എന്നിട്ടിപ്പം ഇച്ചായൻ കാരണം ന്നെ നാലാളറിഞ്ഞപ്പം അഭിനന്ദിക്കാണ്ടേ ചീത്ത പറയാണോ വേണ്ടേ..
പിന്നെ ഇച്ചൻ പേടിക്കണ്ട ല്ലാരും ചോയ്ക്കണേന് മുന്നേ ഞാൻ പറഞ്ഞു ഈ തേപ്പുമായ്ട്ട് എനിക്കൊ ന്റെ കെട്ട്യോനോ യാതൊരു ബന്ധവുമില്ല്യാന്ന്.”
അതും പറഞ്ഞു വിയറ്റ്നാം കോളനി സിനിമേല് ഇന്നസെന്റ് ചോദിക്കണപോലേ “എങ്ങനേണ്ട് എങ്ങനേണ്ട്”എന്ന മട്ടില് ഇളിച്ച് നിൽക്കുമ്പോൾ “നടേശാ കൊല്ലണ്ട”എന്നൊരു അശിരീരി കേട്ടപോലെ.
“എന്റെ പൊന്നുവേ നമിച്ച് ഞാൻ..അപ്പന്റെ ആറാംവാരിക്ക് തന്നെ തോണ്ടിക്കളിക്കെടീ. എന്റെ ദൈവമേ എന്ത് വിശ്വാസിച്ചാ ഈ അലവലാതിയോട് ഇനി എന്തേലും പറയണേ…ഇന്ന് പറഞ്ഞാ നാളെ ഞാനത് ഫെയ്സ്ബുക്കീന്ന് വായിക്കേണ്ടി വരൂല്ലോ”
“അതിച്ചാ ഇച്ചായൻ പറയാറില്ലേ എഴ്തണ കഥയ്ക്ക് റീച്ച് വേണമെങ്കിൽ അതിന്റെ രീതിക്ക് എഴ്തണംന്ന്..അതല്ലേ ഞാൻ..”
നിന്നെ പറഞ്ഞിട്ടൊരു കാര്യവുമില്ല എന്റെ യോഗമാണ് എന്ന ഭാവത്തില് നിൽക്കുന്ന ഇച്ചായനെ കണ്ടപ്പൊ സങ്കടം തോന്നി.
“ഇച്ചായാ ദേണ്ടേ..സോറി..ഇനി ഇങ്ങനെ ചെയ്യൂല്ല..ഇച്ചായനാണെ സത്യം.”എന്റെ നിൽപ്പ് കണ്ടപ്പൊ ഇച്ചായന് ചിരിയാണ് വന്നത്…
“എന്റെ കൊച്ചിന്റൊരു കാര്യം.നിന്നെ എന്തായിപ്പം ചെയ്യാ. പക്ഷേ പൊന്നുവേ ഇത് സംഭവം കിടുക്കീട്ട്ണ്ട്..ഇതെന്നാന്നറിയോ ഇത്രേം റീച്ചായത്…ഒരു പെണ്ണിന്റെ തേപ്പ്കഥ ഒരു പെങ്കൊച്ച് തന്നെ എഴ്തീത് കൊണ്ടാ…നീയാടീ കെട്ട്യോള്….വായിച്ചപ്പം ഒരു മനസുഖം”.ആ എണ്ണൂറ് ലൈക്കിനേക്കാൾ എന്റെ ഇച്ചായന്റെ ആ വാക്കുകളാണ് എന്നെ സന്തോഷിപ്പിച്ചത്.
“എന്റെ കൊച്ച് ഇനീം എഴുതണം…അതല്ലേടീ ഇച്ചായനിഷ്ടം..കൊച്ചിനെക്കൊണ്ട് വാട്ട്സപ്പ് ഡിലീറ്റ് ചെയ്യിച്ചതും ഫെയ്സ്ബുക്കിൽ ഇച്ചായനും കേറണതും ന്റെ കൊച്ചിനെ ഡൗട്ടായതോണ്ടല്ലപ്പാ.അവ്ടേം ഇവ്ടേം ഓരോ ബ്ലോക്കിട്ടപ്പം എന്റെ പൊന്നൂസ് എഴ്തണ കണ്ടോ.അതിന് വേണ്ട്യല്ലേ ഇച്ചായൻ…”
എന്റെ ഇച്ചായൻ എന്നും എനിക്കൊരു അത്ഭുതമായിരുന്നു.കെട്ടിയ പെണ്ണിന്റെ കഴിവുകൾ മനസിലാക്കി അതിനെ പ്രോൽസാഹിപ്പിക്കുന്നൊരു ഭർത്താവിനെ കിട്ടുന്നതൊരു പുണ്യമാണ്.
ഈ ജന്മവും വരും ജന്മവും ഇച്ചനെന്ന ഈ പുണ്യം എന്റെ നെറുകിലുണ്ടാവണേ എന്ന് മാത്രമായിരുന്നു അപ്പോഴെന്റെ പ്രാർത്ഥന.
കൊള്ളാം