ദേവകിയമ്മ 63

എല്ലാമറിഞ്ഞിട്ടും അമ്മ എന്നോടിങ്ങനെ പറഞ്ഞല്ലോ ദൈവമേ. ഞാൻ എന്തുകൊണ്ടാണ് അവളെ ഒഴിവാക്കുന്നതെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ. ഗൗരിയോളം ആരെയും സ്നേഹിക്കാൻ എനിക്ക് കഴിയില്ല ഹരിയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുകൾ ഇറുക്കിയടച്ചു ഹരി ചാരു കസേരയിൽ കിടന്നു. പഴയ ഓർമകളുമായി.എപ്പോഴോ ഉറങ്ങിപ്പോയ ഹരിയുടെ നെറ്റിയിലെ തണുത്ത സ്പർശനം അറിഞ്ഞാണ് ഹരി കണ്ണ് തുറന്നത്. ഒരു നേർത്ത ചിരിയുമായി മീനാക്ഷി മുന്നിൽ നില്കുന്നു.

“വരൂ ആഹാരം എടുത്തു വച്ചിട്ടുണ്ട് “

ഒന്നും മിണ്ടാതെ ഹരി അവളുടെ പിറകെ പോയി. ഹരിയ്ക്ക ആഹാരം വിളമ്പി കൊടുത്തു മീനാക്ഷി മുറിയിലേയ്ക് പോയി.

കുറച്ചു കഴിഞ്ഞു ഒരു കടലാസ് അവിടെ അവന്റെ മുന്നിൽ വച്ചു. അവനു നേർക്കു ഇരുന്നു അവന്റെ മുഖത്തേയ്ക്കു നോക്കാതെ അവൾ പറഞ്ഞു

“ദേവകിയമ്മയുടെ മകന്റെ ആഗ്രഹം നടക്കട്ടെ. ഇത് ഡിവോഴ്സ് പേപ്പർ ആണ്. നമ്മൾ ഒരുമിച്ചു ഒപ്പിട്ടാൽ വേഗം വേർപിരിയാമെന്ന വക്കീൽ പറഞ്ഞു. ഹരിയേട്ടൻ അങ്ങനെ വിളിക്കാമോ എന്നറിയില്ല. എങ്കിലും ഹരിയേട്ടൻ ഗൗരിയെ മറന്നിട്ടില്ല എന്ന് എനിക്ക് അറിയാം. നിങ്ങളുടെ പ്രണയവും അവസാനം വീട്ടിൽ അറിഞ്ഞു ഗൗരിയുടെ വീട്ടുകാർ വന്നു ചോദിച്ചപ്പോൾ ഏട്ടൻ അവളെ വേണ്ടാന്ന് പറഞ്ഞതൊക്കെ അമ്മ പറഞ്ഞിരുന്നു. അന്ന് ഏട്ടന് ഒരു ജോലി പോലും ഇല്ലായിരുന്നെന്നും ചേച്ചിയെ കെട്ടിച്ച കടവും. ഇതിന്റെ ഇടയിൽ അവളുടെ ജീവിതം നശിക്കരുത് എന്നതുകൊണ്ടാണ് ഏട്ടൻ ഗൗരിയെ വേണ്ടാന്ന് പറഞ്ഞതെന്ന് അമ്മ പറഞ്ഞിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കരുതെന്ന് ആഗ്രഹിച്ചു അവളെ മറ്റൊരു സുരക്ഷിത കൈകളിൽ ഏല്പിക്കാൻ കാണിച്ച ഏട്ടന്റെ വലിയ മനസ്സ് ചിലപ്പോൾ എന്നെയും സ്വീകരിക്കും എന്ന് വിചാരിച്ച ഞാനാ മണ്ടി.ഏട്ടൻ ഗൗരിയെ എത്രത്തോളം സ്നേഹിച്ചെന്നു ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. സാരമില്ല നമുക്ക് പിരിയാം. ഇനിയും ഏട്ടനൊരു ബാധ്യത ആവാൻ ഞാനില്ല. “

ഇത്രയും ഹരിയുടെ മുഖത്ത് നോക്കാതെ പറഞ്ഞപ്പോൾ ഒരു കാർമേഘം ഒഴിഞ്ഞ പോലെ മീനാക്ഷിക് തോന്നി. ഹരിയുടെ കണ്ണിലേക്കു നോക്കിയാൽ ചിലപ്പോൾ എടുത്ത തീരുമാനം മാറ്റേണ്ടി വരുമെന്ന് മീനാക്ഷിക് അറിയാമായിരുന്നു.

