ഇവിടെ ഇനി എഴുതുന്ന കാര്യങ്ങൾ പൂർണമായും എന്റെ ആശയമോ ചിന്തയോ അല്ല, മറിച്ചു സോഷ്യൽ മീഡിയയിൽ ഇന്നേ വരെ പല ഫെമിനിസ്റ്റുകളുമായി നടന്നിട്ടുള്ള സംവാദങ്ങളുടെ ഏകദേശം ഒരു ചുരുക്ക രൂപമാണ്. ഒരുപക്ഷെ ഫെമിനിസ്റ്റ് എന്ന നിലയിലോ അല്ലെങ്കിൽ ആന്റി-ഫെമിനിസ്റ്റ് എന്ന നിലയിലോ നിങ്ങൾ തന്നെ പലരിൽ നിന്നും നേരിട്ടിട്ടുള്ള വാദങ്ങളും മറു വാദങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം. ചിലപ്പോൾ ഇത് നിങ്ങളുടെ തന്നെ അനുഭവവുമായിരിക്കാം. ഇതിൽ ‘femi’ എന്നു സൂചിപ്പിക്കുന്നത് ഫെമിനിസ്റ്റിനേയും ‘me’ എന്നു സൂചിപ്പിക്കുന്നത് ആന്റി-ഫെമിനിസ്റ്റിനെയുമാണ്.
ഇനി കൂടുതൽ മുഷിപ്പിക്കുന്നില്ല സംവാദത്തിലേക്ക് കടക്കാം?.
Debate with feminist
Femi : ഫെമിനിസം എന്ന് പറഞ്ഞാൽ ഇക്വാളിറ്റി ആണ് . നിങ്ങൾ ഇക്വാളിറ്റിക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും ഫെമിനിസ്റ്റ് ആണ്.
Me : താലിബാൻ എന്ന് പറഞ്ഞാൽ സ്റ്റുഡൻറ് ആണ് . സ്റ്റുഡന്റ്സിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ താലിബാന്റെ കൂട്ടാളി ആണ്?.
Femi : അയ്യോ അങ്ങനെ പറയാൻ പാടില്ല ?
Me : ശരി, എന്നാലത് വിട്ടേക്ക്. ജൻഡർ ന്യൂട്രൽ റേപ്പ് ലോ വരുന്നതിനെതിരെ എന്തിനാ പ്രതിഷേധിച്ചേ ?
Femi : അത് പുരുഷന്മാർ ആ നിയമം ചൂഷണം ചെയ്യും. അതുക്കൊണ്ടാ ?
Me: അപ്പൊ പുരുഷന്മാർ റേപ്പ് ചെയ്യപ്പെട്ടാൽ കുഴപ്പമില്ലേ ??. അവർക്കും ഇക്കാര്യത്തിൽ നീതി വേണ്ടേ.
Femi : കുഴപ്പമില്ലെന്ന് ആരെങ്കിലും പറഞ്ഞോ ? ന്യൂട്രൽ ലോ വന്നാൽ ആണുങ്ങള് അതു ദുരുപയോഗം ചെയ്യുമെന്ന് പേടിച്ചിട്ടല്ലേ
Me: അപ്പോ സ്ത്രീകൾ സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതോ. അതും false rape case കൊടുത്തിട്ട് ?
Femi : ടോ, താനാദ്യം ഇരയെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കടോ ?.
Me : ഇരകൾ എപ്പോഴും പെണ്ണുങ്ങൾ മാത്രമാണോ ? ആണുങ്ങളും ഇരകളാവുന്ന സാഹചര്യം വരാറില്ലേ ?
Femi : അത് എന്തുകൊണ്ടാ അങ്ങനെ വന്നത് . സ്ത്രീകളോട് പുരുഷന്മാർ അനീതി കാണിച്ചതുകൊണ്ടല്ലേ.
Me : എന്ത് അനീതി ?
Femi : ആണുങ്ങൾ അല്ലേ കൂടുതലും പെണ്ണുങ്ങളെ റേപ്പ് ചെയ്യുന്നത്. അപ്പോൾ നിയമങ്ങൾ ഇങ്ങനെ വന്നതിന്റെ ഉത്തരവാദിത്തവും ആണുങ്ങൾക്ക് തന്നെയാ.
Me : എല്ലാ ആണുങ്ങൾക്കുമോ ? ഈ നാട്ടിൽ പുരുഷ പീഡനവും നടക്കാറുണ്ട്. അങ്ങനെയാണെങ്കിൽ നാട്ടിലെ ഏതെങ്കിലും ഒരു പെണ്ണ് ഏതെങ്കിലുമൊരു ആണിനെ പീഡിപ്പിച്ചാലും അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ ?
വണ്ടർ കാത്തിരിക്കുന്നു
Wonder എവിടെ
എന്റെ പൊന്നു നിക്കി…. വെടിക്കെട്ടിനു തിരികൊളുത്തിയ പോലെ ആയിപോയി…. യഥാർത്ഥ പൂരം അവിടെ അല്ല ഇവിടെ comment ബോക്സിൽ ആണ് നടക്കുന്നത്…. സ്ത്രീകളുടെ അവകാശങ്ങൾ തീർച്ചയായും സംരക്ക്‌ഷികപ്പെടേണ്ടത് തന്നെ ആണ് തർക്കമില്ലാത്ത വിഷയം ആണ്…. പലകാര്യങ്ങൾക്കും ആണുങ്ങളോട് താരധമ്യം ചെയ്യതാൽ സ്ത്രീകൾ ഒരുപാടു പുറകിൽ ആയിരിക്കും അത്പോലെ പലകാര്യങ്ങൾക്കും സ്ത്രീകളോട് താരതമ്യം ചെയ്യാനേ പറ്റൂല അവർ ഒരുപാടു മുന്നിലായിരിക്കും…. സ്ത്രീകൾ തീർച്ചയായും ധൈര്യം ആയി NO എന്ന് പറയാൻ തുടങ്ങണം പകുതി പ്രശ്നം സോൾവ്ഡ് ആണ്…. തീർച്ചയായും ആണുങ്ങൾ ഒരാളോട് മാത്രം yes/no ചോദിച്ചാ മതി മറ്റു ആളുകൾക്കും ഇതൊക്കെ ചോയ്ക്കണ്ടേ…. എല്ലാ പ്രശ്നം സോൾവ് ആയി…. # sex is not a promise # bullshit…. Sex is a promise for me…. അതുകൊണ്ടാണ് ഹേ വികാരങ്ങൾ മനുഷ്യസഹജം ആയിട്ടും നമ്മളൊന്നും #rape# ചെയ്യാത്തത്…. സംസാരിച്ചാൽ ഒരററമെത്താത്ത വിഷയാണ്…. Nhan നിർത്തി…. ✌️ niki poliyanu Wonder vegam ഇട്ടൊ….
ഇതിനെക്കുറിച്ച് ഞാനൊരു കഥ ഇപ്പൊ എഴുതി കഴിഞ്ഞതേയുള്ളു ?
