ചിങ്കാരി 5 [Shana] 421

 

എന്താ നിൻ്റെ പ്രശ്നം.. പറകേൾക്കട്ടേ.. ഒന്നുമില്ലേലും എനിക്കൊരു ചായ തന്ന ആളല്ലേ.. സൈമൺ ചിരിയോടെ പറഞ്ഞു. അച്ചു ഓരോ സംഭവങ്ങളായി പറഞ്ഞു തുടങ്ങി..

 

 

” സറേ.. എനിക്ക് വട്ടൊന്നുമില്ല.. അമ്മ അങ്ങനെ പലതും പറയും.. ഞാൻ സാറിനെപ്പോലെ ഒരു പോലീസ് കാരിയാകാൻ ഇപ്പോഴേ പരിശ്രമം തുടങ്ങിയതിനാ.. ഇവർ എന്നെ.. അച്ചുവിനു കരച്ചിലും ദേഷ്യവും വന്നു. സൈമൺ അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.

 

 

അതൊന്നും സാരമില്ല സാർ.. സാർ എന്റെ കൂടെ വാ ഞാൻ കാണിച്ചു തരാം , ഇയാളൊരു കള്ള ഗുരുജി ആണ് “അച്ചു കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു.

 

 

എസ് ഐ അവളുടെ ധൈര്യം കണ്ടു അത്ഭുദപ്പെട്ടു പെൺകുട്ടി ആയിട്ട് കൂടി മുട്ടിടിക്കാതെ വാക്കുകൾക്ക് പാതാർച്ചയില്ലാതെ സംസാരിക്കുന്നതിൽ , അവൾ പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമെന്ന് അയാൾക് തോന്നി.

 

ഇതേ സമയം ഗുരുജി രക്ഷപ്പെടാനുള്ള മാർഗങ്ങൾ നോക്കുവായിരുന്നു അച്ചുവിന്റെ നേരെ അയാൾ പകയോടെ നോക്കി.

 

” ടോ പിസി അയാളെയും വിളിച്ചു അകത്തേക്ക് വാ ” അത്രയും പറഞ്ഞു അച്ചുവിന്റെ കൂടെ എസ് ഐ അകത്തു കയറി

 

 

” സാറേ.. ദേ അവിടെ ആണ് അതിന്റെ ഉള്ളിൽ ഒരു കുട്ടിയെ കെട്ടിയിട്ടിട്ടുണ്ട് ” അവൾ അയാൾക്ക് മുറി കാണിച്ചു കൊടുത്തു

 

 

അകത്തേക്ക് കയറിയ എസ് ഐ കുട്ടിയെ കണ്ട് ദേഷ്യം കൊണ്ടു വിറച്ചു അത്രക്ക് ദയനീയമായിരുന്നു അതിന്റെ അവസ്ഥ കൂടെ വന്ന പോലീസുകാരോട് ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറഞ്ഞു അതിനു ശേഷം അവിടെ മുഴുവനും അരിച്ചു പിറക്കി കുറേ ഏറെ സ്വർണ്ണവും പൈസയും വിഗ്രഹങ്ങളും അവിടുന്ന് കണ്ടെടുത്തു എല്ലാം പുറത്തേക്കു കൊണ്ടുവന്നു

 

 

ആളുകൾ ആകെ ഞെട്ടി , അച്ചുവിന്റെ അമ്മക്ക് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി അവർ തല കുമ്പിട്ടു നിന്നു.

 

അച്ചു അതേ സമയം തൊണ്ടിമുതൽ നിരീക്ഷിക്കുവായിരുന്നു.പെട്ടന്നാണ് അവളുടെ കണ്ണുകൾ തിളങ്ങിയത്.

 

” സാറേ.. ഓടി വാ.. ഇത് എന്റെ വീട്ടിലെ വിഗ്രഹം ആണ് ” ഒരു വിഗ്രഹം നോക്കി അച്ചു പറഞ്ഞു

30 Comments

  1. Achu ore pwoli..no words to say…?❤️

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  2. അച്ചു പൊളി ?????

