Demon’s Way Ch-4 [Abra Kadabra] 168

തിരികെ തന്റെ റൂമിൽ വന്ന ശേഷം ബെഡിൽ കിടന്നിരുന്ന വേസ്റ്റ് ഒക്കെ തട്ടി താഴെ ഇട്ടിട്ട് അവൻ ബെഡിലേക്ക് ചാഞ്ഞു. വളരെ വേഗം അവൻ ഗാഢനിദ്ര യിലേക്ക് വഴുതി വീണു.

അടുത്ത ദിവസം.

ഇന്ദ്രജിത്ത് സുഖമായി ഉറങ്ങുകയായിരുന്നു. പെട്ടന്ന് ആരോ warehouse ന്റെ വാതിൽ തള്ളി തുറന്നു.

” aaaaaaa” തൊട്ടുപുറകെ ഒരു അലർച്ചയും മുഴങ്ങി.

ഇന്ദ്രജിത്ത് കണ്ണ് പതിയെ തിരുമി തുറന്നു. അവൻ തല വെട്ടിച്ചു ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അവിടെ അക്കാഡമി യിലെ സഹായി പയ്യന്മാർ ഇടുന്ന യൂണിഫോം ഇട്ട് നിക്കുന്ന പൊക്കം കുറഞ്ഞ ഒരു തടിയൻ പയ്യനെ ഇന്ദ്രജിത്ത് കണ്ടു. ബ്രവുൺ തലമുടിയും ഇളം പച്ച കണ്ണുകളും ഉള്ള അവൻ പേടി നിറഞ്ഞ മുഖഭാവത്തോടെ ഇന്ദ്രജിത്തിന്റെ നേരെ വിരൽ ചൂണ്ടി നിൽക്കുകയായിരുന്നു.

“‘ നീ.. നീ… ” പറയാൻ വന്ന വാചകം പുറത്തി ആക്കാൻ പറ്റാതെ അവൻ വിക്കി.

” oh, ജാക്ക്. നീ എന്റെ റൂമിൽ എന്ത് ചെയ്യുകയാ?? ” ആളെ മനസ്സിലായ ഇന്ദ്രജിത്ത് ചോദിച്ചു.

തടിയൻ ജാക്ക്, ടോണിയുടെ അതേ പ്രായക്കാരൻ ആണ്. ടോണിയെ ഒരു മനുഷ്യൻ ആയി കാണുന്ന necromancy കോഴ്‌സിലെ ചുരുക്കം  ചിലരിൽ ഒരാൾ. ഒരു ലോ ക്ലാസ്സ്‌ ഫാമിലിയിലെ അംഗം ആണ് ജാക്ക്. Babylon Academy of Magical Force ലേക്ക് ഒരു സഹായി പയ്യനായി ജാക്ക് വന്നിട്ട് രണ്ടു കൊല്ലം ആവുന്നു. മാസം അഞ്ചു വെള്ളി നാണയം അവന് ശമ്പളമായി അക്കാഡമി യിൽ നിന്ന് കിട്ടും അത് തന്റെ കുടുംബത്തിന് വലിയ ഒരു ആശ്വാസം ആയത് കൊണ്ടാണ് അവൻ ഇവിടെ പണി എടുക്കുന്നത്.

17 Comments

  1. Hai bro ,,❤️❤️❤️❤️❤️❤️

  2. Ethupole orupad perund kalanjitu pokananenkil enthina veruthe
    Kurachu pere ullu athmartha ulla ezhuthukar
    Mk dk demonking noufu most talent harshan
    Nirthy eni matullavarude story climax enu kandite vayiku
    Vishamam konda

  3. നിർത്തിയോ
    Please idak update തരാമോ

  4. Next part❤️❤️❤️❤️❤️

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും ബ്രോ 1 മാസം ആകാനായി

  6. പാവം പൂജാരി

    മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Muthe adipoli??? baaki baagangal pettnn poratte
    Pinne Next partil pege kootan nokkanam??

    ⚡FLASH⚡

  8. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤??♥♥

  10. സൂര്യൻ

    ?

  11. സൂപ്പര്‍
    ❤️❤️❤️❤️❤️
    സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു

  12. അടിപൊളി

  13. നന്നായിട്ടുണ്ട് ??

  14. machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..

  15. Bro
    നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????

Comments are closed.