“ഭക്ഷണം എത്രവേണമെങ്കിലും കൊണ്ടുവന്നോളു. ആവശ്യം വരും ഭക്ഷണവുമായി പട്ടണത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിയാൽ മതി.
ആശുപത്രിയിൽ എത്തിയ ഞാൻ കണ്ടത് ഭക്ഷണത്തിനു വേണ്ടി പാത്രവുമായി നിൽക്കുന്ന നീണ്ട ക്യു ആണ്.
എന്റെ വണ്ടി ചെന്നു നിന്നപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം പടർന്നു.
ആൾക്കൂട്ടത്തിലേക്കു കണ്ണോടിച്ച എന്റെ ദൃഷ്ടിയിൽ ഒരു സ്ത്രീയുടെ രൂപം പതിഞ്ഞു.എന്നെ കണ്ട് സാരികൊണ്ടു മുഖം മറക്കുവാൻ അവർ ശ്രമിച്ചു.
അത് ഗ്രേസിയമ്മ ആയിരുന്നു. മികച്ച കര്ഷകനായിരുന്ന ജോസഫ് ചേട്ടന്റെ ഭാര്യ!! അതി സുന്ദരിയും സമ്പന്നയുമായ ഗ്രേസിയമ്മയെ അവരുടെ മുഖത്തെ ഗാംഭീര്യം കൊണ്ട് മാത്രമാണ് ഞാൻ തിരിച്ചറിഞ്ഞത്.
വലിയ വീടെന്ന പേര് അന്വർത്ഥമാക്കുന്ന വലിയ വീടുള്ള ഇവർ ഇവിടെ വന്നതെന്തിന്?
അവരുടെ മക്കളെല്ലാം വലിയ നിലയിലാണെന്ന് കേട്ടിട്ടുണ്ട്.
‘മനുഷ്യൻ ഇത്രക്ക് അധ:പതിക്കരുത്’ ഞാൻ മനസ്സിലോർത്തു.
“അവർക്കും ബി പി എൽ കാർഡാണ്. എല്ലാം തട്ടിപ്പാണ്. ഇവരെപ്പോലെയുള്ളവരാണ് മനുഷ്യരുടെ വില കളയുന്നത്” എന്റെ അടുക്കൽ നിന്ന ആരോ പറഞ്ഞു.
ആർത്തിയോടെ ഭക്ഷണം കഴിച്ച അവർ രണ്ടാമത് വാങ്ങിയ ചോറ് ഒരു പേപ്പറിൽ പൊതിഞ്ഞെടുത്തു.
എന്റെ ധാർമികത തിളച്ചു. “നിങ്ങള്ക്ക് നാണമില്ലേ ഇത്രയും സ്വത്തുണ്ടായിട്ടും പാവങ്ങളുടെ കൊങ്ങയ്ക്കു പിടിക്കുവാൻ?”എന്റെ ശബ്ദം ഉയർന്നു.
അവർ ഒന്നും പറഞ്ഞില്ല.കൈയിലിരുന്ന തടിച്ച പേഴ്‌സ് എടുത്തു തുറക്കുവാൻ തുടങ്ങി.മുഴുവൻ പേപ്പർ കഷ്ണങ്ങൾ!! അവസാനം ഒരു അൻപതു പൈസ നാണയം പുറത്തെടുത്തു. ശബ്ദം താഴ്ത്തി അവർ ചോദിച്ചു.
“എനിക്ക് ഒരു നൂറു രൂപ കടം തരാമോ?”
ഇനിയും എഴുതണം …..വേറെ ഒന്നും പറയാനില്ല സുഹൃത്തേ..