Crush 2[Naima] 101

എനിക്ക് എന്താ പറയണ്ടെന്ന് അറിയില്ലായിരുന്നു…literally i was freezed എന്നൊക്കെ പറയാം…സൗണ്ട് കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി..കുറച്ചു കഴിഞ്ഞപ്പോൾ ആള് വീണ്ടും വീണ്ടും ഹലോ പറഞ്ഞു..ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു.. ഇനി ഇത് വല്ല സ്വപ്നവും ആണോന്ന് ഡൌട്ട് ആയി.. ബോധം വന്നപ്പോ ഞാനും ഹെലോ പറഞ്ഞു…

എന്നോട് “എന്നാ കോളേജിലേക് വരുന്നേ ” എന്ന് ചോദിച്ചു..

” നാളെ വരും ” എന്ന് തിരിച്ചു പറഞ്ഞു..

” വരുമ്പോ എന്തെങ്കിലും കഴിക്കാൻ കൊണ്ട് വരുമോ.. ഞാനും റോഷലും ഇവിടെ റൂമിലുണ്ട്… വരുമ്പോ ടൈം പറഞ്ഞാ മതി ഞങ്ങൾ കോളേജ് ഗേറ്റിൽ വന്നു വാങ്ങിക്കോളാം”

ഞാൻ ഇതെന്താ ഇപ്പോ ഇവൻ പറഞ്ഞതെന്ന് ആലോചിച്ചു ഇരുന്നു… തിരിച്ചു എന്താ പറയേണ്ടതെന്നു അറിയില്ലാത്ത അവസ്ഥ…. അമ്മയോട് എന്ത് ഉണ്ടാക്കാൻ പറയും എന്നായിരുന്നു പിന്നെ ഞാൻ ആലോചിച്ചത്..എനിക്ക് കുറേ ഐറ്റംസ് തന്നു വിടാറുണ്ട് ഹോസ്റ്റലേക്.. അമ്മക് എല്ലാർക്കും ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് നല്ല ഇഷ്ടം ഉള്ള കാര്യം ആണ്…

ഞാൻ മിണ്ടാതെ ആയപ്പോ അവിടുന്ന്
“ബുദ്ദിമുട്ടാണെങ്കിൽ വേണ്ട..”എന്ന് ശ്രീ പറഞ്ഞു…

“എന്താ വേണ്ടേ ” പെട്ടെന്ന് അങ്ങനെയാണ് വായിൽ വന്നത്

“Non veg എന്തെങ്കിലും മതി ” എന്ന് ശ്രീ പറഞ്ഞു..

“ഫുഡ് ഞാൻ കൊണ്ട് വരാം” എന്ന് മാത്രം പറഞ്ഞു.. എന്തൊക്കെയോ ചോദിക്കാനും പറയായാനും ഉണ്ടായിരുന്നു.. പക്ഷെ അപ്പോ ഒന്നും ഓർമയില്ലാത്ത അവസ്ഥ..

ബാക്ഗ്രൗണ്ടിന് ആരോ ചോദിക്കെടാ എന്നൊക്കെ പിരിപിറുക്കുന്ന സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു.. മിക്കവാറും റോഷൽ ആയിരിക്കും.. അപ്പോഴേക്കും റോഷൽ ശ്രീടെ കൈയിൽ നിന്നും ഫോൺ വാങ്ങി..

എന്നോട് ഓണ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.. അവർ 2 ദിവസം മുന്നേ എത്തിയെന്നു.. ഞാൻ തിരിച്ചും വിശേഷങ്ങൾ ചോദിച്ചു.. ട്രെയിൻ എത്തുന്ന ടൈം ഒക്കെ ഞാൻ പറഞ്ഞു.. അവർ ഫുഡ്‌ വാങ്ങാൻ സ്റ്റേഷനിൽ വരാമെന്നു പറഞ്ഞു..വേണ്ട കോളേജ് ഗേറ്റിൽ വന്നാ മതിയെന്ന് ഞാൻ പറഞ്ഞു…

എന്നാലും ഇഷ്ടം ഉള്ളവർ ഒക്കെ ഇങ്ങനെ ഫുഡ് ആയിരിക്കോ ആദ്യം കൊണ്ട് വരാൻ പറയുന്നേ.. ഞാൻ അപ്പോ തന്നെ കാര്യം എന്റെ ബെസ്റ്റീനെ വിളിച്ചു പറഞ്ഞു..അവരും പറഞ്ഞത് ഇവൻ എന്ത് ഉണക്ക കാമുകൻ ആണെന്നാ..

അമ്മയോട് ആർക്കാണ് ഫുഡ് എന്ന് പറയുമെന്നായി എന്റെ അടുത്ത ടെൻഷൻ.. സത്യം പറയാൻ തീരുമാനിച്ചു.. അമ്മക് ആരെങ്കിലും വിശന്നു ഇരിക്കാണെന്ന് പറഞ്ഞാ സഹിക്കില്ല പിന്നെ അവരെ കഴിപ്പിച്ചു കൊല്ലും.. എനിക്ക് അധികം താല്പര്യം ഇല്ലാത്ത പോലെയാ അമ്മേയോട് പറഞ്ഞത്… അവർ വിളിച്ചു പറഞ്ഞ കാര്യം പറഞ്ഞു .അമ്മ അപ്പോഴേക്കും

“അയ്യോ കഷ്ടം ആ കുട്ടികൾക്കു നല്ല ഫുഡ് കഴിക്കാൻ വേണ്ടി ആവും നിന്നോട് ചോദിച്ചത്..എന്നിട് നീ എന്താ തനു കൊടുക്കാൻ ഇഷ്ടം അല്ലാത്ത പോലെ പറയുന്നേ.. ഒരു നേരത്തെ ഫുഡ് അല്ലെ മോളെ..”എന്നൊക്കെ പറഞ്ഞു കത്തി കേറുന്നുണ്ട്..

ഈ അമ്മ എന്ത് മണ്ടിയാണ് … നല്ല ഫുഡ് കഴിക്കാൻ അവന്മാർക്ക് ഹോട്ടൽ പോയാ പോരെ എന്ന് ഓർത്തത്..

എന്നത്തേയും പോലെ തിരക്ക് പിടിച്ചുള്ള പാക്കിങ്ങും അമ്മേടെ വഴക്കും എല്ലാം കഴിഞ്ഞാ ഇറങ്ങിയത്.. സ്റ്റേഷൻ വരെ അച്ഛൻ കൊണ്ട് വന്നു വിടും..

അമ്മ അവർക്കുളള ചപ്പാത്തിയും ചിക്കൻ കറിയും പിന്നെ എനിക്ക് ഹോസ്റ്റലേക് തന്നു വിടുന്ന പോലെ അവർക്കും മുറുക്കും, പക്കാവടയും, അവൽ വിളയിച്ചതും എല്ലാം തന്നു വിട്ടു.. ഇത് വേണ്ടാന്നു കുറേ പറഞ്ഞതാ അമ്മയോട്.. ചെക്കന്മാർ എന്നെ കളിയാകില്ലേ ഈ അമ്മക്ക് അത് മനസിലാവില്ല… അമ്മക്ക് നിർബന്ധം ആണ് ..മുറുക്കൊന്നും കൊടുക്കണ്ടാണ് ഞാൻ തീരുമാനിച്ചുരുന്നു…അങ്ങനെ ഇതൊക്കെ ആയി ഞാൻ നേരെ കൊല്ലത്തേക് ട്രെയിനിൽ കയറി..

തുടരും..