യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4453

നമ്മൾ ഈ റോട്ടിൽ ഇപ്പോൾ തന്നെ മൂന്നു പ്രാവശ്യത്തിൽ കൂടുതൽ കറങ്ങി തീരാൻ ആയി..നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ…

മുനീർക നോക്കുമ്പോൾ സത്യമാണ്…

കുറച്ചു നേരം വണ്ടി ഓടിയാൽ പിന്നെയും വണ്ടി വന്ന സ്ഥലത്തു തന്നെ എത്തുന്നു…
പെട്ടെന്ന് തന്നെ ഞങൾ പിറകിലേക് നോക്കി…

പക്ഷെ ആ പെൺകുട്ടി അവിടെ ഇല്ലായിരുന്നു…

ഞങ്ങൾക്ക് ഭയമായി…

വണ്ടി പിന്നെയും ചവിട്ടി മുന്നിലേക്ക് തന്നെ വിട്ടു…

പക്ഷെ ആരോ ഞങ്ങളെ വട്ടം കറക്കുന്ന പോലെ അവിടെ തന്നെ  വട്ടം കറങ്ങാൻ തുടങ്ങി…

ഞങ്ങളുടെ വണ്ടി വേഗത്തിൽ തന്നെ ആ വഴിയിൽ കറങ്ങി കൊണ്ടിരിക്കുന്നു…

വണ്ടിയിൽ ഒരു ചീത്ത മണം അടിക്കാൻ തുടങ്ങി …

ചീഞ്ഞളിഞ്ഞ മാംസ ത്തിന്റെ…

ഭയം കൊണ്ടാണെങ്കിൽ ഒന്നും കാണാനും സാധിക്കുന്നില്ല…

ഞങൾ വീണ്ടും ആ പെൺകുട്ടിയെ ഓർത്ത് പിറകിലേക് നോക്കി…

അവിടെ അവൾ ഇരിക്കുന്നു…
തന്റെ മുടിയെല്ലാം മുന്നിലേക്ക് പരത്തി ഇട്ട്…

തന്റെ ചോര പൊടിയുന്ന കണ്ണുമായ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു…

പെട്ടെന്ന് വണ്ടി ഒന്ന് ആടിയുലഞ്ഞു…

ആ ഉലയലിൽ ഞാൻ വളരെ വെക്തമായി കണ്ടു അവളുടെ മുഖത്തെ ഒരു ഭാഗത്തെ ഇറച്ചി അടർന്നു പോയിരിക്കുന്നു…
അവിടെ അവളുടെ പല്ലും അസ്ഥിയും കാണുന്നുണ്ട്…

ഞാൻ വളരെ ഭയപ്പെട്ടു കൊണ്ട് ആർത്തു കരഞ്ഞു… കൂടെ മുനീറും…

വണ്ടി നിയന്ത്രണം വിട്ടു ഒരു മരത്തിൽ ഇടിച്ചു മറഞ്ഞു…

ഞാനും മുനീറും ഡോർ തുറന്നു പുറത്തേക് തെറിച്ചു വീണു…

കുറച്ചു നേരം ബോധം പോയി അവിടെ തന്നെ കിടന്നു…

മുഖത്തു ശക്തി യായി ആരോ വെള്ളം തെളിച്ചപ്പോൾ ഞാൻ ഉണർന്നത്…

ചുറ്റും നോക്കി…

മുനീർ ഒരു കുപ്പിയിൽ വെള്ളവുമായി നിൽക്കുന്നു…

വണ്ടി ആ മരത്തിന്റെ അടിയിൽ കിടക്കുന്നുണ്ട്…

ഞാൻ എഴുന്നേറ്റിരുന്നു ആ കുപ്പിയിലെ വെള്ളം മുഴുവൻ കുടിച് ദാഹം തീർത്തു…

ഞാൻ ചോദിച്ചു അവളെവിടെ…

അറിയില്ല എങ്ങോ മറഞ്ഞു…

ആരാണത്…

ഞാൻ നിങ്ങളോട് പറഞ്ഞതാണ് നിർത്തണ്ട എന്ന്…

എങ്ങനെ ഉണ്ട് ഇപ്പോൾ…

എങ്ങനെ രക്ഷപെടും ഇവിടെ നിന്ന്…

ഏതാ ഈ സ്ഥലം…

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.