I have seen a lot of debate on this article. That’s fine. This topic is to be discussed more and such discussions will help to avoid any kind of extremism and to have a balanced and healthy position. Here I wish to share with you a quote by Karl Popper.
“I may be wrong and you may be right, and by an effort, we may get nearer to the truth”
Keeping this in mind may help us to involve in any discussion maturely.
എന്തൊക്കെയായാലും സ്ത്രീകളെക്കാൾ ഒട്ടു മിക്ക കാര്യങ്ങൾക്കും പുരുഷന്മാർ ഒരുപടി മുമ്പിൽ ആണ്
??
??
എഴുതിയിരിക്കുന്ന വിഷയം അങ്ങനെ ചുമ്മാ അങ് വായിച്ച് പോവാൻ പറ്റുന്ന ഒന്നല്ല, mind ഇപ്പൊ അതിൻ pattiyathum അല്ലാ, വായിച്ചിട്ട് opion പറയാം tto ?
അടിപൊളി.. ????
‘അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും വേണ്ടി അച്ഛനെ ചവിട്ടി തേക്കേണ്ടതില്ലല്ലോ..!!
എന്താണ് ഈ ഫെമിനിസം….
എന്റെ കൂട്ടുകാരന് അറിയാന്മേല?
അതോണ്ടാണ് ചോദിച്ചത് ട്ടോ അല്ലാതെ എനിക്കറിയാഞ്ഞിട്ടല്ല….
നിങ്ങൾ കളിയാക്കും എന്നു വിചാരിച്ചു അവനു ചോദിക്കാൻ മടി…. ഞാൻ ഈ ഇംഗ്ലീഷ് മീഡിയം പേടിച്ചോണ്ട് അവനോട്ടു മനസിലാകുന്നും ഇല്ല…
കൊള്ളാം, തുല്യതയാണെന്ന് പറഞ്ഞു ശരിക്കും വേർതിരിവ് കാണിക്കുന്ന ഫെമിമിസ്റ്റുകൾക്കിട്ട് നന്നായി കൊട്ടിയിട്ടുണ്ട്.
ആരോഗ്യപരമായ ചർച്ചയ്ക്ക് സാധ്യത കാണുമെന്ന് വിചാരിച്ചാണ് വായന തുടങ്ങിയത് – വിമർശനങ്ങളെ വളരെ വികലമായി അവതരിപ്പിച്ചത് കൊണ്ട് തന്നെ 20 ലൈൻ പോലും മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.ഗൗരവകരമായ വിഷയത്തെ അങ്ങനെ തന്നെ അവതരിപ്പിക്കാൻ ശ്രമിക്കുക, ഒരു ആശയത്തെ വിമർശിക്കുകയോ അനുകൂലിക്കുകയോ ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടിയവരെ അടിസ്ഥാനപ്പെടുത്തി ഒരു prejudice സൃഷ്ടിക്കാതെ അതിനെ പറ്റിയുള്ള പുസ്തകങ്ങൾ വായിക്കുന്നത് ഗുണം ചെയ്യും :-
പിന്നെ ഒരു ആശയത്തിന്റെ അർത്ഥവും അർത്ഥതലങ്ങളും വിക്കിപീഡിയയിലെ രണ്ട് വരിയിൽ ഉൾക്കൊള്ളണം എന്നില്ല.
‘unwoke’ trending ആയത് പോലെ ആൽഫ, സിഗ്മ എന്നൊക്കെ പറഞ്ഞ് ഓരോന്ന് ഉയർന്നു വരുന്നത് കാണാം. Incel, MGOTW ഗ്രൂപ്പുകളും എല്ലാം ഇതു തന്നെയാണ് ചെയ്യുന്നത് ?
/ഗൗരവകരമായ വിഷയത്തെ അങ്ങനെ തന്നെ അവതരിപ്പിക്കാൻ ശ്രമിക്കുക/
പാവം നമ്മുടെ കുഞ്ചൻ നമ്പ്യാരൊന്നും കേൾക്കണ്ട ?. ഞാൻ എന്തായാലും ആ ലെവൽ വരെ എത്തില്ലെന്ന് ഉറപ്പാണ്.
ഫെമിനിസം എന്ന ആശയത്തെ ഒന്നു വിശകലനം ചെയ്തു എന്നതേ ഇവിടെ നടന്നിട്ടുള്ളൂ. അല്ലാതെ മറ്റൊരു ഐഡിയോളജിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഈ എഴുത്തുക്കൊണ്ട് താങ്കളെ അലസോരപ്പെടുത്തിയതിൽ ഖേദിക്കുന്നു. കാരണം ഇനിയും ഇതുപോലുള്ള എഴുത്തുകൾ എന്നിൽ നിന്നും പ്രതീക്ഷിക്കാം. ഞാൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലാത്തിടത്തോളം കാലം ഇനിയും ഇങ്ങനെ തന്നെ തുടരും. എന്റെ ചിന്തകൾ അനുഭവങ്ങളിൽ നിന്നും കിട്ടിയതാണ്. അതു ഏതെങ്കിലുമൊരു പുസ്തകം വായിച്ചതുക്കൊണ്ട് മാറുന്നതല്ല.
എന്തായാലും അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദിയുണ്ട്.
കുഞ്ചൻ നമ്പ്യാർ എന്തിനെയാണ് – ഏത് തരം വിഷയങ്ങളെ ആണ് address ചെയ്തിരുന്നത് എന്ന് കൂടെ പറയണം 🙂
പൊളിറ്റിക്കൽ പ്രശ്നങ്ങളിൽ ആക്ഷേപ ഹാസ്യം എടുത്തിടുന്ന പോലെയാകില്ല മറ്റൊരു വിഷയത്തിൽ.
നേരത്തെ പറഞ്ഞ പോലെ prejudice വെച്ചുള്ള സംസാരം ഇവിടെയും കാണാം – ഒരു ഐഡിയോളജിയെ പറ്റിയുള്ള പുസ്തകങ്ങൾ വായിക്കുന്നത് / അറ്റ്ലീസ്റ്റ് നിലവാരമുള്ള വീഡിയോകൾ കാണുന്നത് തീർച്ചയായും അതിനെ കുറിച്ചുള്ള അറിവ് വർധിപ്പിക്കും – ഫോളോ ചെയ്യുന്ന ആശയങ്ങളുടെ ആണെങ്കിലും അല്ലാത്തവയുടെ ആണെങ്കിലും. അഭിപ്രായം മാറുകയോ മാറാതിരിക്കുകയോ ചെയ്യാം, അപ്പോഴും open minded അല്ലാതെ “this wont affect me” attitude വെച്ചിരുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.
പിന്നെ നിലപാടും രീതികളും മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം – ഖേദ പ്രകടനത്തിന് പ്രസക്തിയില്ല!
