യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4453

കണ്ടിട്ട് തന്നെ പേടിയാവുന്നു…
ഞാൻ അവിടെ കൈ പിറകിലേക് നീട്ടി വെച്ചിരുന്നപ്പോൾ എന്റെ കയ്യിൽ എന്തോ തടഞ്ഞു…

ഞാൻ അത് തിരിഞെടുത്തു…

ഒരു ബോൾ പോലെ ഉള്ള സാധനം… നല്ല മിനിസം ഉണ്ട് തൊടാൻ… നമ്മുടെ ടൈൽ ഒക്കെ തൊടുന്നത് പോലെ…

ഞാൻ മുനീർക്ക യോട് മോബൈൽ ടോർച് തെളിയിക്കാൻ പറഞ്ഞു…

വെട്ടം തെളിഞ്ഞതും ഞാൻ ആ സാധനം അവിടെ ഇട്ട് ആർത്തു പോയി…

ഒരു മനുഷ്യന്റെ തലയോട്ടി…

ഞങ്ങൾ വേഗം തന്നെ ചുറ്റും വെളിച്ചം അടിച്ചു നോക്കി…

അതൊരു ചുടല യാണെന്ന് തോന്നുന്നു…
മുഴുവൻ… മനുഷ്യന്റെ അവശിഷ്ടങ്ങൾ കൂട്ടി യിട്ടിരിക്കുന്നു…

വേഗത്തിൽ തന്നെ വണ്ടി അവിടെ ഇട്ട് പുറത്തേക് ഓടി….

ചുറ്റിലും പട്ടികളുടെ ഓരിയിടൽ കേൾക്കുന്നുണ്ട്…

ഞങൾ റോട്ടിൽ എത്തി… എങ്ങോട്ട് പോകണമെന്ന് നിശ്ചയം ഇല്ല…

വന്ന വഴിയോ ഓർമയിൽ വരുന്നില്ല… സമയം രണ്ടു മണി ആയിരിക്കുന്നു…

വലത്തോട്ട് തന്നെ നടന്നു… നേരെ മുമ്പിലേക്…

കുറച്ചു നടന്നപ്പോൾ ആരോ പിറകിൽ ഉണ്ടെന്നു ഒരു തോന്നൽ കൂടെ ആരോ നടക്കുന്നത് പോലെ… പിറകിലേക് നോക്കാൻ ഭയം സമ്മതിക്കുന്നുമില്ല …

രണ്ടാളും വേഗത്തിൽ തന്നെ മുന്നിലേക്ക് നടന്നു…

കഴുത്തിൽ ആരുടെയോ ശ്വാസം തട്ടുന്ന ഫീൽ…

പെട്ടെന്ന് ആരോ ഒരു കൈ തോളിൽ അമർത്തി…

തിരിഞ്ഞു നോക്കിയപ്പോൾ ആ പെൺകുട്ടി ചോര ഒലിക്കുന്ന മുഖവുമായി തൊട്ട് പിറകിൽ…

രണ്ടു കൈ കൊണ്ടും അവളെ ഞങൾ തട്ടി മാറ്റി ആർത്തു വിളിച്ചു ഓടാൻ തുടങ്ങി…

അവളുടെ അട്ടഹാസം അതിനേക്കാൾ ശബ്ദത്തിൽ ഞങളുടെ പിറകിൽ തന്നെ ഉണ്ട് …

കുറച്ചു മുന്നിൽ ഒരു വെളിച്ചം കാണാൻ തുടങ്ങി…

അവിടേക്കു ഞങ്ങൾ വെച്ച് പിടിച്ചു…
ഉള്ള ബലവുമായി…

പക്ഷെ അവളെ ഞങ്ങൾ…
ഞങളുടെ മുന്നിലും പിറകിലും വശങ്ങളിലും കാണാൻ തുടങ്ങി…

ഉറക്കെ തന്നെ ഞങൾ ദൈവത്തെ വിളിച്ചു പ്രാർത്ഥന തുടങ്ങി…

ഓരോ പ്രാർത്ഥനയിലും അവൾ ഞങ്ങളുടെ മുന്നിൽ നിന്നും മാറാൻ തുടങ്ങി…

ഓടിയോടി അവസാനം ആ വെളിച്ചത്തിന്റെ അടുത്തെത്തി…

അതൊരു പഴയ പള്ളിയും ദർഗയും ആയിരുന്നു ..

അതിന്റെ പടിക്കെട്ടിൽ ഞങ്ങൾ കുഴഞ്ഞു വീണു പോയി….

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.