“അമി… എനിക്ക് നിന്നെ നന്നായിട്ട് അറിയാം. എന്തോ ഉണ്ട്. നീ പറ. ഞാൻ നിന്റെ ഫ്രണ്ട് അല്ലെ.”അത് പറയുന്നതിന്റെ കൂടെ ഞാൻ അവന്റെ മുഖം പിടിച്ചു എന്റെ നേരെ ആക്കാന്‍ ശ്രമിച്ചു. അവിടെ ഉള്ളവർ അത് ശ്രദ്ധിച്ചോ എന്നൊന്നും ഞാൻ നോക്കാന്‍ നിന്നില്ല. പക്ഷേ അവന്‍ ഞാൻ അത് ചെയ്തപ്പോള്‍ ആദ്യം ചെയ്തത് ചുറ്റും നോക്കൽ ആയിരുന്നു.
പെട്ടെന്ന് അവന്റെ മുഖത്തേക്ക് ദേഷ്യം വന്നു. അവന്‍ എന്റെ കൈ തട്ടി മാറ്റി.
“നിനക്ക് എന്താ വേണ്ടത്, പറഞ്ഞില്ലേ എനിക്ക് ഒന്നുമില്ല എന്ന്. പിന്നെ എന്തിനാ ഇങ്ങനെ വന്ന് ശല്യം ചെയ്യുന്നേ… ഇങ്ങനെ മനുഷ്യനെ വെറുപ്പിക്കാതെ ഒന്ന് പോയി തരാമോ.”
അവന്റെ പെട്ടെന്ന് ഉള്ള ആ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എനിക്ക് ആകെ സങ്കടം വന്നു. കണ്ണ് നിറഞ്ഞു. ആകെ അവന്‍ ആയിരുന്നു എനിക്ക് ഉള്ള കൂട്ട്. എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല. ഞാൻ തിരിച്ച് എന്റെ സീറ്റിൽ വന്നിരുന്നു.
എന്തിനായിരിക്കും ഇപ്പോൾ അവന്‍ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്.എനിക്ക് രാവിലെ മുതൽ എന്നെ അകറ്റി നിര്‍ത്തുന്നത് പോലെ തോന്നിയിരുന്നു. ഇപ്പോൾ ഇങ്ങനെ ദേഷ്യം കൂടി കാണിക്കുമ്പോള്‍….
ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ… എനിക്ക് കരച്ചില്‍ വന്നിരുന്നു. ഇനി എന്തായാലും അവനെ വെറുതെ ശല്യം ചെയ്യാൻ നില്‍ക്കുന്നില്ല.
ഞാൻ കണ്ണു തുടച്ചു. ഒറ്റക്ക് ആകുന്നത് എനിക്ക് പുതുമ ഒന്നും അല്ലല്ലോ.
പിന്നെയും ക്ലാസിൽ സർ വന്നു. ക്ലാസിന് ഇടയില്‍ ഒരു തവണ അവന്‍ എന്നെ ഒന്ന് നോക്കിയിരുന്നു. ഞാൻ തിരിച്ച് നോക്കിയപ്പോൾ പെട്ടെന്ന് തല മാറ്റി. മനസിലാക്കാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു. ക്ലാസ് കഴിഞ്ഞ് അവിടെ നിന്നും പെട്ടെന്ന് പോകാന്‍ എനിക്ക് തോന്നി. ഞാൻ വേഗം ക്ലാസ് വിട്ട് ഇറങ്ങി.
ഇവിടെ ഇനി കുറച്ച് ക്ലാസ് കൂടിയേ ഉള്ളു. കോഴ്സ് തീരാന്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രം. പെട്ടെന്ന് തീര്‍ന്നാല്‍ മതിയായിരുന്നു എന്നൊക്കെ തോന്നാൻ തുടങ്ങി. അങ്ങനെ ചിന്തിച്ച് നില്‍ക്കുമ്പോള്‍ ഒരു ഓട്ടോ വന്നു. അതിൽ കയറി.
ഓട്ടോ കുറച്ച് മുന്നില്‍ പോയപ്പോള്‍ മിററിലൂടെ ഒരാൾ ഓടി കൈ കൊട്ടി ഓട്ടോ നിർത്താൻ നോക്കുന്നത് കണ്ടു.
അമിത് ആയിരുന്നു. എല്ലാ ആഴ്ചയും ഞങ്ങൾ ഒരുമിച്ച് ആണ് ക്ലാസ് കഴിഞ്ഞ് പോകാറുള്ളത്.
ഡ്രൈവർ അത് ശ്രദ്ധിച്ചതും ഇല്ല. ഞാൻ അവനെ തിരിഞ്ഞ് നോക്കി. പക്ഷെ ഞാൻ വണ്ടി നിര്‍ത്താന്‍ പറഞ്ഞില്ല. ക്ലാസിൽ വച്ച് എനിക്ക് അത്രയും വിഷമം വന്നിരുന്നു.
എന്നാലും ഇവനിത് എന്താണ്…
Tnks da
കൊള്ളാം
Thaaaaaaaankooooooo☺️☺️☺️
നന്നായിരിക്കുന്നു… ???
???
Machane powliye?❤️?
♥️♥️♥️♥️
Tq ?
??????
Tnks ??
????
??
മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
// ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //
സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
.പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
സ്നേഹം ❤️
?Thanks maahn
?
☺️????
1st