അങ്ങനെ ഒരു ശനിയാഴ്ച. ക്ലാസിൽ ഞാൻ നേരത്തെ എത്തിയിരുന്നു. അപ്പോൾ അവിടെ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളു. അമിത് അല്ലാതെ വേറെ ആരും എന്നോട് അത്ര കൂട്ട് ഇല്ലായിരുന്നു. ഞങ്ങളെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ ഉടലെടുത്തിരുന്നു.
കുറച്ച് കഴിഞ്ഞ് അവനും ക്ലാസിൽ എത്തി. വന്ന ഉടനെ അവന്‍ എന്റെ അടുത്ത് വന്ന് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ അവന്‍ അന്ന് കുറച്ച് അകലം പാലിക്കുന്നത് പോലെ എനിക്ക് തോന്നി.
എന്നെ നോക്കിയപ്പോൾ ഞാൻ ചിരിച്ച് കൊണ്ട് ഒരു കൈ കാണിച്ചു. അവന്‍ തിരിച്ചും ചിരിച്ചു. പക്ഷേ അന്ന് എന്റെ അടുത്ത് ഇരുന്നില്ല. കുറച്ച് അപ്പുറത്ത് ഇരുന്നിട്ട് അവന്റെ വർക്ക് ചെയ്യാൻ തുടങ്ങി. എന്താ കാര്യം എന്ന് ചോദിക്കാന്‍ എഴുന്നേൽക്കുമ്പോഴേക്കും സർ ക്ലാസിൽ വന്നു. ഞാൻ തിരിച്ച് ക്ലാസ് ശ്രദ്ധിച്ച് ഇരുന്നു. പിന്നെ ബ്രേക്ക് ടൈമിൽ ആണ് ഞാൻ അവന്റെ അടുത്തേക്ക് പോയത്. അവന്‍ അപ്പോഴും വർക്ക് ചെയ്യുകയായിരുന്നു. ഞാൻ അടുത്ത് വന്നത് പോലും കണ്ടില്ല.
ഹലോ…. ഞാൻ ഒരു ഈണത്തില്‍ വിളിച്ച് കൊണ്ട് അവന്റെ അടുത്ത് പോയി ഇരുന്നു. പെട്ടെന്ന് എന്നെ ഒന്ന് നോക്കിയ അവന്‍ ചുറ്റും ഒന്ന് നോക്കി
“എന്താ ഡി…”. എന്നെ ആദ്യം കാണുന്ന പോലെ നോക്കി കൊണ്ട് അവന്‍ ചോദിച്ചു.
“നിനക്ക് എന്താ പറ്റിയേ. ഞാൻ ഇതിന് മുന്നേ നിന്റെ അടുത്തേക്ക് വന്നിട്ടില്ലെ?
നിനക്ക് എന്താ രാവിലെ വന്നപ്പോ മുതൽ ഒരു മാറ്റം”. ഞാൻ എന്റെ മനസില്‍ രാവിലെ മുതൽ തോന്നിയ സംശയം നേരെ ചോദിച്ചു.
“എന്ത് മാറ്റം…?” അവന്‍ ഒന്നും അറിയാത്ത പോലെ എന്നോട് ചോദിച്ചു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.
“നീ ചുമ്മാ പൊട്ടന്‍ കളിക്കല്ലേ അമി..”
“നീ എന്തിനാ ചുമ്മാ ശബ്ദം ഉണ്ടാക്കുന്നത് ഇപ്പോൾ.. പതുക്കെ പറഞ്ഞാൽ മതി എനിക്ക് നന്നായി കേൾക്കാം.”അവനും കുറച്ച് ദേഷ്യത്തില്‍ എന്നോട് പറഞ്ഞു.
എനിക്ക് അത് കേട്ടപ്പോൾ വന്ന ദേഷ്യം ഞാൻ ഒന്ന് അടക്കി ശബ്ദം താഴ്ത്തി ചോദിച്ചു. “ഓക്കെ ശരി… എന്ന പറ എന്താ നിനക്ക് പറ്റിയത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായോ”
“എനിക്ക് ഒരു പ്രശ്നവും ഇല്ല. നിനക്ക് ചുമ്മാ തോന്നിയത് ആയിരിക്കും”
എന്റെ മുഖത്ത് നോക്കാതെ ആണ് അവന്‍ അത് പറഞ്ഞത്. അതിൽ ഒരു ആത്മാര്‍ത്ഥത ഇല്ല എന്ന് എനിക്ക് അത് കേട്ടപ്പോഴേ മനസിലായി.
Tnks da
കൊള്ളാം
Thaaaaaaaankooooooo☺️☺️☺️
നന്നായിരിക്കുന്നു… ???
???
Machane powliye?❤️?
♥️♥️♥️♥️
Tq ?
??????
Tnks ??
????
??
മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
// ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //
സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
.പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
സ്നേഹം ❤️
?Thanks maahn
?
☺️????
1st