CROWN? 2 [ESWAR] 86

സർ ബ്രൂസ് തന്റെ കുതിരയെ നോക്കുകയായിരുന്നു.’സർ ബ്രൂസ്, വിജയാശംസകൾ’ റൂസ് അയാളുടെ പുറകിൽ നീന്നു പറഞ്ഞു.’നന്ദി ലോർഡ് റൂസ്, പക്ഷേ താങ്കൾ എന്റെ വിജയത്തിൽ അത്ര സന്തോഷം ഇല്ല എന്നു എനിക്ക് അറിയാം.’ ബ്രൂസ് തന്റെ കുതിരയെ നോക്കി കൊണ്ട് പറഞ്ഞു. ‘സ്വന്തം പക്ഷം വിജയിക്കണമെന്ന് ചിന്തിക്കാത്തതു ആരാണ്?’ റൂസ് ചിരിച്ചു കൊണ്ട് പറഞ്ഞു.’താങ്കൾ ഇന്ന് തന്നെ മടങ്ങുക്കയാണോ?’ റൂസ് അയാളോട് ചോദിച്ചു. ‘അതെ  ലോർഡ് റൂസ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.’ ‘ശെരി എന്നാൽ ഞാൻ താങ്കളെ തടസപ്പെടുത്തുന്നില്ല’ റൂസ് അതും പറഞ്ഞു അയാളെ നോക്കി. ബ്രൂസ് അയാൾ വണങ്ങി. റൂസ് അവിടെ നിന്നും തന്റെ സംഘത്തിലേക്ക് നടന്നു.’കാർഗ്ഗർ,സർ ബ്രൂസ് ഇനി ജീവനോടെ കാണരുത്.’ കാർഗ്ഗർ വണങ്ങി അവിടെ നിന്നും പോയി.

രാജകുമാരൻ ലോറിൻ തന്റെ ആയുധ പരിശീലന കേന്ദ്രത്തിലായിരുന്നു. അവൻ മിക്കച്ച രീതിയിൽ പൊരുതുക്കയായിരുന്നു.അവൻ വാൾ വേഗത്തിൽ കറക്കി വെട്ടി. പരിശീലകൻ അവനു പല അടവുകളും പറഞ്ഞു കൊടുത്തു. അവൻ അതെല്ലാം അതേപോലെ ചെയ്തു. കിംഗ് തോറിൻ അതെല്ലാം നോക്കി കാണുകയായിരുന്നു. അവന്റെ മികവ് കണ്ട് അയാൾ സന്തോഷിച്ചു. അയാൾ തന്റെ ഭാര്യയെ നോക്കി. അവളും അവനെ നോക്കുകയായിരുന്നു.തോറിൻ അവളുടെ അടുത്തേക്ക് നീങ്ങി. ‘എത്ര പെട്ടനാണ് അവൻ വളർന്നത്’ അവൾ തലയാട്ടി.’15 വർഷങ്ങൾ എത്ര വേഗം പോയി, വൈകാതെ അവനും ഒരു കുട്ടി ഉണ്ടാകും’ അവൾ ഒരു ചിരിയോടു കുടി പറഞ്ഞു.ഒരു സേവകൻ തോറിൻ ന്റെ ചെവിയിൽ വന്നു എന്തോ പറഞ്ഞു. തോറിൻ ഉടനെ എഴുന്നേറ്റു ത്രോൺ റൂമിലേക്ക് പോയി. അയാൾ തന്റെ സ്വർണത്തിൽ നിർമിച്ച സിംഹാസനത്തിൽ ഇരുന്നു. ഒരു കറുത്ത വസ്ത്രം ധരിച്ച ഒരാൾ അവിടേക്കു വന്നു.അയാൾ രാജാവിനെ വണങ്ങി.’എറിൻ പുതിയ കത്തുകൾ വല്ലതും കിട്ടിയോ’ അയാൾ രാജാവിനെ നോക്കി. രാജാവ് തന്റെ സേവകരോട് പിരിഞ്ഞു പോകാൻ പറഞ്ഞു.’യുവർ ഗ്രേസ്, നമ്മൾ കേട്ടതു ശെരിയാണ്. ആ കുട്ടി ജനിച്ചു 18 ദിവസം പുറത്തുയാക്കിയിരിക്കുന്നു.’ ‘എന്ത് 18 ദിവസം ആയെന്നോ’ തോറിൻ അതിൽ നിന്ന് എഴുന്നേറ്റു.’റിവൽസ് നു ഇതിനെ കുറിച്ച് വല്ലതും അറിയുമോ?’ ‘അവർക്കു ഇതിനെ കുറിച്ച് ധാരണ ഉണ്ടന്നാണ് തോന്നുന്നത്.’ ‘ഇല്ല ഇതു സത്യമല്ല.’ തോറിൻ ഒരു തൂണിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. എറിൻ അയാളെ നോക്കി നിന്നു.’ഓല യെ വിളിക്കണം, അതിനു താൻ തന്നെ പോണം. നാളത്തെ കൗൺസിൽ ഇതിനൊരു തീരുമാനം ഉണ്ടാക്കണം.’ എറിൻ തലകുനിച്ചു വണങ്ങി കൊണ്ട് അവിടെ നിന്നു പോയി.

