Demon’s Way Ch-4 [Abra Kadabra] 168

ഇന്ദ്രജിത്ത് ഒന്ന് ഞെട്ടി. അവൻ lisa യോടും മറ്റു പെൺകുട്ടികളോടും ഒരുപാട് നേരം ഇന്റരക്റ്റ് ചെയ്തു പക്ഷെ അവർക്ക് ആർക്കും ഒന്നും തോന്നിയില്ല. പക്ഷെ ഈ തടിയൻ ഇന്ദ്രജിത്ത് അവനോട് പറഞ്ഞ ഒറ്റ വാചകം കൊണ്ട് അവർ തമ്മിൽ ഉള്ള വ്യത്യാസം തിരിച്ചറിഞ്ഞു.

ഇന്ദ്രജിത്ത് ടോണിയുടെ ഓർമ്മകളിൽ കൂടി കുറച്ചു നേരം ഓടി നടന്നു, അതിൽ നിന്ന് അവൻ necromancy students നോട്‌ ഒന്നും മിണ്ടാറില്ല ന്ന് ഇന്ദ്രജിത്ത് മനസ്സിലാക്കി. അവർ പറയുന്ന ത് എല്ലാം മറുത്ത് ഒന്നും പറയാതെ അനുസരിക്കുക മാത്രമാണ് ടോണി ചെയ്യാറുള്ളത്. പക്ഷെ ടോണി ജാക്കിനോട് ടോണി സംസാരിക്കാറുണ്ട്, പക്ഷെ മിക്കവാറും ജാക്ക് സംസാരിക്കും ടോണി അതൊക്ക കേട്ട് ഇരിക്കും. അതാണ് പതിവ്. ഇവർ രണ്ടുപേരും ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്, അപ്പൊ ജാക്ക് ഒറ്റനോട്ടത്തിൽ ടോണിയിൽ ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞതിൽ യാതൊരു അത്ഭുതവും ഇല്ല.

” ഞാൻ lisa യുടെ ghoul ന്റെ കൈയ്യിൽ പെട്ട് മരണം കണ്മുന്നിൽ കണ്ടു, ആ സംഭവത്തിന് ശേഷം ഞാൻ ഇത്രയും നാൾ ജീവിച്ചിരുന്നതിൽ യാതൊരു അർഥവും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ മാറാൻ തീരുമാനിച്ചു. ഒരു പുതിയ പാതയിൽ നടക്കാൻ തീരുമാനിച്ചു. ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഒരു പുഞ്ചിരിയോടെ ഇന്ദ്രജിത്ത് ജാക്കിനോട് പറഞ്ഞു.

” ഓഹ്.. ഞാൻ ഓർത്ത് ആ ghoul നിന്റെ തലക്കിട്ട് അടിച്, നീ ശരിക്കും ഒരു മന്ദബുദ്ധി ആയിപ്പോയി എന്ന് ?” ജാക്ക് ആശ്വാസത്തിന്റെ ഒരു നിടുവീർപ്പ് ഇട്ടിട്ട് പറഞ്ഞു.

“…..?” ഇന്ദ്രജിത്ത് ജാക്കിന്റെ മറുപടി കേട്ട് ഒരുനിമിഷം ഒന്നും മിണ്ടാൻ പറ്റാതെ നിന്നു.

” ഇന്നാ, ഇത് ഞാൻ ഇന്ന് എടുത്തു മാറ്റി വെച്ച കറുത്ത റൊട്ടിയാണ്. കഴിച്ചോ. നീ മരണത്തിൽ നിന്ന് രക്ഷപെട്ടല്ലോ അത് തന്നെ വലിയ ആശ്വാസം. പുതിയ സഹായി പയ്യനെ കിട്ടാത്ത കൊണ്ട് നീ മരിച്ചു എന്ന് അറിഞ്ഞപ്പോ മാനേജ്‌മെന്റ് നിന്റെ പണി കൂടി എന്നെ ഏൽപ്പിച്ചു. അത്കൊണ്ട് ഞാൻ ഇന്ന് നേരത്തെ എഴുന്നേൽക്കേണ്ടി വന്നു, ഇവിടേക്ക് ഓടി കിതച്ചു വരുന്ന വഴിക്ക് ഞാൻ ആ  ബക്കി യുമായി കൂട്ടി മുട്ടി. അതിന്റെ ദേഷ്യത്തിൽ അവൻ എന്നെ ഇടിച്ചെഡാ. കണ്ടാ എന്റെ കണ്ണിന്റെ അടി ഇപ്പോഴും ചുവന്നു കിടക്കുവാ ”

തടിയൻ ജാക്ക് തന്റെ കയ്യിൽ ഇരുന്ന കറുത്ത റൊട്ടി ഇന്ദ്രജിത്തിന് കൊടുത്തു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് അന്നേരം സന്തോഷവും സങ്കടവും ഒരേ പോലെ ഉണ്ടായിരുന്നു. സന്തോഷത്തിന് കാരണം ടോണി ചെയ്യേണ്ട പണി ഇനി ജാക്ക് ചെയ്യണ്ടല്ലോ എന്ന് ഓർത്തിട്ടാണ്, സങ്കടം ബക്കിയുടെ കയ്യിൽ നിന്ന് ഇടി കിട്ടിയത് ഓർത്തിട്ട്.

17 Comments

  1. Hai bro ,,❤️❤️❤️❤️❤️❤️

  2. Ethupole orupad perund kalanjitu pokananenkil enthina veruthe
    Kurachu pere ullu athmartha ulla ezhuthukar
    Mk dk demonking noufu most talent harshan
    Nirthy eni matullavarude story climax enu kandite vayiku
    Vishamam konda

  3. നിർത്തിയോ
    Please idak update തരാമോ

  4. Next part❤️❤️❤️❤️❤️

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും ബ്രോ 1 മാസം ആകാനായി

  6. പാവം പൂജാരി

    മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Muthe adipoli??? baaki baagangal pettnn poratte
    Pinne Next partil pege kootan nokkanam??

    ⚡FLASH⚡

  8. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤??♥♥

  10. സൂര്യൻ

    ?

  11. സൂപ്പര്‍
    ❤️❤️❤️❤️❤️
    സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു

  12. അടിപൊളി

  13. നന്നായിട്ടുണ്ട് ??

  14. machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..

  15. Bro
    നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????

Comments are closed.