Crush 7
Author :Naima
PREVIOUS PARTS
ബീൻ ബാഗിലേക്ക് ചാരി കിടന്ന് നെഞ്ചിൽ ഫോൺ വെച്ചു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ശ്രീയും ആലോചനയിൽ ആയിരുന്നു….
അവളോട് സംസാരിച്ചാൽ ഫുൾ പോസിറ്റീവ് വൈബ് ആണ്…സംസാരത്തിൽ ആരെയും വീഴ്ത്തി കളയും പെണ്ണ് …….ഉറങ്ങാൻ കിടന്നാൽ പോലും ചിന്ത ഇപ്പൊ അവളെ കുറിച്ച് മാത്രമാണ്…..
“എന്താ മോനെ ശ്രീകുട്ടാ പതിവില്ലാത്ത ഒരു ചിരിയും സ്വപ്നം കാണലും ??”
അപ്പോഴാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്..നോക്കിയപ്പോ റോഷൽ ആണ്….അപ്പോഴും മുഖത്തു ഒരു നിറ പുഞ്ചിരി ഉണ്ടായിരുന്നു….
“ഞാൻ അവളോട് സംസാരിച്ചെടാ…”
“ആരോട് തൻവിയോടോ??
“ഹ്മ്മ്മ്…ചാറ്റ് ചെയ്തു”
“നീ അവളോട് പറഞ്ഞില്ലേ”
“ഏഹ്ഹ് ഇല്ലാ.. ഇത് ഇപ്പൊ ഇങ്ങനെ തന്നെ പോട്ടെ.. ഇതിനും ഒരു സുഖം ഉണ്ട്…പെട്ടന്ന് കേറി പറഞ്ഞാൽ അവള് സമ്മദിച്ചെന്നു വരില്ല…”
“ആഹ് ആദ്യം നീ അവൾ ആയിട്ട് ഒന്ന് കമ്പനി ആവ്…..എന്നാലും നിന്നെ പോലെ ഒരു ആഭാസനെ അവൾ പ്രേമിക്കുമെന്നു എനിക്ക് തോന്നുന്നില്ല മോനെ ..”
“പോടാ #₹#₹##.. എന്നാലേ മോനെ അവൾക് എന്നോട് നല്ല 916 പ്രേമം ആണ്.. എനിക്ക് ഉറപ്പാണ്.. ഞാൻ അതേ അവളുടെ കണ്ണിൽ കണ്ടിട്ടുണ്ട്…….”
“ഉവ്വ അങ്ങനെ പലതും കാണും …കണ്ണിൽ പ്രേമം അല്ലേ.. ഹ്മ്മ്മ്….നിനക്കേ പ്രേമം തലക്ക് പിടിച്ചിട്ടു തോന്നുന്നതാ…..
ടാ നീ വന്നേ അവന്മാർ നിന്നെ വെയിറ്റ് ചെയ്തു ഇരിക്കാനു അടിക്കാനായിട്ട്.. എല്ലാം സെറ്റ് ആണ് നീ വാ….” വിരൽ കൊണ്ട് സിഗ്നൽ കാണിച്ചു റോഷൽ ഹാളിലേക് പോയി…
വരുവാടാ എന്നു പറഞ്ഞു ചിരിയോടെ ശ്രീയും പിറകെ പോയി….
അന്ന് രാത്രി അവർ രണ്ടു പേരുടെയും പാതിയും കണ്ണ് തുറന്നു സ്വപ്നം കണ്ടാണ് ഉറങ്ങിയത്……
=====================================
സാറ്റർഡേ ആയോണ്ട് പതിവിലും വൈകിയാണ് എണീറ്റത്…. ആദ്യം തന്നെ എന്നത്തേയും പോലെ ഫോൺ നോക്കി…
വീട്ടീന്ന് അമ്മേടെ മിസ്സ്ഡ് കോൾ കണ്ടു…..അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു…..