വിട്ടു കളയൂ ഡെക്സ്റ്റർ , അദ്ദേഹത്തിന്റെ അപക്വത impulsive ആയ രചനയിലും മറുപടിയിലും നിങ്ങള്ക്കു വ്യക്തമായതല്ലേ. അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ആയി കരുതു.
എന്നിരുന്നാലും നിഖില വായന വളരെ പ്രധാനമായ ഒരു കാര്യമാണ്, അതിനെ പരിഹസിക്കരുത്.
ഞാൻ പറഞ്ഞില്ലേ പൂർണമായ തെറ്റുകളോ, ശരികളോ ഒരുകാര്യത്തിലും ഇല്ല
@നരഭോജി
വയനായെ ഞാൻ പരിഹസിച്ചിട്ടില്ല. എന്റെ ചിന്തകളൊന്നും എന്റേത് മാത്രമല്ല. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥയ്ക്കു വേണ്ടിയുള്ള കൂടുതൽ അറിവുകളും വായനയിൽ നിന്ന് തന്നെയാണ് കിട്ടിയിട്ടുള്ളത്. എഴുതിയത് വികലമായി തോന്നിയെങ്കിൽ ഏതു ഭാഗമാണെന്ന് കൂടി വ്യക്തമാക്കണം. ആ അഭിപ്രായത്തിൽ കഴമ്പുണ്ടെങ്കിൽ ഞാൻ അംഗീകരിക്കും. അല്ലാതെ വ്യക്തതയില്ലാതെ അതു ശരിയല്ല ഇതു ശരിയല്ല എന്നു പറഞ്ഞാൽ ഒന്നും മനസിലാവില്ല
ഇപ്പോൾ ഇവിടെ ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ പങ്കു വച്ചു. കൂടുതലും ഈ വായനയിൽ കൂടി കിട്ടിയ കാര്യങ്ങൾ തന്നെയാണ്. ഇനി എന്റെ അറിവിൽ ഇല്ലാത്ത കാര്യങ്ങൾ വലതുമുണ്ടെങ്കിൽ തുറന്നു പറയാം. No problem. അതല്ലാതെ ഇതു ശരിയല്ല മുൻവിധിയുണ്ട് എന്നു പറയുമ്പോൾ അതു എന്താണെന്ന് കൂടി വ്യക്തമാക്കണം
ശരിക്കും എന്താണ് വികലമായതെന്ന് എനിക്കു മനസിലായിട്ടില്ല. ഇവിടെ സ്ത്രീകൾക്ക് ആവശ്യമുള്ള സാഹചര്യങ്ങളിൽ ആനുകൂല്യങ്ങളും തുല്യതയും വേണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഫെമിനിസത്തിന്റെ ഡാർക്ക് സൈഡ് നല്ല പോലെ പറഞ്ഞിട്ടുമുണ്ട്. ഫെമിനിസത്തെ വിമർശിച്ചതാണ് വികലമായി തോന്നിയതെങ്കിൽ ഫെമിനിസം തന്നെ ഇപ്പോൾ വികലമായിക്കൊണ്ടിരിക്കാണ്. ഈ ലോകത്തുള്ള എന്തും വിമർശനാതീതമാണ്. അതിനി ദൈവമായാൽ പോലും
മിക്കവാറും ആശയങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളും കാണും – അത് ഫോളോ ചെയ്യുന്നവരിൽ ആശയം മനസ്സിലാക്കിയവരും, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ influence വഴി ഫോളോ ചെയ്യുന്നവരും കാണും, കൂടെ എക്സ്ട്രീമിസ്റ്റുകളും!
അതിപ്പോ കമ്മ്യൂണിസമായാലും യുക്തിവാദം ആയാലും ഫെമിനിസം ആയാലും –
ഒരു ഐഡിയോളജിയും പെർഫെക്ട് അല്ല! വിമർശനങ്ങളിലൂടെ തന്നെയാണ് മുന്നോട്ട് പോവാൻ കഴിയൂ.
ഇനി ഫെമിനിസം വികലമാണ്, നാടിന് ആപത്താണ് എന്നൊക്കെ പറയുന്നവർ മറുപടി അർഹിക്കുന്നില്ല –
Either you dont know anything about that / or you don’t want to know anything about that ?
നിലവിലെ സാഹചര്യത്തിൽ ഫെമിനിസ്റ്റ് ആശയങ്ങളാണോ incel ideas ആണോ egalitarian പോലുള്ള ഉട്ടോപ്യൻ ആശയങ്ങളാണോ ആദ്യം വിമർശിക്കാപ്പെടേണ്ടത് എന്നത് കൂടെ ഒരു ചോദ്യമായി ഇരിക്കുന്നു ?
extreme ഫെമിനിസം പോലെയോ incel പോലെയോ , ഒരു biased സെക്ഷനിൽക്കു എന്നെങ്കിലും കടന്നു പോകുന്ന ഒന്നാണ് സമത്വവാദം, എന്നെനിക്കു തോന്നുന്നില്ല, നേടിയെടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കാത്ത ഒന്ന് തന്നെ ആയിരിക്കാം, പക്ഷെ അത് മാത്രം അല്ലെ നമ്മുടെ പോലുള്ള സാധാരണക്കാരുടെ ഒരേഒരു പ്രതീക്ഷ.
/ഇനി ഫെമിനിസം വികലമാണ്, നാടിന് ആപത്താണ് എന്നൊക്കെ പറയുന്നവർ മറുപടി അർഹിക്കുന്നില്ല –
Either you dont know anything about that / or you don’t want to know anything about that ?/
ഫെമിനിസം വികലമാണ് എന്നു കണ്ണുമടച്ചു പറയുന്നവർക്ക് ഇങ്ങനെ മറുപടി കൊടുക്കാം. അതല്ലാതെ കൃത്യമായി കാര്യ കാരണ സഹിതം പറയുന്നവർക്ക് മറുപടി കൊടുക്കാൻ പറ്റിയില്ലെങ്കിൽ അതു പരാജയമാണ്.
നിങ്ങൾ പറഞ്ഞ അതേ ലോജിക്ക് അനുസരിച്ചു ഫെമിനിസം മഹത്തരമാണ് എന്നു പറയുന്നവരും മറുപടി അർഹിക്കുന്നില്ല. Either you dont know anything about that / or you don’t want to know anything about that ?
@anjali
ഞാനിവിടെ എഴുതിയ കാരണങ്ങൾ പൂർണമായും ശരിയാണ് എന്നവകാശപ്പെടുന്നില്ല. എന്നാലും സ്ഥിരമായി ഇത്തരം കാണുന്ന ചർച്ചകളുടെ ഏകദേശ രൂപം എഴുതിയതാണ്. ഇവിടെ എഴുതിയ രണ്ടു വരികൾ വായിച്ചപ്പോഴേക്കും വായന അർഹിക്കുന്നില്ല എന്ന് അയാൾ പറയുമ്പോൾ തന്നെ ഊഹിക്കാവുന്നതല്ലേയുള്ളൂ ക്ലബ് ഹൌസ് ചർച്ചകളിൾ നടക്കുന്ന വാദങ്ങൾ എത്രത്തോളം നിലവാരമില്ലാത്തതാണെന്ന്.