ഹരി :” അമ്മ ഇതിനു സമ്മതിക്കില്ല “

“അമ്മയോട് ഞാൻ പറഞ്ഞോളാം.അതോർത്തു വിഷമിക്കേണ്ട “

“ഹ്മം. എന്നോട് ക്ഷമിക്കണം. ഈ വിവാഹം വേണ്ടാന്ന് ഞാൻ ആവുന്നതും പറഞ്ഞതാണ് അമ്മയോട്. പക്ഷേ… നിന്നെ ഓരോ തവണ കുത്തുവാക്കുകളാൽ വേദനിപ്പിക്കുമ്പോഴും ഞാൻ ഉള്ളിൽ കരഞ്ഞിട്ടുണ്ട്. ഗൗരിയെ വേദനിപ്പിച്ച പോലെ എനിക്ക് മറ്റൊരു പെൺകുട്ടിയെയും വേദനിപ്പിക്കാൻ വയ്യ. നീ ഒഴിഞ്ഞു പോകാനാ ഞാൻ അങ്ങനെയൊക്കെ ….. ശപിക്കരുത് എന്നെ. “ഹരിയുടെ കണ്ണുകൾ നിറഞ്ഞു.

“ഏയ്യ് ശപിക്കാനോ… ഇല്ല… ഇപ്പോഴും എന്നെ വേദനിപ്പിക്കാതിരിക്കാനല്ലേ ഏട്ടൻ നോക്കുന്നത്. ജീവനുള്ളിടത്തോളം ഈ മനസ്സിനെ ഞാൻ വെറുക്കില്ല “

“നീ മറ്റൊരു വിവാഹം കഴിചു സുഖായി ജീവിക്കണം മീനാക്ഷി. എല്ലാ ചിലവും ഞാൻ നോക്കി കൊള്ളാം. “

“മറ്റൊരു വിവാഹമോ ഹ ഹ . ഏട്ടൻ എന്തൊക്കെയാ പറയുന്നേ അല്ലറ ചില്ലറ വായിനോട്ടം ഒക്കെ ഉണ്ടെങ്കിലും താലിയ്ക്കു മുന്നിൽ ഒരിക്കൽ മാത്രമേ തല കുനിക്കു ഈ മീനാക്ഷി . ഈ താലി മതി എനിക്ക് മരണം വരെയും . മറ്റൊന്നും വേണ്ട. “

അന്നാദ്യമായാണ് ഹരി മീനാക്ഷിയുടെ കണ്ണുകളിലേക്കു നോക്കുന്നത്.

“ഒരു വർഷമെങ്കിലും എനിക്ക് വേണ്ടി കാത്തിരികാം എന്ന് ഗൗരി പറയുമെന്ന് ഞാൻ ഒരുപാടാഗ്രഹിച്ചിരുന്നു. 5 വർഷത്തെ പ്രണയത്തിനൊടുവിൽ വെറുതെ പോലും അങ്ങനെ പറയാത്ത ഒരു പെണ്ണിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിനു മുന്നിലാണോ 5 മാസം പോലും പരിചയം ഇല്ലാത്ത നീ ഈ താലിയുമായി ഒരു ജന്മം മുഴുവൻ കഴിഞ്ഞോളം എന്ന് പറയുന്നത്. വലിയ മനസ് അത് നിന്റെയാണ് മീനാക്ഷി. നിന്നെ മനസിലാകാതെ കഴിഞ്ഞ കാലത്തെയും മനസ്സിലിട്ട് ജീവിക്കാൻ മറന്നു പോയ ഞാനാണ് വിഡ്ഢി. ഇല്ല നിന്നെ ഞാൻ വിട്ടു കളയില്ല. കഷ്‍മിക് എന്നോട് “എന്ന് പറഞ്ഞു ഹരി മീനാക്ഷിയുടെ കാലിലേക്ക് വീണു. കൊച്ചു കുഞ്ഞിനെ പോലെ ഏങ്ങി കരയുന്ന ഹരിയേട്ടാ പിടിച്ചുയർത്തി മീനാക്ഷി മാറോട് ചേർത്തു.

ദൂരെ നിന്നു ഇത് കണ്ടു ചിരിക്കുന്ന ദേവകിയമ്മയുടെ അടുത്തേക് പോയി മീനാക്ഷി അമ്മയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു ആ മുദ്രപത്രം തുറന്നു നോക്കാഞ്ഞത് നമ്മടെ ഭാഗ്യം. ഇല്ലാരുന്നേൽ ഞാൻ ഇന്ന് തന്നെ വെളിയിൽ ആയേനെ. ഹോ ഈ അമ്മയുടെ ഓരോ ബുദ്ധി…

ശുഭം.