Demon’s Way Ch-4 [Abra Kadabra] 169

ഇന്ദ്രജിത്ത് ദേഷ്യത്തിൽ റോട്ടിയിൽ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു. അത് ഇറക്കുന്ന ഇടയിൽ അവൻ ജാക്കിന്റെ മുഖത്ത് തന്നെ ആണ് നോക്കി ഇരുന്നത്. അവന്റെ കണ്ണിന്റെ താഴെ ചുവന്നു തടിച്ചു കിടക്കുന്നത് കണ്ടപ്പോൾ ഇന്ദ്രജിത്തിന്റെ ദേഷ്യം വർദ്ധിച്ചു.

” ബക്കി നിന്നെ വീണ്ടും ഇടിച്ചല്ലേ, അവൻ ആരെന്നാ അവന്റെ വിചാരം?? വാ നമുക്ക് അവനോട് പകരം വീട്ടാം ” ഇന്ദ്രജിത്ത് ദേഷ്യത്തിൽ ജാക്കിനോട് പറഞ്ഞു.

അത്രയും പറഞ്ഞു ചാടി എഴുന്നേറ്റ ഇന്ദ്രജിത്തിനെ ഒരു ഞെട്ടലോടെ ജാക്ക് പിടിച്ച് വീണ്ടും കട്ടിലിലേക്ക് ഇരുത്തി.

” ടോണി, നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ??, നമുക്ക് ഇതൊക്ക ശീലം ആയില്ലേ?? ബക്കി
necromancy ലെ ഒരു apprentice mage ആണ്, ഇത് ആദ്യമായി അല്ലല്ലോ അവൻ നമ്മളെ ഉപദ്രവിക്കുന്നത്. അവൻ എന്നെ വെറുതെ വിട്ടത് തന്നെ ഭാഗ്യം. നമുക്ക് എന്ത് പ്രതികാരം ആണ് അവനോട് ചെയ്യാൻ പറ്റുക?? ”

” നീ പേടിക്കണ്ട, അതിന് ഉള്ള വഴി ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. ഹാ എനിക്ക് ഭ്രാന്ത് ആണ്. ഈ സമയം കൊണ്ട് എനിക്ക് ഭ്രാന്ത് ആയ കാര്യം necromancy സ്റ്റുഡന്റസ് മുഴുവനും അറിഞ്ഞു കാണും. അതേ എനിക്ക് ഭ്രാന്ത് ആണ്, yup I’m damn crazy, ഞാൻ ആരെയാ ഭയക്കേണ്ടത്??  ” ഇന്ദ്രജിത്ത് വന്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇന്ദ്രജിത്ത് ജാക്കിനെ വലിച്ചു കൊണ്ട് അഭിമാനപൂർവ്വം warehouse ന്റെ പുറത്തേക്ക് ഇറങ്ങി. അപ്പോൾ അവന്റെ ശരീരത്തിൽ കൂടി ഉള്ള demon ബ്ലഡ്‌ ന്റെ ഓട്ടതിന്റെ വേഗത വർധിച്ചു…

To be continued…