യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4527

ഞാൻ പിന്നെ ലൈസൻസ് എടുത്ത സമയം ആയതു കൊണ്ടും.. വണ്ടി ഓടിക്കാൻ കിട്ടുമെന്ന പ്രതീക്ഷയിലും കൂടെ പോയി..

ഉച്ചക്ക് ശേഷം ആണ് യാത്ര തിരിച്ചത്…

കുറച്ചു ദൂരം പോയാപ്പോൾ മെയിൻ റൂട്ടിൽ നിന്നും വണ്ടി ഒരു റോഡില്ലാത്ത എന്ന് പറയാൻ പറ്റിയ വഴിയിലേക് തിരിഞ്ഞു…

ഞാൻ ചോദിച്ചു ഇത് ഏതാ വഴി…
മുനീർ പറഞ്ഞു എടാ ഇത് ഒരു എളുപ്പ വഴി ആണ്.. നമ്മുടെ ഗുജറാത്തി ഡ്രൈവർ കാണിച്ചു തന്നതാണ്…

അവൻ മാനേജരെയും കൊണ്ട് പുറത്ത് പോയതാണ്…
അതാണ് ഞാൻ നിന്നെയും കൂട്ടി പോന്നത്…

ഇതിലൂടെ പോയാൽ നമുക്ക് ഒരു അറുപതു കിലോമിറ്ററോളം ലാഭം ഉണ്ടാവും… പെട്ടെന്ന് പോയി വരികയും ചെയ്യാം…

നേർ വഴി തന്നെ 150 കിലോമീറ്റർ ഫുള്ള് ഒരു മനുഷ്യ കുഞ്ഞു പോലും കാണാത്ത സ്ഥലമാണ്…

അപ്പോൾ പിന്നെ ഈ റോഡ്  പറയേണ്ടല്ലോ…
റോഡിൽ നിറയെ കുഴിയും ചാലും…
ഞങൾ എങ്ങനെ എങ്കിലും…
ബുജ്ജും… അത് കയിഞ്ഞ് ഗാന്ധി ധം മിലും എത്തി…

അവിടുത്തെ കേരള സ്റ്റോറിൽ നിന്നും പഴവും പച്ചക്കറി യും ഒരാഴ്ച മുന്നേ വരെയുള്ള അവിടെ എടുത്തു വെക്കുന്ന മലയാളം പേപ്പറുകളും വേടിച്ചു സമയം ഒരു ഒമ്പത്  മണി കഴിഞ്ഞപ്പോൾ തിരിച്ചു യാത്ര തുടങ്ങി…

വീണ്ടും ടൌണും… അതിനിടയ്ക്കുള്ള ബുജ്ജ് സിറ്റിഴും കഴിഞ്ഞു…
ഒരു പമ്പിൽ കയറി ഫുള്ള് ടാങ്ക് ഡീസലും അടിച്ചു… ഒരു കാലി ചായയും കുടിച്ചു…

സമയം പതിനൊന്നു മണി കയിഞ്ഞു…

എനിക്കാണെങ്കിൽ ഉറക്കം വരാൻ തുടങ്ങി…

ഞാൻ നല്ല ശബ്ദത്തിൽ പാട്ടൊക്കെ വെച്ച് വണ്ടിയിൽ ചാരി ഇരുന്നു നാട്ടിലെ ഓരോ കഥകൾ പറഞ്ഞിരുന്നു…

വണ്ടി നമ്മുടെ പെട്ടെന്ന് എത്തുന്ന വഴിയിലേക് തിരിഞ്ഞു…

ഞാൻ പറഞ്ഞു.. നമുക്ക് നേരെ പോയ പോരെ… അതാണെങ്കിൽ കമ്പനിയിൽ നിന്നും എപ്പോഴും വരുന്ന വലിയ വാഹങ്ങൾ ഉണ്ടാവും കൂടെ…

എന്നോട് മുനീർ ചോദിച്ചു നിനക്കെന്താ ഈ റോട്ടിലൂടെ പോവാൻ ഭയമുണ്ടോ…

ഞാൻ പറഞ്ഞു ഭയമൊന്നും ഇല്ല.. പക്ഷെ രാവിലെ തന്നെ ഇതിലൂടെ വന്നപ്പോൾ ഒരു കുട്ടിയെ പോലും കണ്ടിട്ടില്ല..
എന്തെങ്കിലും സംഭവിച്ചാൽ വിളിച്ചു പറയാൻ പോലും മൊബൈലിൽ റേഞ്ച് പോലും ഇല്ല…

നീ പേടിക്കണ്ടടാ നമ്മൾ രണ്ടു പേരില്ലേ…

പോരാത്തതിന് നമുക്ക് ഒരു രണ്ടു മണിക്കൂർ മുമ്പെങ്കിലും തിരിച്ചെത്താം..

ഹ്മ്മ് ഈ കുണ്ടും കുഴിയും ചാടി…

അ… ഏതായാലും വണ്ടി പോട്ടെ…

ഒരു അഞ്ചു കിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാകും…

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.