 

തെരുവിലെ ഒരു മദ്യശാല. അവിടെ കുറേപേർ ഇരുന്ന് മദ്യപിക്കുകയും, ആടുകയും, പാടുകയും ചെയ്യുന്നു. ചിലർ സുന്ദരികളായ സ്ത്രീകളുടെ കൂടെ സമയം ചിലവഴിക്കുന്നു. അവിടെ കുറച്ചു പേർ ചേർന്നു ഒരു മത്സരം നടത്തുകയായിരുന്നു. രണ്ടുപേർ ആയിരിന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ മദ്യം കുടിക്കുന്നവർ ജയിക്കും. ആളുകൾ നാലുപാടും നിന്ന് അവർക്കു ആരവങ്ങൾ ഉയർത്തി. രണ്ടുപേരും നന്നായി കുടിച്ചു കൊണ്ടിരുന്നു. രണ്ടുപേരും അടുത്ത കപ്പ് ഉയർത്തി. പക്ഷെ അതു കുടിച്ചതോടു കുടി രണ്ടാമത് ഇരുന്ന ആൾ വീണു. ഒന്നാമൻ മത്സരത്തിൽ വിജയിച്ചു. അയാൾ തന്റെ കൈ ഉയർത്തി കാണിച്ചു. അയാളുടെ വേഷം തന്നെ കിറിപരിഞ്ഞതായിരുന്നു. മുടിയും താടിയും നീട്ടി വളർത്തിയിരുന്ന അയാളെ കണ്ടാൽ ഒരു ഭ്രാന്തനെ പോലെ തോന്നും.അയാൾ സമ്മാനം കിട്ടിയ പൈസക്ക് വീണ്ടും മദ്യം വാങ്ങി കുടിച്ചു. അതുപോലെ അവിടെ നിന്നിരുന്ന ഒരു പെണ്ണിനെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി അവളെ ഉമ്മ വയ്ക്കാൻ പോയി.പെട്ടന്നു അവിടെ കുടിയിരുന്നതിൽ 6 പേർ അവന്റെ നേരെ വന്നു.’എന്താടാ നമ്മുടെ സ്ഥലത്തു വന്നു നമ്മുക്ക് പണിയുന്നോ? നീ ഇനി ഇവിടെ നിന്ന് ജീവനോട് പോകും എന്ന് തോന്നുന്നുണ്ടോ?’ അവർ കത്തിയും ചുറ്റികയുമായി അവനെ നോക്കി. അവിടെ നിന്ന ആളുകൾ എല്ലാം പേടിച്ചു മാറി. അവൻ തന്റെ മടിയിൽ ഇരുന്ന പെണ്ണിന് ഒന്ന് നോക്കി അവരുടെ അടുത്തേക്ക് പോയി, എന്നിട്ട് അവരെ നോക്കി ചിരിച്ചു.’കുറച്ചു സന്തോഷിക്കാം എന്ന് കരുതുമ്പോൾ ഓരോന്ന് വന്ന് കേറിക്കോളും’ അവർ എല്ലാവരും അവനെ വളഞ്ഞു. ആദ്യം ചുറ്റികയുമായി ഒരാൾ അടിക്കാൻ ചെന്നു. അയാൾ അവന്റെ മുക്കിൽ നോക്കി അടിച്ചു. അവൻ മുക്കിൽ നിന്നു ചോര ഒലിച്ചുകൊണ്ട് താഴെ വീണു. ബാക്കിയുള്ള 5 പേരും കത്തിയുമായി അവനു നേരെ പോയി.