എനിക്കിത്രയേ പറയാനുള്ളൂ. ഏതെങ്കിലും മതത്തിന്റെയോ സംഘടനകളുടെയോ പരിമിതികൾക്കുള്ളിൽ നിന്നു ചിന്തിക്കാതെ സ്വതന്ത്രമായി ചിന്തിക്കുക. ഞാൻ പറയുന്ന കാര്യങ്ങൾ പോലും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക. ചോദ്യങ്ങൾ മനസ്സിൽ വന്നാൽ ഉത്തരം അന്വേഷിച്ചുക്കൊണ്ടേയിരിക്കുക. ചിലപ്പോൾ ഉത്തരം കിട്ടും, അല്ലെങ്കിൽ കിട്ടില്ല
/പിന്നെ ഒരു ആശയത്തിന്റെ അർത്ഥവും അർത്ഥതലങ്ങളും വിക്കിപീഡിയയിലെ രണ്ട് വരിയിൽ ഉൾക്കൊള്ളണം എന്നില്ല/
ആ രണ്ടു വരികളിൽ ഉൾക്കൊള്ളാത്ത കാര്യങ്ങളാണ് ബാക്കിയിങ്ങനെ താഴോട്ടു എഴുതിക്കാണുന്നത്. ഇരുപത് വരിയിൽ നിർത്തിയാൽ മാനസിലാവണമെന്നില്ല. ഇനി ഫെമിനിസ്റ്റുകൾ ഈ ഡിബേറ്റിനെ എന്തു പോയിന്റ് വച്ചു എതിർക്കുമെന്നാണ് ആലോചിക്കുന്നേ. ശരിക്കും ലോക്കിട്ടു കളഞ്ഞല്ലോ
“Femi : ടോ, താനാദ്യം ഇരയെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കടോ ?.
”
ഇതു പോലുള്ള വരികൾ വായന അർഹിക്കുന്നില്ല – റേപ്പ് ജോക്ക് culture ന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള effect ആയിരിക്കാം
സോറി, ഈ ഡയലോഗ് സ്ഥിരമായി സോഷ്യൽ മീഡിയ ചർച്ചകളിൽ കാണുന്നതാണ്. അതു അതുപോലെ എഴുതി എന്നു മാത്രം. ഇതു പോലുള്ള വരികൾ വായന അർഹിക്കുന്നില്ല എന്നു പറയുമ്പോൾ ഇതുപോലുള്ള ഡയലോഗുകൾ ജീവിതത്തിൽ ഉപയോഗിക്കുന്നവർ ഒരു വിലയും അർഹിക്കുന്നില്ല എന്നു തന്നെയാണ് അർത്ഥം. എഴുതിയ കാര്യങ്ങളെല്ലാം പൂർണമായും യോജിക്കരുതെന്നേ ഞാനും പറയൂ. സ്വന്തമായി ചിന്തിക്കുക
Da kocherkka ivide kidann show kanikkan anenki kale vaari nilathadikkum ?
ഇതു പോലുള്ള വരികൾ വായന അർഹിക്കുന്നില്ല – റേപ്പ് ജോക്ക് culture ന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള effect ആയിരിക്കാം@dexter athokke ninakk thonnunnatha
വിട്ടു കള, അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞതാണ്. നമുക്ക് ആരോഗ്യപരമായ ചർച്ചയാണ് ആവശ്യം ?
അതേ ഈ പ്രൊഫൈൽ വെക്കാൻ ആർക്കേലും അറിയോ
അറിയുന്നവർ കനിയണം ?
ഒരു കുഞ്ഞനിയനെ പോലെ കണ്ട് സഹായിക്കണം ?
ഇനി സ്നേഹം കൂടി cash ഒക്കെ അയച്ചു തരണം എന്ന് തോന്നിയാൽ ബാങ്ക് ഡീറ്റെയിൽസ് തരാം ? ഓഹ് ഷിറ്റ് എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല ?♀️ ആ അത് പോട്ട് ആരേലും കനിയണം ?
Word press എന്ന സൈറ്റിൽ ലോഗിൻ ചെയ്താൽ പ്രൊഫൈൽ പിക്ക് മാറ്റാനുള്ള ഓപ്ഷൻ കിട്ടും. കൂടുതൽ അറിയുവാൻ യൂട്യൂബിൽ നോക്കിയാൽ മതി ?
വേറിട്ടൊരു ചിന്താഗതി, അത് തിരഞ്ഞെടുത്തത് പ്രശംസ അർഹിക്കുന്നു. ഫെമിനിസത്തിനു എല്ലാ ആദര്ശശാസ്ത്രങ്ങളെയും പോലെ, നല്ലൊരു വശം ഉണ്ടെങ്കിലും, ഏതൊരു പ്രത്യയശാസ്‌ത്രത്തിനും ഉള്ളതുപോലെ പോരായ്മകൾ ആ പ്രസ്ഥാനത്തിനും ഉണ്ടെന്നു എടുത്ത് കാണിച്ചു.
എങ്കിലും ഇടയ്ക്കെപ്പോഴോ, ആത്മഹത്യപോലുള്ള ചിത്തഗതമായ അവസ്ഥയെയും, ഒരു സാമൂഹിക അരാജകത്വത്തെയും ഒരുപോലെ ചിത്രീകരിച്ചത് എനിക്ക് വിരോധാഭാസം ആയി തോന്നി.
ആന്റി ഫെമിനിസത്തിന്റെ ചിന്താഗതി മുഴുവനായും ശരിയാണെന്നു പറയാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. കാരണം നാമെല്ലാം ഈ ചിതലരിച്ച സമൂഹത്തിന്റെ ഭാഗമാണല്ലോ . ഇവിടെ പൂർണമായ ശരികളില്ല .
ഇവിടെ ആന്റി ഫെമിനിസത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഫെമിനിസ്റ്റ് മായി നടക്കാൻ സാധ്യതയുള്ള ഒരു വാദ പ്രതിവാദമാണ് എഴുതിയിട്ടുള്ളത്. ഫെമിനിസ്റ്റ് ആവുന്നതും ആന്റി ഫെമിനിസ്റ്റ് ആവുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ആരായിരുന്നാലും അതു മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ലൈസൻസ് ആയി കാണരുത്
നിഖില,
“സ്ത്രീകളാണ് ഏറ്റവും കൂടുതൽ വയലൻസ് നേരിടുന്നത്. അതുകൊണ്ട് സ്ത്രീകളുടെ അവകാശം ആദ്യം കിട്ടട്ടെ. എന്നിട്ട് അതിനു ശേഷം പുരുഷന്റെ പരിഗണിക്കാം.” സത്യത്തിൽ ഒരുപാട് തവണ കേട്ടിട്ടുള്ള ഡയലോഗ് ആണ്. ഇത് കേൾക്കുമ്പോൾ എങ്ങനെ നാവ് ചൊറിഞ്ഞു വരുമെന്ന് അറിയോ?
