ പടിച്ചേയ. ട്യൂഷൻ ക്ലാസ്സിൽ. പിന്നെ അന്ന് നമ്മളോട് മിണ്ടാൻ പുള്ളിക്കാരി ഡിമാൻഡ് ആയിരുന്നു.. ഇപ്പൊ അറിയില്ല…
എന്താണ് സന്തോഷേട്ട. നോട്ടം വല്ലതും ഉണ്ടോ.
ഉടനെ ചിരി വന്നു. അതേയ് ഞാൻ രണ്ടു വട്ടം ചോദിച്ചു. അവൾ സഹോ എന്നൊരു വിളി. പിന്നെ ഞാൻ പോയില്ല. എന്തായാലും ഇന്ന് ഇപ്പൊ ഷോപ്പിൽ പോകുമ്പോൾ നിന്നെ എല്ലാരും പൊതിയും.അവർ പിറകെ നടന്നിട്ട് നോക്കാത്ത പെണ്കുട്ടി നിന്നെ കണ്ടു മിണ്ടുന്നു. ഇനി ചോദ്യങ്ങൾ ആകും.. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ചിലപ്പോൾ ഉച്ചയ്ക്കുള്ള ആഹാരം ഒരുമിച്ചായി…അങ്ങനെ ബന്ധം കുറച്ചൂടെ അടുത്തു. അവൻ അവളുടെ വീട്ടിലൊക്കെ പോകാൻ തുടങ്ങി.. അങ്ങനെ ഇരിക്കെ അവളുടെ ഒരു ആവശ്യത്തിനു വേണ്ടി ബാങ്കിൽ പോകേണ്ടി വന്നു. അന്ന് അവിടെ വെച്ചു ബാങ്കിലെ ജീവനക്കാരൻ ചോദിക്ക ഉണ്ടായി ഇതു ഹസ്ബൻഡ് ആണോ എന്ന്. മറുപടി പറയാതെ ഇറങ്ങി . പിന്നെ അങ്ങോട്ട് അവർ തമ്മിൽ പ്രണയം ആയിരുന്നു.. ആ പ്രണയം അവസാനം അവന്റെ പ്രവാസത്തിൽ എത്തി.. എങ്കിലും വിളിയും ചാറ്റിങ്ങും മുറയ്ക് നടന്നു. ഒരു ദിവസം അവൻ ചോദിച്ചു ഞാൻ വീട്ടിൽ വന്നു പെണ്ണ് ചോദിക്കട്ടെ എന്നു. പക്ഷെ അവൾ പറഞ്ഞു. വീട്ടുകാരെ വെറുപികണ്ട. നമുക്ക് നോക്കാം. അച്ചു എന്റെ വീട്ടിൽ എനിക് കല്യാണം നോക്കുവാണ് എന്താ ചെയ്യേണ്ടേ.. നീ നോക്കിക്കോ. നമ്മൾ ഒന്നിച്ചാൽ വീട്ടുകാർ കരയും. അതു വേണ്ട. അതുകൊണ്ട് നമുക്കു പോകുന്നവരെ പോകാം. അവൻ പിന്നെ മറുപടി പറയാൻ നിന്നില്ല. പിന്നെയും ദിവസങ്ങൾ കടന്നു പോയി. അവൻ കല്യാണകാര്യം പറഞ്ഞു. അവൾ അന്നും മറുപടി പഴയത് പോലെ. ഇതിനിടയിൽ വീട്ടിൽ പെണ്ണ് നോക്കി.
???
കൊള്ളാം
??????
നല്ല കഥയാണ് സാക്കിർ ബ്രോ. കുറച്ചുകൂടി പേജ് കൂട്ടി ഡീറ്റൈൽ ആയി എഴുതിയായിരുന്നേൽ കഥ ഗാംഭീരമായനെ . ചിലഭാഗത്ത് ചില പൊരുത്തക്കേടുകൾ ഉണ്ട്. ബാക്കി എല്ലാം ഓക്കെ . അടുത്ത കഥയുമായി വീണ്ടും വരിക.??✌
ഉറപ്പായും വരുന്നുണ്ട് അടുത്ത കഥയുമായി..