CROWN? [ESWAR] 87

CROWN?

Author : ESWAR

 

ആ  കപ്പൽ  തിരമാലകളാൽ ആടിയുലഞ്ഞു.കടൽ വെള്ളം ആ കപ്പലിൽ ഇരച്ചു കയറി. കപ്പിത്താൻ അയാളുടെ അനുയായികളോട് നിർദേശം കൊടുത്തുകൊണ്ടിരുന്നു. ആ കപ്പലിലെ എല്ലാവരുടെയും മുഖത്തു ഭയം പ്രകടമായിരുന്നു. മരണത്തെ മുന്നിൽ കാണുന്നവൻ്റെ ഭയം! പക്ഷെ അപ്പോഴും ആ കപ്പിത്താൻ തന്റെ മീശ പിരിച്ചുകൊണ്ട് വീരത്തോടെ ആ കടലിനെ  നോക്കി. ആ കുറ്റൻ തിരമാലകൾ  അയാളെ ഭയപ്പെടുത്തിയില്ല. തിരമാലകൾ  ആ കപ്പലിനെ  ഒരു കളിപ്പാട്ടം എന്നപോലെ വാരിയെറിയുക്കയായിരുന്നു. ഇരുട്ട് ചന്ദ്രനെ പോലും മറച്ചിരുന്നു. കറുത്ത മേഘങ്ങൾ മിന്നൽ ശരങ്ങൾ പോലെ വർഷിച്ചു. ആ കപ്പൽ  ഒരു പോരാളിയെ പോലെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

 

കൈയിൽ ഒരു വിളക്കും  വച്ച കറുത്ത വസ്ത്രം ധരിച്ച വയ്സ്സായ ഒരാൾ വളരെ സുഷ്മതയോടെ കപ്പലിന്റ മുകളിൽ നിന് താഴ്ക്ക് പോയി. അയാൾ ആ വെള്ളം വീണു കിടന്ന മര പടിയിലൂടെ  ഇറങ്ങി. അയാൾ അവിടെ വെള്ളിച്ചം വീശി ആരും ഇല്ലന്ന് ഉറപ്പിച്ചു ഒരു കതക്കിന്റെ അടുത്ത ചെന്ന് മുട്ടി.

‘ഈശ്വരൻ നിന്റെ കൂടെ ഉണ്ടാകട്ടെ’. അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ആ കതക് വലിയ ശ്ബ്ദത്തിൽ തുറന്നു. അതിൽ നീനു  ഒരു കുട്ടി വന്നു അയാളെ കെട്ടിപിടിച്ചു.

‘താങ്കൾ എവിടെ പോയിരുന്നു’ അവൻ അയാളെ നോക്കി. അയാൾക്കു ഉത്തരം ഇല്ലായിരുന്നു.

‘നമ്മൾ 10 ദിവസത്തിനകം മിറാനിൽ എത്തും. അങ്ങ് വിശ്രമിക്കുക അതുപോലെ ഈ മുറി വിട്ടു പുറത്തേക്കു ഇറങ്ങാതിരിക്കുക. ലോർഡ് റൂസ് ന്റെ ആളുകൾ എല്ലാടത്തും ഉണ്ട്.’അയാൾ ആ കുട്ടിക്ക് തിന്നാൻ എന്തോ കൊടുത്തു. ‘സർ മൈക്ക്, നമ്മൾ ഇവിടെ സുരക്ഷിതർ  ആണോ?’ അവൻ കഴിച്ചുകൊണ്ട് അയാളെ നോക്കി.

‘ഞാൻ ഇവിടെയുള്ളപ്പോ താങ്കൾ  പേടിക്കേണ്ട ആവശ്യമില്ല രാജകുമാരാ.’ അയാൾ അതും പറഞ്ഞു അവിടെ നിന്നും പോയി. അവൻ ആ വയ്ക്കോൽ മെത്തയിൽ കിടന്നു.

 

വലിയ ഒരു നഗരം.അവിടെ രാജാവ് നടത്തുന്ന jousting ടൂർണമെന്റ് നടക്കുകയായിരുന്നു. ചുറ്റും വലിയ ജനാവലി  തന്നെ ഉണ്ടായിരുന്നു. അവിടെ മുഴുവൻ രാജകീയ പതാക  വച്ചിട്ടുണ്ട്. അത് ചുവന്ന തൂണിയിൽ കിരിടം വച്ച   സ്വർണ നിറത്തിലെ സിംഹം ആയിരുന്നു. 

അതുപോലെ പ്രമുഖരും അവരുടെ കുടുംബവും അവരുടെ വിനോദത്തിനായി കാത്തിരുന്നു. അവർ തമ്മിൽ പന്തയം വയ്ക്കുകയാരുന്നു.

‘ഇത്തവണ സർ ബ്രൂസ് തന്നെ ജയിക്കും. കഴിഞ്ഞ തവണ സർ ലെവിനെ ഒറ്റ കുറ്റിനല്ലേ വീഴ്ത്തിയെ. അതുപോലെ midnight കാൾ മിക്കച്ച കുതിര വേറെ ഉണ്ടോ?’ അയാൾ അതും പറഞ്ഞു അവിടെ ഉള്ളവരുടെ  മുഖത്തു നോക്കി. അവരും അത് ശെരിവച്ചു.

ഒരു നീണ്ട വെള്ള വസ്ത്രം ഇട്ട ഒരാൾ ഒരു പൊക്കം ഉള്ള സ്ഥാലത്തായി നിന്നു ജനങ്ങളെ നോക്കി.

‘തോറിൻ ലോർവ്,കിംഗ്  ഓഫ് നോമ, കടന്നു  വരുന്നു……’

Updated: December 20, 2021 — 11:24 pm

4 Comments

  1. എല്ലാവരും അടുത്ത ഭാഗങ്ങൾ വായിക്കുക?.

  2. ഒന്നും പിടികിട്ടിയില്ല

  3. തുടരുമോ അതോ ഇല്ലേ… ഇത്രയും വായിച്ചിട്ടു അഭിപ്രായം പറയാൻ പ്രയാസമാണ്…

  4. Onnum manasilayilla

Comments are closed.