അയാൾ അവരുടെ കത്തി മുന്നയിൽ നിന്നു മാറി നിന്നു. അവനു നേരെ വന്ന ഒരു കത്തി പിടിച്ചു അതു കൊണ്ട് ആദ്യമുള്ളവന്റെ കഴുത്തിൽ കുത്തി. പിന്നെ അടുത്ത വന്നവന്റ തോളിൽ കുത്തി അവനെ വീഴ്ത്തി. രണ്ടുപേർ ഒരുമിച്ചു അവനെ കുത്താൻ നോക്കി. അവൻ അതിൽ നിന്നു മാറി രണ്ടുപേരെയും കൊന്നു. അഞ്ചാമൻ അവിടെ നിന്നു ഓടി. അയാൾ തന്റെ കൈയിൽ ഇരുന്നു കത്തി എറിഞ്ഞു അവനെ കൊന്നു. അവിടെ ഉള്ള എല്ലാവരും പേടിച്ചു ഇരിക്കുകയായിരുന്നു. അയാൾ ഒരു കപ്പ് എടുത്ത് അതിലെ മദ്യം മുഖത്തിൽ ഒഴിച്ചു എന്നിട്ട് അവിടെ കിടന്നു പൊട്ടിച്ചിരിച്ചു.അവൻ ആ പെണ്ണിനെ അവന്റെ ചോര പുരണ്ട കൈ കൊണ്ട് പിടിച്ചു. അവളുടെ ചുണ്ടുകൾ ചപ്പി.’താങ്കളെ കണ്ടതിൽ സന്തോഷം ലോർഡ് ഒറിൻ ലോർവ്.’ അയാൾ തന്റെ മുഖം ഉയർത്തി നോക്കി.’ഞാൻ ആസ്വദിച്ചു വരുകയായിരുന്നു മിസെല്ല’ ഒറിൻ ചെറിയ നിരാശത്തോടെ പറഞ്ഞു.’ക്ഷമിക്കണം ലോർഡ് പക്ഷെ ഇതു വളരെ അധികം പ്രധാനപെട്ടതാണ്.’ മിസ്കിൻ ആ പെണ്ണിനെ നോക്കി. ഒറിൻ അവളെ വിട്ടു പൊക്കോളാൻ ആംഗ്യം കാണിച്ചു, കൂടാതെ തന്റെ കൈയിൽ ഉള്ള പൈസയും അവൾക്കു കൊടുത്തു. ഒറിൻ മിസെല്ല യെ നോക്കി.’താങ്കളുടെ സഹോദരൻ കിംഗ് തോറിൻ കിംഗ് കൗൺസിൽ വിളിച്ചിട്ടുണ്ട്. അതിനാൽ നാളെ കൊട്ടാരത്തിൽ എത്തണം. ലീവിസിലേക്ക് താങ്കളെ കാണാൻ ആളിനെ വിട്ടതാണ്. പക്ഷെ നമ്മൾ ഇവിടെ ആണ് കണ്ടത്.’ ഒറിൻ തന്റെ മുടി ഒതുക്കി.’ശെരി  എന്നാൽ, എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. നിങ്ങൾക്കു ഇപ്പോൾ തിരക്കാണെന്നു തോന്നുന്നു? ഇല്ലെങ്കിൽ എന്റെ കൂടെ കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് പോകാം.’അയാൾ വശ്യതയോടെ പറഞ്ഞു.’രാജാവിന്റെ ഉപദേശക എന്നത് ഒരു ഭാരിച്ച ജോലിയാണ്. എന്നാലും എന്നിക്കതു ഇഷ്ടമാണ്. പിന്നെ താങ്കളുടെ കൂടെ ചിലവഴിക്കാൻ എനിക്ക് ഇപ്പോൾ സമയം ഇല്ല.’ അവർ അതും പറഞ്ഞ അവിടെ നിന്നും പോയി. ഒറിൻ അവിടെ നിന്ന ഒരു പെണ്ണിനെ കൈ കാട്ടി.

 

5 Comments

  1. ഒന്നു അടുക്കും ചിട്ടയും ആകാൻ കുറച്ചു സമയം പിടിക്കും എന്നാലും ശ്രമിക്കാം.

    1. Thanks Harilal S for the comment

  2. Happy Christmas?……..

  3. ഒരുപാട് കഥാപാത്രങ്ങളെ കാണുന്നുണ്ടല്ലോ

    1. അതെ bro. കുറച്ചു കഥാപാത്രങ്ങൾ ഉണ്ട്. ഇത് വലിയ ഒരു സ്റ്റോറി ആണ്. ഇനിയും വായ്യിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

Comments are closed.