യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4453

പിറ്റേന്ന് നേരം വെളുത്തപ്പോൾ ആണ് പിന്നെ ഞങൾ എഴുന്നേൽക്കുന്നത്…

ആ  പള്ളിയിൽ ഒരു പാട് പേര് ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…

ഞങ്ങളുടെ അടുത്തേക് ഒരു ശുഭ വസ്ത്രദാരി വന്നു…

നിങ്ങൾക് എന്ത്‌ പറ്റി മക്കളെ എന്ന് ചോദിച്ചു…

ഞാൻ ഇവിടെ പ്രഭാത നമസ്കാരം നിർവഹിക്കാൻ വന്നപ്പോൾ നിങ്ങൾ ആ പടിക്കെട്ടിൽ കിടക്കുന്നത് കണ്ടു…

ഇനി നിങ്ങൾ വല്ല കള്ളും കുടിച്ചു കിടക്കുക യാണെന്ന് കരുതി .. പക്ഷെ നിങ്ങളുടെ നെറ്റിയിൽ നിന്നും കയ്യിൽ നിന്നും ചോര വരുന്ന പാടുണ്ടായിരുന്നു…

പിന്നെ എനിക്ക് തോന്നി നിങ്ങൾക് മറ്റെന്തെങ്കിലും സംഭവിച്ചതാകാമെന്ന്…

ഉടനെ തന്നെ നിസ്കരിക്കാൻ വന്ന ആളുകളുമായി നിങ്ങളെ ഈ പള്ളിയുടെ അകത്തേക്കു കിടത്തി…

എന്താ നിങ്ങൾക് പറ്റിയത്…

മുനീർ മറുപടി കൊടുത്തു ഇന്നലെ രാത്രി നടന്നത് മുഴുവൻ…

ഹോ അവൾ വീണ്ടും വന്നോ… ഒരു പാട് മാസങ്ങളായി അവളുടെ ശല്യം ഇല്ലായിരുന്നു…

ഈ ദർഗയിലെ സൂഫി അവളെ തളച്ചതായിരുന്നു  ….

നിങ്ങക്ക് ഇവിടെ എത്തി പെട്ടത് കൊണ്ട് രക്ഷപെട്ടു മക്കളെ… അവൾ ഈ ദർഗയുടെ ചുറ്റുവട്ടത് പോലും വരില്ല…

ഇനി ഏതായാലും കുഴപ്പമില്ല… നിങ്ങൾ  തിരിച്ചു പൊയ്ക്കോളൂ…

അവളെ സൂഫി വന്നാൽ അടക്കിക്കോളും…

ഒന്നോ രണ്ടോ ദിവസത്തിനകം അദ്ദേഹം ഇവിടെ എത്തും…

പക്ഷെ ഇനി നിങ്ങൾ ഇത് പോലെ ഒറ്റപെട്ട സ്ഥലത്തു കൂടെ രാത്രി യാത്ര ഒഴിവാക്കുക… ഇത് പോലെ രക്ഷപെട്ടു എന്ന് വരില്ല…

ചിലപ്പോൾ പേടിച്ചു തന്നെ മരിക്കാം… വല്ല കുഴിയിലോ പൊട്ടകിണറ്റിലെ വീണും….

ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റ് കുറച്ചു പേരെയും കൂട്ടി വണ്ടിയുടെ അടുത്തേക് എത്തി…

മറിഞ്ഞു കിടക്കുന്ന വണ്ടി നേരെ ആക്കി…
കുറച്ചു പോറലും ചതുങ്ങലും ..
കൂടെ മുന്നിലെ ഹെഡ് ലൈറ്റും പൊട്ടിയിട്ടുണ്ട്…

ഞങൾ വണ്ടി സ്റ്റാർട്ട്‌ ആക്കി നോക്കി.. ഉടനെ സ്റ്റാർട്ട് ആയി…

ആ ഉസ്താദ് രണ്ടു പേരെ മെയിൻ റോഡ് കാണുന്നത് വരെ വഴി കാണിക്കാൻ

ഞങളുടെ കൂടെ വിടുകയും ചെയ്തു…

ഞങ്ങൾ കുറച്ചു നേരം ഒന്നും മിണ്ടാതെ തിരിച്ചു പോന്നുകൊണ്ടിരിക്കെ…

ഞാൻ മുനീറിനോട് ചോദിച്ചു…

നിങ്ങൾക് വല്ല കാര്യവും ഉണ്ടായിരുന്നോ… ആ പെൺ കുട്ടിക്ക് ലിഫ്റ്റ് കൊടുക്കാൻ…

ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് വേണ്ട…

കുറച്ചൊക്കെ ഹിന്ദി എനിക്കും അറിയാം…

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.