Demon’s Way Ch-4 [Abra Kadabra] 168

ഇന്ദ്രജിത്ത് തന്റെ പാന്റ് വലിച്ചു കയറ്റി കഴിഞ്ഞപ്പോൾ lisa അവനെ അടിമുടി ഒന്ന് നോക്കി. ബാക്കി ഉള്ളവരും പഴയ ദേഷ്യം വീണ്ടെടുത്തു.

” നീ നിന്റെ പോക്കറ്റിൽ കല്ല് ഒളിപ്പിച്ചു വെച്ച് എന്റെ കാല് കളഞ്ഞത് ഞാൻ ക്ഷമിക്കാം. പക്ഷെ ഈ രാത്രി എന്റെ ജനാല യുടെ അരികിൽ ഉള്ള മരത്തിൽ നീ എന്ത് എടുക്കുകയായിരുന്നു?? ” ലിസ നല്ല കനമുള്ള ശബ്ദത്തിൽ ചോദിച്ചു.

” heh… Heh ” lisa യുടെ ചോദ്യം കേട്ടപ്പോൾ ആ ചോദ്യ തിന് ഉത്തരം എന്നോണം, ഇന്ദ്രജിത്ത് വീണ്ടും പഴയ പൊട്ടൻ ചിരി ചിരിച്ചു. പിന്നെ മരത്തിലേക്ക് വിരൽ ചൂണ്ടി. അന്നേരം നാലുപേരും അവൻ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി. മരത്തിന്റെ കൊമ്പിൽ ആടുന്ന ഒരു പഴയ ബാഗ് അവർ കണ്ടു.

” അത് എടുക്കാൻ കയറിയതാ!” ഇന്ദ്രജിത്ത് ഒരു മന്ദബുദ്ധി യെ പോലെ മറുപടി കൊടുത്തു.

” നീ എന്തിനാ ഈ പച്ച പാതിരക്ക് ഒരു പിഞ്ചികീറിയ ബാഗ് ന്റെ പുറകെ നടക്കുന്ന ത്?? ” ഒരു ബാഗ് ന് വേണ്ടിയാണ് ഇന്ദ്രജിത്ത് ഇതൊക്ക കാട്ടി കൂട്ടിയത് എന്ന് അറിഞ്ഞ lisa ദേഷ്യത്തിൽ വിറച് കൊണ്ട് ചോദിച്ചു.

” ഹേ ലിസാ, ടോണിക്ക് ഭ്രാന്ത് പിടിച്ചു എന്ന് നിനക്ക് ഇതേവരെ മനസ്സിലായില്ലേ?? എനിക്ക് തോന്നുന്നത് നീ സമൻ ചെയ്ത ghoul അവനെ കൊല്ലുന്നത് പകരം അവന് ഭ്രാന്ത് പിടിപ്പിച്ചു. അല്ലേൽ ആ ഷോക്കിൽ അവന് ഭ്രാന്ത് ആയി. ഒരു വട്ടനോട് ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം?? ” ഇത്രയും ആയപ്പോൾ ഒരു നടുവീർപ്പ് ഇട്ടിട്ട് novice mage ബെല്ല ലിസയോട് പറഞ്ഞു.

” ഹാ… നാളെ ക്ലാസ് ഉണ്ട്, ഞാൻ തിരികെ എന്റെ റൂമിലേക്ക് പോകുവാ, senior Lisa എന്താണ് എന്ന് വെച്ചാ ചെയ്തോ ” അത് പറഞ്ഞ് ഒരു കൊട്ടുവാ കൂടി ഇട്ടിട്ട് അതീനയും ബെല്ലയുടെ ഒപ്പം തിരികെ നടന്നു.