യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4527

കുറച്ചു മുന്നിൽ ഒരു പെൺകുട്ടി നടന്നു പോവുന്നു…

ഞാൻ പെട്ടെന്ന് അത് കണ്ടു… മുനീറിനെ നോക്കി…

അവനും ഈ രാത്രിയിൽ ആ റോട്ടിൽ ഒരു പെൺകുട്ടിയെ കണ്ട ഷോക്കിൽ ആണ്…

നമ്മുടെ വണ്ടിയുടെ ലൈറ്റ് അടിച്ചപ്പോൾ അവൾ തിരിഞ്ഞു വണ്ടിക്ക് മുന്നിലേക്ക് കൈ നീട്ടി …

ഞാൻ പറഞ്ഞു മുനീർക വണ്ടി നിർത്തേണ്ട പണിയാവും…

പക്ഷെ മൂപ്പര് വണ്ടി നിർത്തി പറഞ്ഞു… ഒരു പെൺകുട്ടി ഒറ്റക്ക് പോവുമ്പോൾ നമ്മൾ അവരെ സഹായിക്കണം…

അതും ഈ വിജനമായ സ്ഥലത്ത്… ചിലപ്പോൾ അടുത്ത് എവിടെയെങ്കിലും ഒരു ഗ്രാമം ഉണ്ടാവും…

അവിടെ ഉള്ളതാവും… ബസ്സോ വാഹനമേ കിട്ടാത്തത് കൊണ്ട് നടന്നതാവും…

ഗ്ലാസ് തുറന്നു മുനീർക ഹിന്ദിയിൽ ചോദിച്ചു…

എന്ത് വേണം… എങ്ങോട്ടാ…

അപ്പോൾ അവർ മുനീർക്ക എന്നോട് പറഞ്ഞത് തന്നെ പറഞ്ഞു വണ്ടി കിട്ടാത്തതും… ഇവിടെ കുറച്ചു അപ്പുറത്താണ് അവരുടെ ഗ്രാമം ഒരു ഇരുപത്തഞ്ചു കിലോമീറ്റർ ഓടിയാൽ മതി…

ഞാൻ വിചാരിച്ചു ഇത്രയും ദൂരം ഈ പെൺകുട്ടി ഒറ്റക്ക് പേടിയില്ലാതെ നടക്കുമോ… ഹൗ ഭയങ്കരം തന്നെ…
അതെ സമയം വണ്ടിയുടെ ബാക് ഡോർ തുറന്നു കയറാൻ അവരോട് മുനീർക പറഞ്ഞു…

അവർ കയറി വണ്ടി മുന്നോട്ടു എടുത്തു… കുറച്ചു ദൂരം വണ്ടി ഓടി അവർ പറഞ്ഞ വഴിയിലേക് തിരിഞ്ഞു…. പിന്നെയും ഒരു ചെറിയ കുറ്റികാടുകളും മരങ്ങളും ഉള്ള പാതയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു…

മുനീർക അവളോട് എന്തെക്കെയോ സംസാരിക്കുന്നുണ്ട്…

എനിക്ക് പിന്നെ ഹിന്ദി ഒന്നും അറിയാത്തതു കൊണ്ട് ഞാൻ അത് കേട്ടിരുന്നു…

മുടി ശരിയാക്കാൻ എന്ന വ്യാജേനെ ഉള്ളിലെ ഗ്ലാസ്‌ എന്നിലേക്കു തിരിച്ചു വെച്ചു അവളെ ഇടം കണ്ണിട്ട് നോക്കാൻ തുടങ്ങി…
ഇടക് പുറത്തേക്കും നോക്കും…

അങ്ങനെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം രണ്ടു പ്രാവശ്യമായി കാണാൻ തുടങ്ങിയത്…

ഞാൻ വിചാരിച്ചു എന്റെ തോന്നൽ ആവുമെന്ന്… പക്ഷെ ഇത്തിരി നേരം കഴിഞ്ഞപ്പോൾ ആ കെട്ടിടം വീണ്ടും കണ്ടു…

ആ കെട്ടിടത്തിന്റെ മുൻ ഭാഗത്തു നമ്മുടെ പ്രധാന മന്ത്രി യുടെ പൂർത്തിയാകാത്ത ഒരു ചിത്രം ഉണ്ട്…

വീണ്ടും ഞാൻ അത് കണ്ടു…

മുനീർക അവളോട് എന്തെക്കെയോ സംസാരിച്ചു വണ്ടി ഓടിക്കുക യാണ്…

മുപ്പര് ഇതിന്നും ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായി…

ഞാൻ മെല്ലെ മുനീർകയുടെ കയ്യിൽ തോണ്ടി പുറത്തേക് കണ്ണ് കാണിച്ചു പറഞ്ഞു…

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.