ഫെമിനിസം അഥവാ സ്ത്രീ സമത്വവാദം മോശമാണെന്ന് ഒരിക്കലും ഞാൻ പറയില്ല. പക്ഷെ, അത് ദുരുപയോഗം ചെയ്യുന്നവരുടെ വർദ്ധനവ് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിലപ്പുറം പുരുഷവിദ്വേഷം എന്നൊരു കാര്യത്തെക്കൂടി തീറ്റയിട്ട് കൊടുത്ത് വളർത്തിക്കൊണ്ടു വരുന്നു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് kill all men ഹാഷ്ടാഗ്.
ഒരു ജൻഡറിന്റെ പ്രശ്നങ്ങൾ കാണിക്കാൻ മറ്റൊരു ജൻഡറിനെ ഇകഴ്ത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്ത്രീകളിലും പുരുഷന്മാരിലും ക്രിമിനൽസ് ഉണ്ട്. പക്ഷേ, ഇന്ന് നടക്കുന്നതോ?
ഈ ഫാൾസ് റേപ്പ് കേസിനക്കുറിച്ച് ഞാനെന്റെ ഒരു പുരുഷസുഹൃത്തിനോട് വാദിച്ചിട്ടുള്ളതാണ് എനിക്ക് ഓർമ വരുന്നത്. പയ്യന്മാർക്ക് ആദ്യം കുറച്ചു നാണക്കേട് നേരിട്ടാലും സത്യം സമൂഹം അറിയുമ്പോൾ പിന്നെ കുഴപ്പമില്ലത്രേ. പുള്ളി എന്നോട് പറഞ്ഞതാണ്. എത്ര നിസ്സാരമായി ഇര അനുഭവിച്ച മെന്റൽ ട്രാമയെ താഴ്ത്തിക്കെട്ടിക്കളഞ്ഞു!
Society പുരുഷന്മാരിൽ ഒരു കൂട്ടത്തെ അടിച്ചമർത്തുന്നുണ്ട്. കണ്ണുനീർ ഗ്രന്ഥിയുടെ കാര്യം പറഞ്ഞില്ലേ, അല്ലാതെ “നീയൊരു ആണല്ലേ, കരയാൻ പാടുണ്ടോ” എന്ന് ചോദിക്കുന്ന എത്രയോ പേരുണ്ട്.
അതുപോലെ കുഞ്ഞ് കുട്ടികൾ അടക്കം ആണുങ്ങൾ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് പറയുമ്പോൾ “ഹോ! അവന്റെയൊക്കെ ഒരു യോഗം.” ഈ ഡയലോഗ് പറഞ്ഞു പഴകിയ ഒന്നാണ്. ഏറ്റവും വലിയ ഉദാഹരണം ചോക്ലേറ്റ് സിനിമയിൽ ‘പതിനേഴുകാരൻ പാൽക്കാരൻപയ്യനായി’ നമ്മുടെ മുന്നിൽ നിൽപ്പുണ്ട്.
ഇന്ന് ആ ‘കോമഡി’ ആലോചിക്കുമ്പോൾ അത് കേട്ട് ചിരിച്ച നിമിഷങ്ങളെ ശപിച്ചു പോവുകയാണ്.
ഇതുപോലെയാണ് ചുമലിലേക്ക് കയറ്റിവച്ച ജോലി ഭാരവും. സ്ത്രീകളും ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നുവെങ്കിൽ പുരുഷന്റെ ഭാരം കുറഞ്ഞേനെ. ആത്മഹത്യകൾ കുറഞ്ഞേനെ. നൂറു പവൻ കൊടുക്കാതെ കല്യാണം കഴിക്കില്ലെന്ന് വാശി പിടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ എനിക്ക് അറിയാം. അവളുടെ ചേട്ടൻ വയസ്സ് മുപ്പത്തിനാല് ആയിട്ടും കുടുംബജീവിതത്തിനെക്കുറിച്ച് ചിന്തിക്കാതെ പെങ്ങളൂട്ടിയെ കെട്ടിക്കാൻ നൂറു പവൻ ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ്. പുരുഷന്മാർ ജീവനുള്ള എടിഎം മെഷീൻ പോലായിരിക്കുന്നു. ഈ ബാധ്യതയും തലയിൽ വച്ചു കൊടുത്തത് നമ്മുടെ സമൂഹം തന്നെയല്ലേ?
പിന്നെ ഒരു കാര്യം എടുത്തു പറയണം. കഴിവ് ഉണ്ടായിട്ടും മുന്നിൽ എത്താതെ പോയ ഒരുപാട് പെൺകുട്ടികളുണ്ട്.. ആഗ്രഹങ്ങളും ഇഷ്ടങ്ങളും വിവാഹത്തോടെ പടിയടച്ച് പിണ്ഡം വയ്ക്കേണ്ടി വന്നവർ. ഒരുപാട് ഒരുപാട് ഉണ്ട്. എത്രയോ പേരെ നേരിട്ടറിയാവുന്നതാണ്. ഇതുപോലെ തന്നെ ചതഞ്ഞരഞ്ഞു ജീവിക്കുന്ന ആണുങ്ങളെയും കണ്ടിട്ടുണ്ട്. അതൊരു ഗൗരവകരമായ പ്രശ്‍നം ആയി കണക്ക് കൂട്ടേണ്ടിയിരിക്കുന്നു.
അടുത്തത് അനാവശ്യമായ നിയമസംരക്ഷണമാണ്. പല കേസുകളിലും പ്രതി സ്ത്രീ ആണെന്നുള്ള പരിരക്ഷയിൽ ഇളവുകൾ ലഭിക്കുന്നുണ്ട്. പീഡനത്തിന് എത്ര സ്ത്രീകൾ ശിക്ഷിക്കപ്പെട്ടു? പോക്സോ ആയിട്ട് കൂടി രക്ഷപ്പെട്ടു പോയ എത്രയോ സ്ത്രീകൾ!
പിന്നെ പ്രോലാക്ടിൻ ഹോർമോൺ ആണ്. ഗ്ലാൻഡ് അല്ല. പിന്നെ, അണലി എന്ന് വിളിക്കുന്നതിനോട് എനിക്കും താല്പര്യം ഇല്ല. സ്വന്തമായിട്ട് ഒരു പേരുണ്ടായിട്ടും നിള എന്ന് പേരിട്ട എന്നെ നാളെ ആളുകൾ പമ്പയെന്നോ പെരിയാറെന്നോ വിളിച്ചാൽ എനിക്കിഷ്ടമാവില്ല. ഹും. ?
പക്ഷെ, ഇതത് പോലുമല്ല, ആക്ഷേപം തന്നെയാണ്!
