Crush 8[Naima] 97

Crush 8

Author :Naima

PREVIOUS PARTS 

“നിന്നെ പോലെ ഉള്ള കാമുകിമാർ ഞങ്ങൾ പെണ്ണുങ്ങൾക് തന്നെ അപമാനം ആണെടി “… ദീപ്‌തി കിട്ടിയ ചാൻസിന്  ഇട്ടു താങ്ങുന്നുണ്ട്….

…..ഇതൊന്നും അറിയാതെ കഥാനായിക ആലോചനയിലാണ്….മനസിൽ ആദ്യം തന്നെ ഒന്ന് കവടി നിരത്തി നോക്കി…..

…..എന്റെ നാള് മകവും ശ്രീടെ പൂരവുമാണ്…..ഇനി ജാതകം പണി തരുമോ….പൊരുത്തം ഒക്കെ ഉണ്ടാവില്ലേ ഭഗവാനെ ….എന്തൊക്കെ കടമ്പകളാണ് ഇനിയും…ഓരോരോ കഷ്ടപ്പാടെ…..

ഇതിപ്പോ ആരേഴു കൊല്ലം എന്ന് പറയുമ്പോ ഇപ്പോ എനിക്ക് പത്തൊമ്പത്…ആരു വർഷം കഴിയുമ്പോ ഇരുപത്തഞ്ചു വയസ്…

……എന്തായാലും അപ്പോഴേ വീട്ടിലും കല്യാണം നോക്കി തുടങ്ങുള്ളൂ….അപ്പോ അവനും ഇരുപത്തിയേഴാവും…സമാധാനായി ഇഷ്ടം പോലെ ടൈം ഉണ്ടല്ലോ……

“ടി പൊട്ടി നീ ഇവൾ പറയുന്നത് ഒന്നും നീ കേൾക്കുന്നില്ലേ….” സൈറ എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ചിന്തകിൽ നിന്നും തിരിച്ചു വന്നത്…

“ഏഹ്…എന്താടാ പറ്റിയെ… അവൾ എന്താ പറഞ്ഞേ “…

“ഓഹ് ഈ പൊട്ടിയോടാണോ കർത്താവേ ഞാൻ ഇത്രേം നേരം ഇവിടെ ചിലച്ചോണ്ടിരുന്നത്……പ്രേമം മൂത്തു ഇവള്ടെ റിലേ പോയെന്ന് തോന്നുന്നേ……” ദീപ്‌തി എന്റെ തലക്കിട്ടു കൊട്ടിയിട്ട് പറഞ്ഞു…

ഞാൻ ഒന്ന് നല്ല പോലെ ഇളിച്ചു കാണിച്ചു….

Updated: November 15, 2022 — 9:28 pm

2 Comments

  1. Super

  2. ♥️♥️♥️♥️♥️♥️

Comments are closed.