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  3. Achu super aayit tenne pogunund …. ??
    The way she handle every problm was outstanding .
    Avlude courage ..?? ejjathi .. ??
    avludeyum ajiyudeyum frnshp kaanumbol tenne asooya thonunu ..
    comparing to all other chapters , it is little more serious than others .
    also at last u had created a mess …
    enik firstile thoniyirunnu athul has a little crush towards her. ipol ath almost set aayi .. ??
    okay .. anyway waiting for the next chaptrs …
    thanks for this beautiful update ..?❤

    1. ജീവിതത്തിൽ അനുഭവിച്ച സൗഹൃദത്തിന്റെ മധുരം അച്ചുവിലൂടെയും അജിയിലൂടെയും അക്ഷരങ്ങളായി പകർത്തുന്നു വെന്നു മാത്രം..പ്രവചനങ്ങൾ ശരിയാകുമോ തെറ്റായോ എന്ന് വരും പാർട്ടുകളിൽ മനസ്സിലാകും..കാത്തിരിക്കുമല്ലോ??

  4. ♥️♥️♥️♥️???????

    1. ❤️❤️❤️❤️❤️❤️

  5. Kung-fu achu…. ❣️❣️❣️❣️ Baaki വീരകൃത്യങ്ങൾക്ക് കാത്തിരിക്കുന്നു

    1. വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  6. ആ ബെസ്റ്റ്,അമ്മാവന്റെ മക്കൾക്ക് അമ്മായിയുടെ കൊണമാണല്ലോ കിട്ടീത്.
    കഥ ഇനി സീരിയസ് ആകുകയാണെന് തോനുന്നു.കഥ ഇഷ്ടം ??

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  7. പൊളി. അപ്പൊ വരട്ടെ എല്ലാരുടേം ഉള്ളിലുള്ളതൊക്കെ പുറത്തുവരട്ടെ , അതുൽ പാരയാകുമല്ലോ.
    പിന്നെ പോലീസ് എന്ന് പറഞ്ഞു പട്ടാളത്തിലേക്കാണല്ലോ പോകുന്നത്.
    ഏതായാലും പൊളിച്ചു.

    1. ഉള്ളിലുള്ളതൊക്കെ പുറത്തുവരുമ്പോൾ എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം… ബാക്കിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  8. I dint start to read this stry , due to site slow problm .. Sry my dear ..
    Inshah allah .. I will do it soon and post the cmnt …
    ?

    1. I’m waiting for your valuable comment…take your time shana… ❤️❤️

  9. Hihhi… അടിപൊളി ഷാന… അച്ചു ???❤️❤️❤️

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  10. അച്ചു അടിപൊളിയായി മുന്നോട്ട്, കുറച്ച് സീരിയസ് ആയി തുടങ്ങി അച്ചു, അടുത്ത ഭാഗങ്ങൾ ഉടൻ വരട്ടെ…
    എഴുത്ത് സൂപ്പർ, വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ട്ടം കൂട്ടെ ❤️❤️

  11. അച്ചു പൊളി……?????

    അതുൽ പാരയാണെല്ലേ…

    1. അച്ചുവിന് ഈ പാരകളൊക്കെ ഏൽക്കുമോയെന്നു കാത്തിരുന്നു കാണാം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  12. അച്ചു തകർക്കുവാണല്ലൊ
    ♥️♥️♥️♥️♥️

    1. അച്ചുവിന്റെ തകർപ്പൻ പ്രകടനങ്ങൾ ഇനിയുമേറെ വരാനുണ്ട് കാത്തിരിക്കുമല്ലോ…. ❤️

  13. ഖുറേഷി അബ്രഹാം

    ഹാ വന്നല്ലോ

    1. അഭിപ്രായങ്ങൾ ഒന്നും അറിയിച്ചില്ലല്ലോ കൂട്ടെ ❤️

      1. ഖുറേഷി അബ്രഹാം

        ഞാൻ വായിച്ചു വിട്ടു പോയതാണ്. വേറെ ഒന്നും കൊണ്ടല്ല, പെട്ടെന്ന് മൈന്റ് മാറി കാണും. ഞാനും സ്രെധിച്ചില്ല.
        പിന്നെ പറയേണ്ടതില്ലല്ലോ ഈ ഭാഗവും കസാക്ക്‌ മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം ( അടിപൊളി ആയിരുന്നെന്ന് ).