“Femi: എന്തൊക്കെ പറഞ്ഞാലും സ്ത്രീകൾക് പുരുഷന്റെ അത്രെയും അടിച്ചുപൊളിച്ചു ജീവിക്കാൻ പറ്റാറില്ല
Me: പുരുഷന്മാർക്കു സ്ത്രീകളെക്കാൾ 5 കൊല്ലം കുറവ് ജീവിക്കാൻ പറ്റുന്നൊള്ളു. അപ്പോഴോ”
ഈയൊരു ഭാഗത്ത് മികച്ചൊരു ഡിബേറ്റായി തോന്നിയില്ല.
ഒട്ടും സഹിക്കാൻ കഴിയാത്തത് സ്ത്രീകൾക്ക് നേരെയുള്ള ഗ്ലോരിഫിക്കേഷൻ ആണ്. പെണ്ണെ നീ തീയാണ്… തേങ്ങയാണ്.. ആർക്കും വേണ്ടാത്ത ആ ഏഴു ദിനങ്ങൾ എനിക്ക് തരിക.. എന്ത് പ്രഹസനമാണ്?
സത്യത്തിൽ പെണ്ണ് കാടും പുഴയുമാണെന്നൊക്കെ പറഞ്ഞ് ഗ്ലോറിഫൈ ചെയ്യുന്നത് കേൾക്കുമ്പോഴേ കലിയാണ്. ഒന്നും വേണ്ട ആണും പെണ്ണും മനുഷ്യർ മാത്രമാണ്. അതിൽ യാതൊരു ഗ്ലോറിഫിക്കേഷന്റെ ആവശ്യവുമില്ല.
അവർ ഇണകളാണ്. പരസ്പരപൂരകങ്ങളാണ്. അതിന്റേതായ സ്വഭാവസവിശേഷതകളും ഘടനാപരമായ വ്യത്യാസങ്ങളും കാണുമെന്നതിലുപരി നമ്മളൊരു എക്കോ സിസ്റ്റത്തിന്റെ പാർട്ട് മാത്രം ആണെന്ന് ചിന്തിച്ചാൽ പകുതി തലക്കനം എങ്കിലും കുറയുമായിരിക്കും.
ഇത്രയൊക്കെ എഴുതിയപ്പോൾ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, നാളുകൾ മുന്നേ ഇറങ്ങിയ ബേസിൽ ജോസഫിന്റെ ഒരു പാട്ടാണ്.
പേര് “നാളെയാണ് മംഗലം”. അതിലെ കഥ തേച്ചവനെ കല്യാണത്തിന്റെ തലേന്ന് അവന്റെ വീട്ടിൽ കയറി അടിക്കാൻ പോകുന്ന ഒരു പെണ്ണിന്റെതാണ് ?
കൂട്ടുകാരി അവളോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് “അവൻ ചെയ്തതൊക്കെ ഓർത്തു നോക്കിയേ എന്ന്.” എന്നിട്ടവൾ ഓർക്കുന്നത് അവരൊന്നിച്ച് കറങ്ങാൻ പോയതും ഐസ് ക്രീം കഴിച്ചതുമൊക്കെ. അബ്യുസീവ് contents പോലുമില്ല.
എന്ത് msg ആണ് പുള്ളി സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലായില്ല. അതും ആസിഡ് വിക്ടിംസിന് പഞ്ഞമില്ലാത്ത ഈ നാട്ടിൽ.
പറയാൻ ആണെങ്കിൽ ഏറെയുണ്ട്.
നിർത്തുന്നു.
സ്നേഹത്തോടെ നിള. ❤?
ഇതൊക്കെ എവിടുന്ന് വരുന്നടെ ഒരേ ഇരിപ്പ് ഫുള്ള്ചി ന്ത ആണല്ലോ. വേറെ പണിയൊന്നും ഇല്ലേ വീട്ടി ?
നല്ല നീണ്ട ഒരു റിവ്യൂ ആണല്ലോ ?. വേണമെങ്കിൽ പുരുഷവിരുദ്ധത പാർട്ട് 2 എഴുതാമായിരുന്നു ?.
എനിക്കും എന്തൊക്കെയോ മറുപടി പറയണമെന്നുണ്ട്. പക്ഷെ കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അതു ആണുങ്ങളെപ്പറ്റിയുള്ള ഇരവാദമായി മാറും. എല്ലാവരും കരുതിയിരിക്കുന്ന ഒരു തെറ്റുധാരണയാണ് സമൂഹം വിലക്കിയിരിക്കുന്നത് കൊണ്ടു ആണുങ്ങൾ കരയുന്നില്ല എന്ന്. എന്നാൽ അങ്ങനെ ആരൊക്കെ താക്കീത് കൊടുത്താലും കരയാതിരിക്കുന്നവരാണോ നമ്മൾ ആണുങ്ങളും പെണ്ണുങ്ങളും. കരയാൻ തോന്നിയാൽ കരയും. പലരും പബ്ലിക് ആയി കരയാൻ ഇഷ്ടമില്ലാത്തവരാണെന്ന് മാത്രം.
മല്ലു അനലിസ്റ്റിനെ അങ്ങനെ വിളിക്കുന്നതിൽ എനിക്കും താല്പര്യമില്ല. പക്ഷെ കേരളത്തിലെ മിക്ക ആളുകളും അയാളെ അങ്ങനെയാണ് കാണുന്നത്. ഞാൻ വലിയ അനലിസ്റ്റാണ് എന്നു പസ്വയം പ്രഖ്യാപിച്ചുക്കൊണ്ട് പെണ്ണുങ്ങളെ സുഖിപ്പിക്കാൻ വേണ്ടി വീഡിയോ ചെയ്യുന്ന ഒരാളാണ് അയാളും. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നു പറഞ്ഞു ഇട്ട വീഡിയോയിൽ പോലും അവസാനം അയാൾ എല്ലാത്തിന്റെയും കാരണം പുരുഷാധിപത്യമാണെന്ന് വരുത്തി തീർത്തു. ഇതിൽ നിന്നു തന്നെ ഊഹിക്കാം ആ വ്യക്തി വിവേചനത്തിന്റെ വിഷം എത്രത്തോളം കുത്തി വയ്ക്കുന്നുണ്ടെന്ന്. അപ്പോഴും അവിടെ പെണ്ണുങ്ങൾ എന്തു ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നില്ല. പുരുഷാധിപത്യം എന്ന അയാളുടെ പ്രസ്ഥാവനയെ പോയിന്റ് വച്ചു ഡിഫെൻസ് ചെയ്ത എന്നെ അയാൾ ബ്ലോക്ക് ചെയ്തു. ഇനി ഇതൊന്നും പെട്ടന്ന് മാറാൻ പോകുന്നില്ല. ആ വിളിയോട് എനിക്കും വലിയ ഇന്ട്രെസ്റ്റ് ഇല്ല.