ഇന്നലെ ശ്രീ അയച്ച മെസേജ് ഒക്കെ ഒന്നൂടെ വായിച്ചു നോക്കി….സന്തോഷത്തിനപ്പുറം മറ്റൊന്നും ഇപ്പോ എന്നെ അലട്ടുന്നില്ല….
അവൻ ഒന്ന് കൂടി ആഴത്തിൽ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു…ശ്രീടെ വാട്സപ്പ് ഡിപി നോക്കി കുറേ സമയം ഇരുന്നു…9.40 ആയി ചിലപ്പോൾ ശ്രീ എണീറ്റു കാണില്ല….
അപ്പോഴേക്കും അവരും എണീറ്റു.. പിന്നെ ബ്രഷ് ചെയ്ത് ബ്രേക്ക്ഫസ്റ്റിനു വേണ്ടി ഓടി…. അല്ലെങ്കിൽ ചിലപ്പോ മെസ്സിൽ ബ്രേക്ഫാസ്റ്റ് തീർന്നിട്ടുണ്ടാവും… ഭാഗ്യത്തിനു കുറച്ചു ദോശ ഉണ്ടായായിരുന്നു….അതും കഴിച്ചു നേരെ നമ്മുടെ തട്ടകത്തിലേക്….
ശനി ഞായർ ദിവസങ്ങളിൽ ആണ് ഞങ്ങളുടെ സേവനവാരം…ഹോസ്റ്റലിൽ അധികം പേരും വീട്ടിൽ പോവും.. ദൂരെ ഉള്ള കുറച്ചു പേർ മാത്രമാണ് ഈ ദിവസങ്ങളിൽ ഉണ്ടാവാറുള്ളത്…
പണി എടുക്കാൻ നല്ല മടിയുള്ള കൂട്ടത്തിലാണ് ഞങ്ങൾ മൂന്നും…ബ്ലൂടൂത് സ്പീക്കറിൽ ആയുഷ്മാൻ ഖുറാനയുടെ saddi gali song ഒക്കെ വെച്ചു ഫുൾ സെറ്റപ്പിൽ ആണ് പണി തുടങ്ങാറുള്ളത്….
ക്ലീനിങ് തുടങ്ങുമ്പോ ഉള്ള ആവേഷം പിന്നെ പിന്നെ ഉണ്ടാവില്ല….വേറെ നിവർത്തി ഇല്ലാത്തോണ്ട് ഞങ്ങൾ മൂന്നും കൂടി റൂമെല്ലാം ക്ലീൻ ആക്കി അലക്കാൻ പോയി…..
Next part ille??
കുറച്ചൂടെ എഴുതാനുണ്ട്… രണ്ട് മൂന്ന് ദിവസം കഴിഞ്ഞു പോസ്റ് ചെയാട്ടോ ?
♥️♥️♥️♥️♥️
??
Kollaam …
Nice part..
??
Kollaalo
Nannaayitund….
??
Kidilan. Kure divasamayi wait cheyyunnu. By dubai ethaanu ee alamb college?? ????
ഞങ്ങളുടെയൊക്കെ കോളേജിൽ ആരെങ്കിലും അലമ്പാക്കിയാൽ അവർക്ക് മാത്രമാണ് സസ്‌പെൻഷൻ കിട്ടുക. നിങ്ങളുടെ കോളേജിൽ കണ്ടു നിന്നവർക്കും കിട്ടുമോ? കുറെ സ്ഥലത്തു ഒരാഴ്ച സസ്‌പെൻഷൻ കിട്ടുന്നതും നോക്കി തൻവിയുടെ ഫ്രണ്ട്സ് നിൽക്കുന്ന കാര്യം പറയുന്നുണ്ടല്ലോ. കോളേജ് ഒരാഴ്ച അടച്ചിടുന്നതിനെയാണോ ഈ സസ്‌പെൻഷൻ എന്ന് പറഞ്ഞത്??
??
Ente ponno ijjathi feel❤️