ധർമ്മം [Binu prasad] 44

ആത്മാർത്ഥമായി ശരിയായ രീതിയിൽ പ്രണയിക്കുന്ന രണ്ട് വ്യക്തികൾ ഒരിക്കലും അവരുടെ പ്രണയത്തിൽ ലൈംഗികത കൊണ്ടുവന്നു ആ പരിശുദ്ധമായ ബന്ധത്തെ കളങ്കപ്പെടുത്തില്ല.ഇന്ന് പലരും പ്രണയം എന്ന പേരിൽ ഒരു ബന്ധം തുടങ്ങി പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അതിന് ശേഷം ഒരാൾ മറ്റൊരാളെ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പരസ്പരം പിരിയുകയോ ചെയ്തു അവർ പുതിയ ശരീരങ്ങൾ തേടി പോകുന്നു പ്രണയം എന്ന പേരിൽ വീണ്ടും വീണ്ടും ഇവ ആവർത്തിക്കുവാനായി,ഒരു മനുഷ്യന്റെ ഏറ്റവും തരംതാഴ്ന്ന പ്രവർത്തി തന്നെ ആണ് അത്.ഇങ്ങനെ പ്രണയം എന്ന പേരിൽ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഒന്നാമതായി ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങൾ നിങ്ങളോട് ചെയ്യുന്ന തെറ്റ് രണ്ടാമതായി നിങ്ങളെ എല്ലാ സൗഭാഗ്യങ്ങളും നൽകി വളർത്തി വലുതാക്കി തങ്ങളുടെ മക്കൾ അങ്ങനെ ഒക്കെ ചെയ്യും എന്ന് ചിന്തിക്കുക പോലും ചെയ്യാത്ത മാതാപിതാക്കളോട് നിങ്ങൾ ചെയ്യുന്ന തെറ്റ് മൂന്നാമതായി ഭാവിയിൽ മറ്റൊരു നല്ല വ്യക്തിയെ ആണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിൽ അയാളോട് ചെയ്യുന്ന തെറ്റ് ഇങ്ങനെ തിരുത്താൻപ്പറ്റാത്ത അനവധി തെറ്റുകൾ മാത്രം ആണ് നിങ്ങളുടെ ജീവിതം.

ലൈംഗികബന്ധം ആരോടൊപ്പം ആകണം എന്ന് ഞാൻ ആദ്യം പറഞ്ഞെല്ലോ. അങ്ങനെ ജീവിതപങ്കാളിയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായി അയാളുടെ പൂർണ്ണസമ്മതം അനിവാര്യമാണ്.ഒരിക്കലും ബലപ്രയോഗത്തിലൂടെയോ അവരുടെ പൂർണ്ണസമ്മതം ഇല്ലാതായോ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്,അത് അധർമ്മം ആണ്,തെറ്റ് ആണ് .

ഇനി ഇന്നലെ നടന്ന സംഭവങ്ങളിലേക്ക് വരാം.ഒന്നാമതായി ഇന്നലെ ആ നികൃഷ്ടജീവികൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് അവരുടെ ജീവിതപങ്കാളിയോടൊപ്പം അല്ല രണ്ടാമതായി ബലപ്രയോഗത്തിലൂടെ അവരുടെ സമ്മതം ഇല്ലാതെ ആണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.ഈ പ്രവർത്തികൾ അധർമ്മവും,വളരെ വലിയ തെറ്റും, പാപവും ആണ്. ഇങ്ങനെ ഉള്ളവരെ ഒരിക്കലും മനുഷ്യൻ എന്ന് വിളിക്കാൻ സാധിക്കില്ല കാരണം അവർ ശരീരം കൊണ്ട് മാത്രം ആണ് മനുഷ്യൻ അവന്റെ ചിന്തകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ അവനെ മനുഷ്യൻ എന്ന് വിളിക്കാൻ സാധിക്കില്ല അതിനാൽ ആണ് അവരെ നികൃഷ്ടജീവികൾ എന്ന് വിശേഷിപ്പിച്ചത്.

എങ്ങനെ പ്രണയിക്കണം എന്നും എങ്ങനെ ധർമ്മമാർഗത്തിൽ ജീവിക്കണം എന്നും ഞാൻ പറഞ്ഞു തന്നു .
ഇനി നിങ്ങൾ തീരുമാനിക്കുക എങ്ങനെ ജീവിക്കണം എന്ന്.
ശരിയായ വഴി പറഞ്ഞു തരാൻ മാത്രമേ എനിക്ക് സാധിക്കു ആ വഴി സഞ്ചരിക്കേണ്ടത്ത് നിങ്ങൾ ഒറ്റക്കാണ്.

4 Comments

  1. നല്ലരീതിയില് തന്നെ പറഞ്ഞു.

  2. v̸a̸m̸p̸i̸r̸e̸

    നന്നായിട്ടുണ്ട്, തുടർന്നും എഴുതുക…!

  3. നന്നായി എഴുതി, ആശംസകൾ…

Comments are closed.