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കാതിരിക്കുന്നതാണ് നല്ലത്. ആരും men v/s women പോരിനോട് താല്പര്യമുള്ളവരല്ല. ഇരുകൂട്ടരും ഒത്തൊരുമയിൽ ജീവിക്കുന്ന നല്ലൊരു നാളെ പ്രതീക്ഷിക്കാം
ആരാ ചോദിക്കുന്നത്…. ഞാൻ…
ആരാ ഉത്തരം പറയണത്…. അതും ഞാൻ….
ആഹാ കളറായിട്ടുണ്ടല്ലോ
ഈ പരിപാടി പണ്ടേ ഉള്ളതാണ്. കഥയെഴുതുമ്പോൾ നായകന്റെ ഡയലോഗ് എഴുതുന്നതും ഞാൻ. വില്ലന്റെ ഡയലോഗ് എഴുതുന്നതും ഞാൻ. നായികയുടെ ഡയലോഗ് എഴുതുന്നതും ഞാൻ.
ശരിക്കും കളറല്ലേ ?
Ennal oru karyam cheyyam Jinne, ingalu angu chodikku, utharam kittumo ennu ariyallo
കരയുന്നത് പറഞ്ഞില്ലേ അന്നേരം ഓർമവന്നത്….. കായികബലത്തിൽ പുരുഷനു കൂടുതൽ ആണെങ്കിലും മനോധൈര്യം സ്ത്രീകൾക്കാണ് കൂടുതൽ ഇത് മാത്രം….. ഫുൾ വായിച്ചു സത്യം പറയാലോ നിക് ഒന്നും മനസിലായില്ല
മനോബലത്തിന്റെ കാര്യം…… ?
കൃത്യമായി അറിയില്ല. ഞാനൊക്കെ ചെറിയ കാര്യങ്ങൾ കേൾക്കുമ്പോഴേ ഡിപ്രഷൻ വരുന്ന ആളാണ്. എന്നാലും മനോബലം നല്ല പോലെ ഉള്ള പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്. മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന അമ്മമ്മാരെ കാണുമ്പോൾ ഇതു ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.
By the by നിങ്ങളല്ലേ ഇവിടെ മുൻപ് ‘പെണ്ണ്’ എന്ന പേരിൽ ഒരു രചന ഇട്ടത് ?. ഒരു സംശയം
ഒരു പേജിൽ തീർക്കാവുന്ന വിഷയം അല്ല എടുത്തു ഇട്ടിരിക്കുന്നത്..
സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകേണ്ടത് തന്നെ ആണെകിലും അതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ പലപ്പോഴും മിസ് യുസ് ചെയ്യപ്പെടുന്നുമുണ്ട്..
അത്താരം ഭീഷണികൾക്ക് മുന്നിൽ എല്ലാം സഹിച്ച് ജീവിക്കുന്ന പുരുഷൻമാരും നമ്മുടെ ഇടയിൽ ഉണ്ട്
പക്ഷെ ഇന്ന് അത്തരം ചില കേസുകളിൽ പുരഷൻമാർക്ക് അനുകൂലംമായി വിധികൾ വന്നു തുടങ്ങിയിട്ടുണ്ട് എന്നുള്ളത് ആശ്വാസകരം തന്നെ ആണ്..
അത് പോലെ ദുരിതം അനുഭവിക്കുന്ന ഒരു പാട് സ്ത്രീകളും ഉണ്ട് അവർക്ക് നീതി കിട്ടുകയും വേണം..
ചില സ്ത്രീകൾ തെറ്റായ കേസുകൾ കൊടുക്കുമ്പോൾ കഷ്ട്ടത്തിൽ ആകുന്നത് യെതാർത്ഥ നീതി കിട്ടേണ്ട സ്ത്രീകൾ ആകും..
കാരണം അവരെയും ആളുകൾ സംശയത്തോട് വീക്ഷിച്ചേക്കാം..
തുല്യ നീതി അല്ലെങ്കിൽ അവകാശം എന്ന് പറയുന്ന കോൺസെപ്റ് തന്നെ അവിടെ ഇല്ലാതെ ആകും അപ്പോൾ..
ഇത്തരം നിയമങ്ങൾ ഇല്ലാതിരുന്ന പഴയ ഒരു കാലത്ത് എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഒരു ഡോക്ടറേ കൂട്ട് പിടിച്ചു ഭർത്താവിനെ മാനസിക രോഗം ആണെന്ന് സ്ഥാപിച്ചു സെല്ലിൽ അടച്ച സംഭവം.. ഉണ്ടായിരുന്നു അന്ന് അവനെ പുറത്തിറക്കാൻ ചെന്ന ഞങ്ങളോട് അവൻ പറഞ്ഞ ഒരു കാര്യം ഇപ്പോഴും കാതിൽ ഉണ്ട്..
എന്തിനാടാ പുറത്തു ഇറങ്ങുന്നത് ഇവിടെ ഉള്ളവർക്ക് ഒരു കുഴപ്പവും ഇല്ല പുറത്തു ഉള്ളവർക്ക് ആണ് യെതാർത്ഥ ഭ്രാന്ത് എന്ന് ??
നിറുത്തുന്നു.. ❤
എന്തായാലും ഡിബേറ്റുകൾ തുടരട്ടെ തുല്യ നീതി ഉള്ള ഒരു ദിനം നമുക്ക് പ്രതീക്ഷിക്കാം ????❤
യെസ്, സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അതിനെതിരെയുള്ള നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്
ഏറ്റവും വല്യ തമാശ എന്തെന്നാൽ ഞാൻ ഡിബേറ്റ് വിത്ത് ഫെമിനിസ്റ്റ് എന്നതിന് പകരം ഡേറ്റ് വിത്ത് ഫെമിനിസ്റ്റ് എന്ന് വായിച്ചതാണ് ?
എന്തൊക്കെയോ കൂടുതൽ പ്രതീക്ഷിച്ചെന്ന് തോന്നുന്നു ?
പിന്നെ ഇല്ലാണ്ട്. ഒരു ഐസ് ക്രീം, സിനിമ, ഉമ്മ ഒക്കെ പ്രതീക്ഷിച്ചു
അങ്ങനെ കഥകൾ ഇഷ്ടം പോലെ ഈ സൈറ്റിലുണ്ടല്ലോ. സ്വന്തമായി ഒരെണ്ണം എഴുതാൻ പറ്റാത്തതോണ്ട് ഞാൻ പോലും അതൊക്കെ വായിച്ചു നിർവൃതിയണയുന്നു ?
ഫെമിനിസും എന്നുള്ളതുകൊണ്ട് നിങ്ങൾ എന്താണ് മനസ്സിലാക്കി വച്ചതു എന്നു ഇപ്പൊ മനസ്സിലായി…
മനസിലായ കാര്യങ്ങൾ അവതരിപ്പിച്ചു. എന്റെ നിഗമനമാണ് പൂർണ്ണമായും ശരിയെന്നു സ്ഥാപിക്കുന്നില്ല. എതിരഭിപ്രായമുണ്ടെങ്കിൽ പറയാം ?
