ധർമ്മം [Binu prasad] 44

ധർമ്മം

Dharmmam | Author : Binu prasad

 

ഇത് ഒരു കഥ അല്ല ധർമ്മവും അധർമ്മവും എന്തെന്ന് സൂചിപ്പിക്കുകയാണ് ഇവിടെ, ഇത് വായിച്ചതിന് ശേഷം നിങ്ങൾക്ക് തീരുമാനിക്കാം ധർമ്മമാർഗത്തിൽ ജീവിക്കണോ അതോ അധർമ്മത്തിന്റെ വഴിയിൽ ജീവിക്കണോ എന്ന്. ഇത് വായിച്ചു ഒരാളെങ്കിലും മാറി ചിന്തിക്കുകയാണെങ്കിൽ അത് എന്നെ സംബന്ധിച്ച് വളരെ വലിയ ഒരു കാര്യം തന്നെ ആണ്.

കഴിഞ്ഞ ദിവസം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്ന രണ്ട് നികൃഷ്ടജീവികളുടെ പ്രവർത്തികൾ നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു, അറിയാത്തവർക്കായി ഞാൻ പറയാം ആദ്യത്തേത് കോവിഡ് പോസിറ്റീവ് ആയ ഒരു യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് രണ്ടാമത്തേത് ഒരു ആരോഗ്യപ്രവർത്തകൻ കോവിഡുമായി ബന്ധപ്പെട്ട സിർട്ടിഫിക്കറ്റ് നൽകാം എന്ന പേരിൽ ഒരു യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് മുൻപായി കാമം എന്താണെന്നും ആരോട് എങ്ങനെ ആണ് അത് പ്രകടിപ്പിക്കേണ്ടത് എന്നും ഞാൻ പറയാം.

ഈ പ്രപഞ്ചത്തിൽ ഉള്ള സകലചരാചരങ്ങളെയും സൃഷ്ടിച്ചത് ഈശ്വരൻ ആണ് എന്ന് വിശ്വസിക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം മനുഷ്യഗണങ്ങളും.ആ സൃഷ്ടിയിൽ ഒന്നാണ് നമ്മൾ മനുഷ്യൻ. ഈ ഭൂമിയിൽ മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാ ജീവികളും അവരുടെ തലമുറയെ നിലനിർത്താൻ വേണ്ടി മാത്രം ആണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പക്ഷെ മനുഷ്യൻ മാത്രം സുഖത്തിനും,വിനോദത്തിനും കൂടെ തലമുറയെ നിലനിർത്തുന്നതിനുമായി ലൈംഗികതയെ ഉപയോഗിക്കുന്നു.

ഒരു ശരിയായ മനുഷ്യന് കാമം തോന്നേണ്ടത് പ്രണയിക്കുന്ന വ്യക്തിയോടോ, അന്യന്റെ ഭാര്യയോടോ, അന്യന്റെ ഭർത്താവിനോടോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികളോടോ അല്ല.സുഖത്തിലും ദുഃഖത്തിലും വാർദ്ധക്യത്തിന്റെ അവസാനനിമിഷങ്ങളിൽ പോലും നമ്മോടൊപ്പം ഉണ്ടാകേണ്ട ജീവിതപങ്കാളിയോടൊപ്പം മാത്രം ആണ് ഓരോ മനുഷ്യനും ലൈംഗികബന്ധത്തിൽ ഏർപ്പെടണ്ടത്, അതിനെ ആണ് ധർമ്മം എന്ന് പറയുന്നത്.ഒരു നല്ല മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് കളങ്കപ്പെടാത്ത ഒരു മനസ്സും ശരീരവും ആണ്.

ഇപ്പോൾ ലോകമെമ്പാടും ഭൂരിഭാഗം ആളുകളും പ്രണയം എന്നത് രണ്ട് ശരീരങ്ങളുടെ കാമം അടക്കാൻ ഉള്ള ഒരു ഉപാധിയായി മാത്രം കണക്കാക്കുന്നു,പ്രണയം എന്ന പരിശുദ്ധമായ വാക്കിനേയും ആ അനുഭൂതിയെയും അവർ കളങ്കപ്പെടുത്തി.യഥാർത്ഥ പ്രണയം എന്നത് രണ്ട് മനസ്സുകൾ തമ്മിൽ ഉള്ള സ്നേഹം ആണ് അവിടെ ശരീരങ്ങൾക്ക് സ്ഥാനം ഇല്ല.ഇപ്പോഴുള്ള പ്രണയങ്ങൾ എന്ന് അവർ വിശേഷിപ്പിക്കുന്ന ഭൂരിഭാഗം ബന്ധങ്ങളും സൗന്ദര്യഅധിഷ്ഠിതമായി ഉള്ളവയാണ് അവ ഉണ്ടാകുന്നത് ഒരു വ്യക്ത്തിയുടെ മുഖത്തിന്റെയോ ശരീരത്തിന്റേയോ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് അവയെ ഒരിക്കലും പ്രണയം എന്ന് പറയാൻ സാധിക്കില്ല സൗന്ദര്യമുള്ള ഒരു വസ്ത്തുവിനോട് തോന്നുന്ന ആകർഷണം മാത്രം ആണ് അത്, ഇങ്ങനെ ഉള്ള ആകർഷണത്തിലൂടെ ഉണ്ടാകുന്നവ ഭൂരിഭാഗം ബന്ധങ്ങളും കാമത്തിൽ തന്നെ ആണ് ചെന്ന് നിൽക്കുന്നതും.യഥാർത്ഥ പ്രണയം രണ്ട് വ്യക്തികളിൽ ഉണ്ടാകേണ്ടത്ത് സ്വഭാവഗുണങ്ങളുടെയും മറ്റ് മാനസികമായ നല്ല ചിന്തകളുടെയും പ്രവർത്തികളുടെയും അടിസ്ഥാനത്തിൽ ആയിരിക്കണം.

4 Comments

  1. നല്ലരീതിയില് തന്നെ പറഞ്ഞു.

  2. v̸a̸m̸p̸i̸r̸e̸

    നന്നായിട്ടുണ്ട്, തുടർന്നും എഴുതുക…!

  3. നന്നായി എഴുതി, ആശംസകൾ…

Comments are closed.