        ആ ട്വിസ്റ്റ് പൊളിച്ചു സ്വാമിയുടെ മുറിയിൽ സ്വർണം ഉണ്ടാകും എന്ന് ചെറിയ ഒരു ഉറപ്പ് ഉണ്ടായിരുന്നു, പക്ഷെ പെൺ കുട്ടിയുടെ കാര്യം കൂടെ ഉൾപ്പെടുത്തിയത് നന്നായി.

        ഞാനാത്യം കരുതി സ്വാമിയുടെയും അമ്മയുടെയും വർത്താനം കേട്ട് നാട്ടുകാർ അച്ചുവിനിട്ട് തേമ്പുമെന്ന്. പോലീസിനി വിളിച്ചത് കൊണ്ട് അവൾ രക്ഷ പെടുമെന്ന് ചെറിയ ഒരു പ്രതീക്ഷയും.
        പോലീസ് വന്നിട്ടുള്ള അച്ചുവിന്റെ പെർഫോമെൻസും പിന്നെ ധൈര്യവും അഭാരം തന്നെ (ഞാനീ ത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു നിനക്‌ യെവിടെന്ന് കിട്ടി കുട്ടി ഇത്രയും ധൈര്യം )
        പിന്നെ അജിയോടുള്ള അതിന് ശേഷമുള്ള പിണക്കവും ഇഷ്ട പെട്ടു. അത് കഴിഞ്ഞ് അവർ കൂട്ടാകുന്നതും പിന്നെ ജോഗിങ്ങിന് പോകുന്നതും പുതിയ കോളേജിൽ ചേരണം എന്നുള്ള അവളുടെ ആഗ്രഹവും ( അത് നടക്കുമെന്ന് വിചാരിക്കുന്നു ) അതിന് അജിയുടെ മറുപടിയും പൊളിച്ചു.

        എന്നാലും അമ്മായി യെന്ത ശെരിക്കും ഓന്ത് ആണോ അല്ലേ ഓരോ ആവശ്യത്തിന് അനുസരിച്ചു നിറം മാറുന്നത് കൊണ്ട് ചോദിച്ചതാ. അതെന്തെങ്കിലും ആകട്ടെ അമ്മയ്ക്ക് ഇള്ളത് അപ്പപ്പോ അച്ചു കൊടുക്കുന്നുണ്ട് അല്ലോ അത് മതി. പിന്നെ അതുലെറ്റെന്റെ മാറ്റവും മനസ്സിൽ ഉള്ളതും അറിയാൻ പറ്റുന്നില്ല അതടുത്ത ഭാഗത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.

        | QA |

        1. ഓള് നമ്മുടെ അച്ചുവല്ലേ.. കൊടും ഭീകരി ആണ്…(പുല്ലാണേ പുല്ലാണേ പോലീസ് അച്ചുവിന് പുല്ലാണേ ?) പിന്നെ അമ്മായിക്ക് കിട്ടാറുള്ളത് അമ്മായി ഇരന്നുവാങ്ങുന്നതാണ്…

          //കസാക്ക്‌ മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം // ഈ ഡയലോഗ് ആദ്യായിട്ടാ കേൾക്കുന്നത്… അതെന്തായാലും പൊളിച്ചു….

          അച്ചുവിന്റെ വീരകഥകൾ വഴിയേ കാണാം… (പെരുവഴി ആകാതിരുന്നാൽ മതി ?‍♀️?‍♀️)…

Comments are closed.