എന്റെ സ്വാതി 3 [Sanju] 164

 

ഞാൻ ക്ലാസ് ശ്രദ്ധിച്ചു. പലരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പുതിയ ഒരാൾ വരുമ്പോ എല്ലാര്‍ക്കും ഒരു കൗതുകം ആണല്ലോ. ഞാൻ ആരെയും ശ്രദ്ധിക്കാതെ ക്ലാസ് നോക്കി ഇരുന്നു.

 

 

ആ സമയത്ത്‌ ആണ്‌ എന്റെ ഇടതു ഭാഗത്ത് ഉള്ള കസേര എന്റെ അടുത്ത് നിന്നും കുറച്ച് അകലം പാലിക്കുന്ന പോലെ. എനിക്ക് ആകെ വിഷമം ആയി. ഇവിടെയും എല്ലാവരും എന്നെ അവഗണിക്കുമോ ….

 

പിന്നെയും കുറച്ച് സമയം ക്ലാസ് ശ്രദ്ധിച്ചു. ഇതിന്‌ ഇടയില്‍ ആ ചെയർ എന്റെ അടുത്ത് നിന്ന് അകന്ന് അകന്ന് പോകുന്നത് പോലെ തോന്നി. പെട്ടെന്ന് ഞാന്‍ തിരിഞ്ഞു ആ സൈഡിലേക്ക് ഒന്ന് നോക്കി ഒരു പയ്യന്‍ ആയിരുന്നു അത്. പമ്മി പമ്മി കസേര ശബ്ദം ഉണ്ടാക്കാതെ കൊണ്ടുപോകുവാണ് കക്ഷി. പുള്ളി പെട്ടെന്ന് എന്നെ നോക്കിയപ്പോൾ ആദ്യം പുള്ളി ഒന്ന് ഞെട്ടി. പിന്നെ കള്ളത്തരം പിടിച്ച പോലെ ഒരു വളിച്ച ചിരിയും. പേടിയും കള്ളത്തരവും ചേര്‍ന്ന അവന്റെ ആ ചിരി ആണ്‌ ഞാൻ കണ്ടത്. ഞാൻ ഒന്ന് പുഞ്ചിരിച്ച് ക്ലാസ് ശ്രദ്ധിച്ചു.

 

പെട്ടെന്ന് ആണ്‌ ഞാൻ ഒരു കാര്യം ഓര്‍മ വന്നത്. ഞാൻ അവനെ ഒന്നുടെ നോക്കി. എനിക്ക് ഭയങ്കര ദേഷ്യം വന്നു.

 

“റെഡ് ബനിയന്‍” അതേ ഇവന്‍ തന്നെ എന്നെ തള്ളി ഇട്ട് ഓടി പോയവൻ. അതാണ്‌ അവന്‍ എന്നെ അടുത്ത് നിന്ന് നീങ്ങി പോകുന്നത്. ഞാൻ അവനെ ഒന്ന് തുറിച്ച് നോക്കി. അവന്‍ ഇപ്പോഴും വളിച്ച ചിരി ചിരിച്ച് എന്നെ നോക്കി ഇരിപ്പാണ്. എനിക്ക് മനസില്‍ ആയി എന്ന് അവനും മനസിലായി.

 

ഞാൻ നിന്നെ കാണിച്ച് തരാമെടാ എന്ന ഭാവത്തില്‍ തലയാട്ടി. അവന്‍ അത് കണ്ട് ഒന്ന് പേടിച്ച് ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി. ഇടക്ക് ഞാൻ അവനെ നോക്കുന്നുണ്ടോ എന്ന് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.

 

ഒരു പത്തു മിനിറ്റ് കൂടി ക്ലാസ് എടുത്ത് സർ പോയി. എന്റെ അടുത്ത് ഇരുന്ന ഒരു പെണ്‍കുട്ടി പറഞ്ഞു ബ്രേക്ക് ആണെന്ന്. അത് കഴിഞ്ഞ ഈ സർ തന്നെ ആണ്‌.

 

അപ്പോഴാണ് എനിക്ക് അവന്റെ കാര്യം ഓര്‍മ വന്നത്. അവന്‍ ഞാൻ കാണാതെ പുറത്ത്‌ പോകാൻ നോക്കുവാണ്.

 

“ഡേ…..” ഞാൻ അവനെ വിളിച്ചു കൊണ്ട്‌ എന്റെ കസേരയില്‍ തന്നെ ഇരുന്നു.

 

അവന്‍ അത് കേള്‍ക്കാത്ത പോലെ പതുക്കെ പുറത്ത്‌ പോകാൻ നോക്കുന്നു.

 

“ഡോ തന്നെയാ, എവിടേക്കാണ് ഓടുന്നത്”. ഞാൻ അവിടുന്ന് എഴുനേറ്റ് അവന്റെ മുന്നില്‍ പോയി നിന്നു.

17 Comments

  1. കൊള്ളാം

    1. Thaaaaaaaankooooooo☺️☺️☺️

  2. നന്നായിരിക്കുന്നു… ???

  3. Machane powliye?❤️?

  4. ♥️♥️♥️♥️

  5. ശങ്കരഭക്തൻ

    മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
    // ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //

    സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
    .പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
    സ്നേഹം ❤️

    1. ?Thanks maahn

Comments are closed.