ഒരു കുതിരാവണ്ടി അവിടെ വന്നു നിന്നു.അതിന്റ കൂടെ 20 കുതിരകളിൽ വെള്ളി പടച്ചട്ട ഇട്ട കാവൽകാരും ഉണ്ടായിരുന്നു. രാജാവും രാഞ്ജിയും അതിൽ നിന്നു ഇറങ്ങി അവരുടെ ഇരിപ്പിടതില്ലേക്കു നടന്നു. അവിടെ ഇരുന്നവരെല്ലാം ബഹുമാനപ്പൂർവം അദ്ദേഹത്തെ വണങ്ങി. അദ്ദേഹം അവരെ എല്ലാം നോക്കി തന്റെ കിരിടം ശെരിയാക്കി അവിടെ ഇരുന്നു. രാജാവിന്റെ ഇടതു വശത്തു രാഞ്ജിയും വലതു വശത്തു രാജകുമാരൻ ലോറിൻ ഇരുന്നു. ലോറിൻ അവന്റ പ്രജകൾ നോക്കി. അവരുടെ സന്തോഷം കണ്ടു അവനും അതിൽ സന്തോഷിച്ചു. അപ്പോൾ ലോർഡ് മാർവിൻ അവിടേക്കു വന്നു രാജാവിനെയും കുടുംബത്തെയും വണങ്ങി. അദ്ദേഹം ലോർഡ് മാർവിൻ കൂടെ സംസാരിച്ചു കൊണ്ടിരുന്നു. ആ നീണ്ട വെള്ള വസ്ത്രം ധരിച്ച വ്യക്തി രാജാവിനെ വണങ്ങി മത്സര തുടങ്ങാൻ ഉള്ള അനുവാദം വാങ്ങിച്ചു.
‘ആദ്യമായ് ഈ വരുന്നത് സർ ലെവിൻ ലോക്കോയും സർ ഗ്രേഗോർ സാന്തും’
രണ്ടുപേരും രാജാവിനെ വണങ്ങി. അദ്ദേഹം മത്സരം തുടങ്ങാൻ പറഞ്ഞു.ലെവിൻ കുറച്ചു മെലിഞ്ഞ ഒരു യോദ്ധാവാണു. അയാൾ ഒരു കട്ടി കുറഞ്ഞ ഒരു പടച്ചട്ട ഇട്ടിരിക്കുന്നു. അയാൾ അയാളുടെ വെള്ള കുതിരയുടെ പുറത്തു കയറി ഹെൽമെറ്റ് ഇട്ടു. കൈയിൽ ഒരു പരിചയും പിടിച്ചു അതോടൊപ്പം തന്റെ വലിയ മരത്തിലെ lance എടുത്ത് തയ്യാറായി നിന്നു. ഗ്രേഗോർ അയാൾ നല്ല ശരീരമുള്ള ഒരാൾ ആയിരുന്നു. അയാൾ നല്ല ഭാരമുള്ള ഒരു പടച്ചട്ടയാണ് അണിഞ്ഞരിക്കുന്നത്. അയാൾ തന്റെ ചാര നിറത്തിലെ കുതിരായിൽ കയറി തന്റെ lance എടുത്തു. രണ്ടുപേരും കുതിരക്കളെ ഓടിച്ചു കൊണ്ട് വന്നു. ലെവിൻ lance ഗ്രേഗോർന്റെ നെഞ്ചിൽ തട്ടി ഒടിഞ്ഞു പോയി. ഗ്രേഗോർ അയാളുടെ lance ഓങ്ങിയപ്പോൾ ലെവിൻ അത് സമർത്ഥമായ് തന്റെ പരിചയ കൊണ്ട് മാറ്റി. അവർ വീണ്ടും പുതിയ lance മായി ഇറങ്ങി. ലെവിൻ തന്റെ lance കൊണ്ട് ഗ്രേഗോർ എന്റെ മുഖത്തു കുത്തി. അയാളുടെ പടച്ചട്ടിയുടെ ഭാരം കാരണം അയാൾ കുതിരയിൽ നിന്നു വീണു. സർ ലെവിൻ രാജാവിനെ വണങ്ങി.
അവിടെ ഒരു ഒറ്റപെട്ട കൂടാരം ഉണ്ടായിരുന്നു. ഒരു അയ്ഞ്ഞ മഞ്ഞ വേഷം ധരിച്ച ഒരാൾ ഒരു പാത്രവുമായി അതിനക്കത്തേക്ക് പോകുന്നു. അയാൾ ആ പാത്രത്തിലെ കട്ടിയുള്ള ദ്രാവകം ഒരു വെള്ളി കപ്പിലേക്ക് പകർന്നു.
‘സർ ലെവിൻ ഇറ്റവണ രണ്ടും കൽപ്പിച്ചാണ്.’അവൻ അവിടെ മുഖം കഴുകുന്ന ഒരാളോടായ് പറഞ്ഞു. അയാൾ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി.
‘എന്നാലല്ലേ ഒരു രസമുള്ളൂ’ അതും പറഞ്ഞു കൊണ്ട് അതു ഒറ്റവലിക്കു കുടിച്ചു.’എന്റെ പടച്ചട്ട തയാറാല്ലെ?’ അയാൾ അതും ചോദിച്ചു കൊണ്ട് പുറത്തിറങ്ങി എന്നിട്ട് തന്റെ കുതിരയുടെ അടുത്ത പോയി. അയാളുടെ മുഖത്തെ വലിയ മുറിവിൽ തടവി ആ കറുത്ത കുതിരയെ അയാൾ നോക്കി.
എല്ലാവരും അടുത്ത ഭാഗങ്ങൾ വായിക്കുക?.
ഒന്നും പിടികിട്ടിയില്ല
തുടരുമോ അതോ ഇല്ലേ… ഇത്രയും വായിച്ചിട്ടു അഭിപ്രായം പറയാൻ പ്രയാസമാണ്…
Onnum manasilayilla