Crush 4
Author :Naima
PREVIOUS PARTS
Hi friends, ഞാൻ ആദ്യമായിട്ട് എഴുതുന്ന തുടർക്കഥയാണ് അതോണ്ട് mistakes ഉണ്ടാവും….so plz forgive me if any mistakes dere.
ഹോസ്റ്റലിൽ ചെന്ന് ദീപ്‌തിയോടും സൈറയോടും എൻറെ സങ്കടം പറഞ്ഞപ്പോ അവർ ഇതിന് ഉടനെ ഒരു തീർപ്പു ഉണ്ടാക്കാമെന്ന് പറഞ്ഞ്..
സൈറ കുറച്ചു കഴിഞ്ഞു ഫായിസ് ഇക്കാനെ വിളിക്കുന്നത് കണ്ടു.. എന്നിട്ട് റൂമിന്റെ പുറത്തേക് പോയി…
ശ്രീയും റോഷലും ഫായിസ്‌ക്കയും ഒക്കെ ഒരേ വീട്ടിലാണ് താമസം… ഫായിസിക്കാനോട് ശ്രീയെ കുറിച്ച് ചോദിക്കാൻ ആവും വിളിച്ചത്..ഞാൻ അക്ഷമയായി കാത്തിരുന്നു അവൾ എന്താവും പറയുന്നതെന്ന് അറിയാൻ… ഒരു പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവൾ എത്തി..
എന്നെ വട്ടാക്കാൻ വേണ്ടി കുറേ എക്സ്പ്രഷൻ ഒക്കെ ഇട്ടു വന്നതാ പക്ഷെ എന്റെ മുഖത്തെ ടെൻഷൻ കണ്ടോ എന്തോ അവൾ ഡയറക്റ്റ് ആയി കാര്യം പറഞ്ഞു… ഇക്ക ശ്രീക്കു ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെന്ന്… അത്രക് നല്ല തങ്കപ്പെട്ട സ്വഭാവം.. കൂടിയില്ല വലിയില്ല അഫ്‌യർ ഒന്നും ഇല്ല തല്ലിപ്പൊളി സ്വാഭാവം ഒന്നും ഇല്ലെന്നും ഒക്കെയാണ് പറഞ്ഞതെന്ന്.. പക്ഷെ ശ്രീന്റെ ലിപ്സ് കണ്ടാൽ അറിയാം വലിക്കുമെന്ന്…..
സംഭവം അത്രക് കൺവീൻസിങ് ആയിട്ട് തോന്നിയില്ലെങ്കിലും ഫായിസികാനെ എനിക്ക് വിശ്വാസമാണ്.. .. സൈറയെ ഇഷ്ടം ആണെന്നു എന്നോട് ആണ് വന്നു പറഞ്ഞതും സെറ്റ് ആക്കാൻ ഹെല്പ് ചെയ്യാൻ പറഞ്ഞതും..ആ പേരും പറഞ്ഞു പുള്ളിനെ കൊണ്ട് കുറേ ചോക്കോബാർ വാങ്ങിപിച്ചിട്ടുണ്ട്… ആൾക്ക് ഞങ്ങളെ വലിയ കാര്യവും ആണ്..അപ്പൊ ആളെ വിശ്വസിക്കാണ്ടിരിക്കാൻ തരമില്ല…
ഇതറിഞ്ഞപ്പോ മനസിന് കുറച്ചു സമാധാനം ഒക്കെ കിട്ടി.. ഇനി ഇപ്പോ ധൈര്യം ആയിട്ട് പ്രോസീഡ് ചെയാലോ…..
എൻറെ മനസ്സിൽ പണ്ട് മുതലേ ചില തീരുമാനങ്ങൾ ഉണ്ട് അതിൽ ഒന്നാണ് പ്രണയിക്കുവാണെങ്കിൽ അയാളെ തന്നെ വിവാഹം കഴിക്കണമെന്ന്….ടൈം പാസ്സ് പ്രണയം വേണ്ടെന്നും..ഇനി ഇവന്റെ മനസിലിരുപ്പ് എന്താണെന്ന് കൂടി അറിയണം.. എന്റെ ഉറക്കം നഷ്ടപെട്ടിട്ട് ദിവസങ്ങൾ ആയി…ചുമ്മാ ഫ്‌ളൈർട്ടിങ് ആണെങ്കിൽ ചേട്ടൻ വേറെ ആളെ നോക്കാൻ പറയണം…
❤❤❤❤❤
??
ഈ പാർട്ടും സൂപ്പർ
??
പൊന്നു നൈമു ee partum നന്നായിട്ടുണ്ട്, ഇങ്ങൾ ഇങ്ങനേ സസ്പെൻസ് ഇടല്ലെ ട്ടോ, പാവം thanvi ?. പേജ് ഒന്ന് കൂട്ടികൂടെ ??
??next part page koottaam
♥️♥️♥️?
??