നന്നായിട്ടുണ്ട് നല്ല ഡിബേറ്റ്
ബൈ ദു ബൈ wonder evidey
താങ്ക്സ്.
Wonder ന്റെ കാര്യം പറഞ്ഞാൽ…….
ഞാൻ എഴുത്തിൽ ആറാടുകയാണ് ?
ആറാടി ആറാടി മുങ്ങി പോകാതിരുന്നാൽ മതി???
നമ്മുടെ ചെക്കന്മാര് പുതിയ ചില കുരുത്തക്കേടുകള് ഉണ്ടാക്കി വച്ചിട്ടുണ്ട്?. അതൊക്കെ എങ്ങനെ സോൾവ് ചെയ്യുമെന്നുള്ള ആലോചിചനയിലാണ്?
Your findings are nice ? it’s amazing.hope you find more like this. ഇങ്ങക്ക് roasting, reacting അങ്ങനെ ഉള്ളതിൽ നല്ല കഴിവുണ്ട്.
ഈ എഴുത്തിന്റെ ഉടമ ശരിക്കും ഞാനല്ല. എന്റെ ഒരു ഫ്രണ്ട് തന്ന ഐഡിയയാണ്. അതിൽ പുള്ളി വിട്ടു പോയ കുറേ കാര്യങ്ങൾ ഞാനും കൂടി ചേർന്ന് പൂരിപ്പിച്ചു എന്ന് മാത്രം. എഴുതിയത് എല്ലാം ശരിയാണെന്ന് അവകാശപ്പെടുന്നില്ല. ചിലപ്പോൾ ഇതിൽ ഞാനറിയാത്ത വശങ്ങളുമുണ്ടാകാം.
Anyway thanks for the comment ?
ഉണ്ണി സർ ന്റെ “dear girls…. എന്ന പരിശുദ്ധ വചനം കെട്ട് രോമാഞ്ചം കൊണ്ടവരാണ് നമ്മൾ മലയാളികളിൽ 0.001% ആളുകളും.
റേപ്പ് കേസുകൾ വ്യാജമാണെന്ന് തെളിയുമ്പോൾ വാദിയായ സ്ത്രീയെ ശക്തമായ ശിക്ഷിക്കാൻ സ്ത്രീകൾ കേസ് കൊടുക്കാൻ മുൻപോട്ട് വരില്ല എന്ന കാരണം കൊണ്ട് വിസമ്മതിക്കുന്ന കോടതി എന്ത് കൊണ്ട് വ്യാജ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പുരുഷന്റെ ജീവിതത്തിനു പുല്ലു വിലപോലും തരുന്നില്ല, ഇരട്ടത്താപ്പ് അല്ലാതെന്ത്.
മാന്യമായി ശാന്തമായി പറയുന്നതൊക്കെ ശരിയാണെന്നും വികാരത്തോടെ ക്ഷോഭത്തോടെ സംസാരിച്ചാൽ പറയുന്നതൊക്കെ തെറ്റാണെന്നും കരുതുന്നവരുമേറെ.
ഒരു ഭാഗത്തു നിന്നു നോക്കുമ്പോൾ നല്ലതായി തോന്നുന്നത് മറുവശത്തു നിന്നു നോക്കുമ്പോൾ ചീത്തയാകുന്നത് കാണാം പക്ഷെ അതിനു രണ്ടു വശത്തു നിന്നും നോക്കാനും ചിന്തിക്കാനുമുള്ള വിവരകമുണ്ടാകണം.
പുരോഗമന ടീമുകളുടെ ദൈവമായ അണലി സർ നെ എത്രയോ പ്രാവശ്യം ഡിബേറ്റ്നു redpill ടീമുകൾ വിളിച്ചിട്ടും ആള് പോകാത്തത് നമുക്ക് മനസിലാക്കാം, വൃന്ദേച്ചി എഴുതിക്കൊടുക്കുന്നത് പഠിച്ചു പറയാനല്ലേ ആൾക്ക് സാധിക്കൂ.
സ്ത്രീ പുരുഷനെ തല്ലിയാൽ സ്ത്രീ ശാക്തീകരണവും നേരെ തിരിച്ചയാൽ പീഡനവും.sex is not a promise എന്ന വാചകവും പ്രവർത്തിയും സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണ്.
Redpill malayalam, mallu meninist, the mallu rationalist തുടങ്ങിയ യൂട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം ഒക്കെ ഒന്ന് കണ്ട് നോക്കൂ നിങ്ങളിൽ പലരും മനസ്സിലാക്കിയ കാര്യത്തിന്റെ മറ്റൊരു വശം കാണാം. എന്നിട്ട് സത്യമെന്താണെന്നു മനസ്സിലാക്കൂ.
ഡാറ്റകളും സയൻസും മാറ്റിനിർത്തി വെറും മാനിപുലേഷൻസ്നും കുറെ ഫാലസികൾക്കും ഇമോഷൻസിനും അടിമകളാകാതിരിക്കുക.
കൂടുതൽ ഇനി എന്താണ് പറയേണ്ടേ എന്നറിയില്ല. സത്യം പറഞ്ഞാൽ ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെല്ലാം എന്റെ സ്വന്തം ഐഡിയകൾ അല്ല. ഇതൊക്കെ എല്ലാവരും കണ്ടു ശീലിച്ച കാരണങ്ങളാണ്. ഈ ലോകത്തു ആണിനും പെണ്ണിനും ഒരുപോലെ പ്രാധാന്യമുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം
? അറിയാത്ത കാര്യത്തിൽ തലയിടാൻ ഞാനില്ല ?
അറിയാത്ത കാര്യത്തിൽ തലയിടാതിരിക്കുന്നതാണ് ബുദ്ധി?
Me too ന്തിന് വെറുതെ ? പക്ഷെ നമ്മളെ കേറി ചൊറിഞ്ഞ നമ്മള്കേറി മാന്തും
well written…. ingalu sharikkum male or female?
എന്താ ഒരു സംശയം ?
Human… അത് പോരെ???
Karanam, ingane sathyangal thurannu parayunna, purushanmarude bhagathu ninnu koodi chinthikkunna penkuttikale angane kandittilla. Muthirnna sthreekale kandittund, but youngsters…. Anyway thanks and congratulations
ഇപ്പോഴത്തെ ജനറേഷൻ കുറേ കാര്യങ്ങളൊക്കെ തിരിച്ചറിയാൻ തുടങ്ങി. സ്കൂളുകളിൽ മണ്ടത്തരങ്ങൾ പഠിപ്പിച്ചു വച്ചാൽ പോലും ഇന്റർനെറ്റ് പോലെ വലിയൊരു ലോകമുള്ളപ്പോൾ അറിയേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കും.
ആണുങ്ങളുടെ ഭാഗത്തു നിന്ന് സംസാരിക്കാൻ ആണാവേണ്ട കാര്യമില്ലല്ലോ. ചില തിരിച്ചറിവുകൾ മാത്രം കാരണങ്ങളായി കണ്ടാൽ മതി ?.
Thanks for the reply